“” എൻറെ പേര് ഗൗരി എന്താണ് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞത്.””
“”ഞാൻ ഗൗരിയെ ഇതിനു മുമ്പ് കണ്ടിട്ടുണ്ട് ഇവിടെ വച്ച് തന്നെ ഒരിക്കൽ കൂടി ഇവിടെ ഡ്രസ്സ് എടുക്കാൻ വന്നിരുന്നില്ലേ ? “”.
“” ചേട്ടന് അശ്വതിയെ എങ്ങനെ അറിയാം””
“”സത്യം പറഞ്ഞാൽ അശ്വതിയെ ഞാൻ ആകെ രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ ഒന്ന് ഇവിടെവെച്ചും ഒന്ന് അമ്പലത്തിൽ വെച്ചും. അച്ചുവിനെ ഞാൻ ആദ്യം കാണുന്നത് ഇവിടെ വെച്ചിട്ടാണ് എനിക്ക് അവളെ ഇഷ്ടമാണ്. പക്ഷേ എനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല എന്നത് സത്യം തന്നെയാണ്. ഞങ്ങൾ രണ്ടാമത് കണ്ടപ്പോൾ പോലും എന്നെ ഇഷ്ടം ഞാൻ അവളെ അറിയിച്ചില്ല കാരണം ഒന്ന് അടുത്ത് അറിഞ്ഞിട്ട് അറിയിക്കാം എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അന്ന് അമ്പലത്തിൽ വച്ച് ഞങ്ങൾ കണ്ടതിനുശേഷം അശ്വതിയെ പറ്റി ഒരു വിവരവും എനിക്കില്ല. ഇപ്പോൾ കണ്ടിട്ട് മാസങ്ങളായി അവളെ കുറിച്ച് ഒരു വിവരവും എനിക്കില്ല എൻറെ കയ്യിൽ അവളുടെ ഡീറ്റെയിൽ ഒന്നുമില്ല. “”
“” ഒക്കെ എന്തിനാണ് എന്നോട് പറയുന്നത്”” ഗൗരി ചോദിച്ചു.
“” പറഞ്ഞല്ലോ ഇപ്പോൾ ഞാൻ അശ്വതിയെ അന്വേഷിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി അപ്പോൾ ഗൗരിക്ക് അശ്വതിയെ കുറിച്ച് എന്തെങ്കിലും വിവരം എനിക്ക് നൽകാൻ പറ്റുമോ ? “”
“”അതെ ഞാൻ ഇപ്പോൾ കുറച്ചു ബിസിയാണ് നമുക്ക് നാളെ മീറ്റ് ചെയ്താലോ””
“” ഓക്കേ കുഴപ്പമില്ല നമുക്ക് നാളെ എപ്പോൾ മീറ്റ് ചെയ്യാൻ പറ്റും എവിടെവച്ച്””
“” ഓക്കേ നാളെ ഉച്ചയ്ക്ക് ഒരു 2.30 ന് ശേഷം നമുക്ക് കോന്നി ആനക്കൂടിന് അടുത്തുള്ള പാർക്കിൽ വെച്ച് നമുക്ക് കാണാം””
“” ഓക്കേ നാളെ നമുക്ക് അവിടെ വച്ച് കാണാം ബൈ താങ്ക്യൂ””
മറുപടിയായി ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു കൊണ്ട് അവൾ പോയി. അവൾക്ക് എന്നോട് എന്തോ കാര്യമായി പറയാനുണ്ട് തോന്നുന്നു അല്ലെങ്കിൽ ഇവിടെവച്ച് സംസാരം അവസാനിപ്പിക്കേണ്ടത് അല്ലേ.
അപ്പോഴും എൻറെ മനസ്സിലേക്ക് ഓടി വന്നത് അശ്വതിയുടെ മുഖമാണ്. അശ്വതി നിന്നെ ഞാൻ സ്വന്തമാക്കുവാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എനിക്ക് ഉറപ്പാണ് അച്ചു എന്തുവിലകൊടുത്തും ഞാൻ നിന്നെ സ്വന്തമാക്കിയിരിക്കും.
അങ്ങനെ ആ പാർക്കിംഗിൽ എൻറെ ബൈക്കിനോട് ചേർന്നു ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു എൻറെ തോളിൽ ഒരു കൈ പതിഞ്ഞത് അത് വേറെ ആരുമല്ല എൻറെ നൻമ്പർ തന്നെ ആയിരുന്നു.
“” ഡാ അവൾ എന്തു പറഞ്ഞു അച്ചുവിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ””
Bro അടുത്ത part എപ്പോഴാ വരുന്നത് ♥️കഥ എന്നിക് ഇഷ്ട പെട്ട് ട്ടോ
Bro ningalkk budhimutt aakillengil prathilipi ennulla oru application und athil njan kadha upload cheyyunnund. Ithil njan veruthe oru rasathinu itaathaaa. Profile hyper madmax
Kurach page kooti ezhuthan onu noku pls, pinne enthayalum aswathiye kandu pidikkanam kurach task aayi irunote kandupidikkanum convince cheyanum oke angane avar onikatte waiting for next part
Korch kooda pages കൂട്ടാമായിരുന്നു❕
Anyway waiting for next part ❤️
???
❤❤❤❤