ആദ്യാനുരാഗം 3 [Hyper Maax] 156

ആരെയോ കാണുവാൻ വേണ്ടി  ആൽബി പുറത്തേക്ക് പോയപ്പോൾ ദിവ്യ ചേച്ചി എൻറെ അടുത്ത് വന്നിരുന്ന്  എന്നോട് സംസാരിക്കുന്നുണ്ട്. ഞാനും അതിന് മറുപടി കൊടുത്തു  കൊണ്ടിരുന്നു. പെട്ടെന്ന് കസ്റ്റമർ വന്നു എന്ന് പറഞ്ഞു ചേച്ചി അവരുടെ അടുത്തേക്ക് പോയി.

 

ചേച്ചി അവരുടെ അടുത്തേക്ക് പോയതിനു പിന്നാലെയാണ് ആൽബി പുറത്തുനിന്നും അകത്തേക്ക് കയറി വന്നത്.

“”ഡാ നന്ദു അന്ന് അശ്വതി ഇവിടെ ഡ്രസ്സ് എടുക്കാൻ വന്നില്ലേ അന്ന് ഞാൻ പുറത്തു അവരെ കണ്ടപ്പോൾ അതിൽ ഉണ്ടായിരുന്നു ഒരു കുട്ടി ഇവിടെ ഇന്ന് ഇപ്പോ  ഡ്രസ്സ് എടുക്കാൻ വന്നില്ലേ എന്നൊരു സംശയം. നീയൊന്ന് നോക്കിക്കേ ആ നിൽക്കുന്ന ബ്ലാക്ക് ചുരിദാർ “” .

 

അപ്പോഴാണ് ഇങ്ങനെ പെൺകുട്ടിയെ ശ്രദ്ധിച്ചത് ചേച്ചിയുടെ അടുത്തു നിന്നും എതോ ഡ്രസ്സ് സെലക്ട് ചെയ്യുന്ന തിരക്കിലായിരുന്നു. ആ പെൺകുട്ടിയുടെ മുഖം കണ്ടതും ഞാൻ അപ്പോൾ ഓർത്തു അന്ന് അശ്വതിയുടെ കൂടെ വന്നതിൽ അശ്വതി ഏറ്റവും കൂടുതൽ സംസാരിച്ചത് ഈ പെൺകുട്ടിയുടെ കൂടെ തന്നെയായിരുന്നു. ആ കുട്ടി സെലക്ട് ചെയ്തിരുന്ന ഡ്രസ്സും ആയി ബില്ലടയ്ക്കാൻ വേണ്ടി എൻറെ അടുത്തേക്ക് വന്നു. ഒരു ദാവണി ആയിരുന്നു ആ കുട്ടി സെലക്ട് ചെയ്തത്.

 

ബില്ല് കൊടുത്തതും ക്യാഷ് എനിക്ക് തന്നു. ബാലൻസും ബില്ലും തിരിച്ചു കൊടുക്കാൻ നേരം ഞാൻ ആ കുട്ടിയോട് ചൊദിച്ചു.

“” അതേയ് പെങ്ങളെ വിരോധമില്ലാ എങ്കിൽ ഒരു അഞ്ചു മിനിറ്റ് പുറത്ത് നിന്ന് ഒന്ന് സംസാരിക്കാൻ പറ്റുമോ?””.

 

പെട്ടന്ന് കെട്ടത്തിനാൽ ആയിരിക്കണം ചെറിയ ഒരു മൗനത്തിന് ശേഷം “” ഓക്കേ ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം”” എന്നവൾ മറുപടി നൽകി.

 

ഉടനെ ഞാൻ അൽബിയെ കൗണ്ടർ എൽപ്പിച്ചിട് ഇപ്പൊൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി.

 

എനിക്ക് വേണ്ടി അവൾ പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു.

 

“”എന്താണ് സംസാരിക്കണം എന്ന് പറഞ്ഞത്””

ഞാൻ അവളുടെ അടുത്തേക്ക് ചെന്നതും അവൾ എന്നോട് ചോദിച്ചു.

 

“”എൻറെ പേര് ആനന്ദ് എന്നാണ്. കുട്ടിയുടെ പേര്””

 

6 Comments

  1. Bro അടുത്ത part എപ്പോഴാ വരുന്നത് ♥️കഥ എന്നിക് ഇഷ്ട പെട്ട് ട്ടോ

    1. Bro ningalkk budhimutt aakillengil prathilipi ennulla oru application und athil njan kadha upload cheyyunnund. Ithil njan veruthe oru rasathinu itaathaaa. Profile hyper madmax

  2. Kurach page kooti ezhuthan onu noku pls, pinne enthayalum aswathiye kandu pidikkanam kurach task aayi irunote kandupidikkanum convince cheyanum oke angane avar onikatte waiting for next part

  3. Korch kooda pages കൂട്ടാമായിരുന്നു❕
    Anyway waiting for next part ❤️

    1. ❤❤❤❤

Comments are closed.