ആദ്യത്തെ കണ്മണി ❤[ നൗഫു ] 4264

ഒരു അറിവും എനിക്ക് അതിനെ കുറിച്ച് ഇല്ലായിരുന്നു,. എന്റെ ഇക്കാക് എന്റെ അത്രയും ഇല്ലാ എന്ന് തന്നെ പറയാം…

“ഇത്ത കിടന്നോ.. ഞാൻ ഇക്കയോട് പറഞ്ഞു ടെസ്റ്റ്‌ ചെയ്യുന്നത് മേടിക്കട്ടെ…”

“ഒരു ഉമ്മയാകുക എന്നുള്ള കാര്യം ആരാണ് കൊതിക്കാത്തത്.. തന്റെ ഈ കുഞ്ഞു വയറിനുള്ളിൽ ഒരു ജീവൻ,.. ആലോചിച്ചു നോക്കുമ്പോൾ തന്നെ ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോകുന്നു…”

“പടച്ചോനെ…” ഇനി അത് തന്നെ ആണോ…

“ഭക്ഷണത്തോട് മടുപ്പും അത് കഴിച്ചാൽ വോമിറ്റും ഉണ്ടാകുന്നത് വയറ്റിൽ ഉണ്ടാകുന്നതിന്റെ ലക്ഷണമായി ഞാൻ കേട്ടിട്ടും കണ്ടിട്ടുമുണ്ട്… ഞാൻ പതിയെ എന്റെ ടോപിന്റെ ഉള്ളിലൂടെ കൈകൾ ഓടിച്ചു വയറിൽ തൊട്ടു…” എന്റെ മനസ്സിനുള്ളിലേക് എന്തെന്നില്ലാത്ത ഒരു സംതൃപ്തി നിറഞ്ഞു വന്നു പതിയെ വീണ്ടും ഞാൻ മയക്കത്തിലേക് വീണു…

❤❤❤

“നല്ല ഉറക്കത്തിലാണ് ഞാൻ അതിനിടയിൽ എത്ര പ്രാവശ്യം വോമിറ്റ് ചെയ്തോന്നും അറിയില്ല.. ഇടക്കിടെ ഉമ്മ വന്നു അതെല്ലാം വൃത്തിയാക്കി പോകുന്നത് ഞാൻ എന്റെ ഉപബോധ മനസ്സിൽ കാണുന്നുണ്ട്..”

“അത് അവിടെ നിന്നോട്ടെ, ഞാൻ നന്നാക്കിക്കോളാം എന്ന് പറയാൻ എന്റെ മനസ്സ് കൊതിക്കുന്നുണ്ടെങ്കിലും, എന്റെ നാവ് ചലിക്കുന്നില്ല..”

ആരോ എന്റെ തലയിൽ മെല്ലെ തലോടുന്നുണ്ട്,..

അറിയാം അതെന്റെ ഇക്ക യാണ്.. ഒരു മാസം കൊണ്ട് തന്നെ എന്റെ ഹൃദയം അത്രമേൽ സ്വന്തമാക്കിയ പ്രാണ നായകൻ…

“ആ കൈകൾ എന്നെ ഉണർത്താതെ തന്നെ എന്റെ വയറിലേക് പതിയെ നിരങ്ങിയെത്തി… മെല്ലെ അവിടെ തന്റെ ചോരയെ തലോടുന്നത് പോലെ പതിയെ തഴുകാൻ തുടങ്ങി.. ഇക്കയുടെ കൈകൾ എന്റെ വയറിൽ തൊട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, എനിക്ക് ഇടക്ക് ഇക്കിളി വരും.. ഇക്കാ പേടിച്ചു കൊണ്ട് കൈ മാറ്റി…”

“ഞാൻ എന്റെ കൈകൾ കൊണ്ട് ഇക്കയുടെ കൈ പിടിച്ചു എന്നോട് ചേർത്ത് വെച്ചു..”

“ഇക്കാ, പതിയെ എന്റെ നെറ്റിയിലേക് ചുണ്ടുകൾ ചേർത്ത് കൊണ്ട് പറഞ്ഞു,
ലവ് യൂ, ഷംലി ….”

“ലവ് യൂ too…” എന്റെ ചുണ്ടുകൾ പതിയെ ചലിച്ചു, ഇക്കാക് കേൾക്കാൻ മാത്രം പാകത്തിൽ…

❤❤❤

ഹോ, നിങ്ങൾ ഇവിടെ കെട്ടി പിടിച്ചു കിടക്കണോ,.. റൂമിലേക്കു കയറി വന്ന സമീനയും അനിയനും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

“ഇതാ ഇത്ത.. ഇതൊന്ന് നോക്കിക്കേ”,.. എന്നും പറഞ്ഞ് അനിയൻ എന്റെ കയ്യിലെക് ഒരു പൊതി നീട്ടി തന്നു…

ഞാൻ തെല്ലു നാണത്തോടെ ആ പൊതി വാങ്ങി വാഷ് റൂമിലേക്കു കയറി…

❤❤❤

ഇത് എന്താണ് സാധനം എന്ന് പോലും എനിക്കറിയില്ല,. എന്താണ് ചെയ്യേണ്ടതെന്ന് സമീന പറഞ്ഞു തന്നിട്ടുണ്ട് ഞാൻ അത് പോലെ ചെയ്തു സമീനയുടെ കൈകളിലേക് തന്നെ കൊടുത്തു..

മിടിക്കുന്ന ഹൃദയത്തോടെ എന്റെ റൂമിൽ ഞാൻ ഇരുന്നു…

Updated: March 9, 2021 — 1:14 pm

84 Comments

  1. Kadha suuuuper

    1. ❤❤❤

  2. Ooh sorry kunj malagha analle. Athe adhyathetha.

    1. അതേ.. രണ്ടാൾ ഉണ്ട്.. രണ്ടും മാലാഖ മാർ തന്നെ ❤❤❤

      1. Masha Allaaahh. Njn Tvm. Kakkayo?

        1. Tvm il എവിടെ

          1. Nedumangad kazhinju ponam Chullimanoor. TVM il ano Pretha?

          2. അതെ കൈമനം ഭാഗത്ത് ആണ്

          3. Kaimanam Aattingal angottano?

          4. തമ്പാനൂർ പാപ്പനംകോട്

      2. ഞാൻ കോഴിക്കോട്

        1. Njn വടകര

          1. Ingal koykod edaya

          2. ചാലിയം,

    2. നാട്ടിൽ എവിടെ ആണ്

      1. Ingal edaya

  3. March 9 nu aanalle kakkunte monte birthday. Ente monte birthday 8 March 2021 aanu.

    1. നോ നോ മാർച്ച്‌ 10

      മാലാഖ ആണ് ട്ടോ.. മോൻ അല്ല ❤❤

    2. ആദ്യത്തെ കുഞ്ഞു ആണോ.. ഷഹാന..

      1. Ooh sorry kunj malagha analle. Athe adhyathetha.

Comments are closed.