ആദിത്യഹൃദയം S2 – PART 2 [Akhil] 1159

ഇതേസമയം തന്നെ ആദിയുടെ കാതിലേക്ക് പത്തോളം പേർ തങ്ങൾക്കു നേരെ ഓടി അടുക്കുന്നതിന്റെ ശബ്ദവും കേട്ടുകൊണ്ടിരുന്നു..,,,,,””ആദി…,,,, “”..,,,,, പതിഞ്ഞ ശബ്ദത്തിൽ ഫെബിൻ ആദിയെ വിളിച്ചു..,,,,,

ആദി ഫെബിനെ ഒന്ന് നോക്കി..,,,,,

“”വിഷം ആയിരുന്നെടാ…,,,,,
എന്നെ നോക്കണ്ട..,,,,
നീ…,,,!!..,,, നീ ഓടി രക്ഷപെട്ടോ…,,, “”….,,,,

ഫെബിന്റെ വാക്കുകൾ ആദിയുടെ ഹൃദയത്തിലേക്ക് ആഴ്ന്നു കയറി കൊണ്ടിരുന്നു..,,,,,

“”എന്റെ ചേട്ടന്റെ ദേഹത്ത് മുറിവേൽപ്പിച്ചത് ആരായാലും…,,,അവന്റെ തല ഞാൻ അറുത്തെടുക്കും…,,,,,
പിന്നെ ഇവിടുന്ന് നമ്മൾ ഒരുമിച്ചേ പോകു..,,,
അത് ജീവനോടെ ആണെങ്കിൽ അങ്ങനെ..,,,
മറിച്ചാണെങ്കിൽ അങ്ങനെ…,,,,,””..,,,,

ആദി ഫെബിന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു..,,,,

ആദി ഇതെല്ലാം പറയുമ്പോഴും ഫെബിൻ ശ്രദ്ധിച്ചുകൊണ്ടിരുന്നത് ആദിയുടെ നിറം മാറിക്കൊണ്ടിരിക്കുന്ന കണ്ണിലെ കൃഷ്ണമണിയിലേക്കാണ്…,,,,

അത് കറുപ്പിൽ നിന്നും രക്ത വർണ്ണമായി മാറിയിരുന്നു..,,,,,,

<<<<<<()>>>>>>

തുടരും..,,,,

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,,,,.

അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

സ്നേഹത്തോടെ
അഖിൽ

അടുത്ത ഭാഗം ഏപ്രിൽ 15ന് ഈവെനിംഗ് പബ്ലിഷ് ചെയുന്നതാണ്.