“വധുവിനെ കാണണ്ടേ നിനക്ക് ?”
മൗനമായ് പൊഴിഞ്ഞ കണ്ണീരായിരുന്നു മറുപടി..
ഞാനാ കൈ പിടിച്ച് എന്റെ നെഞ്ചോട് ചേർത്ത് വച്ചു.മറു കൈകൊണ്ട് കണ്ണ് തുടച്ചു.
ഒരു ഞെട്ടലോടെ അവൾ കൈ വലിച്ച് ചുറ്റിനും നോക്കി.എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു.
“മുഹൂർത്തത്തിന് സമയമായി” ആരോ പറഞ്ഞു.
ഇരു കയ്യിലും അവളെ കോരിയെടുത്ത് ഞാൻ കതിർമണ്ഡപത്തിലേക്ക് നടന്നു. കണ്ടു നിന്നവരെല്ലാം പൂക്കൾ കൊണ്ട് ഞങ്ങളെ ആശീർവദിച്ചു. ഒരാൾ മാത്രം കഥയറിയാതെ എന്നെ മിഴിച്ച് നോക്കി .
“മിഴിച്ച് നോക്കണ്ട നീ തന്നെയാണെന്റെ വധു. ക്ഷണക്കത്ത് നോക്കിയിരുന്നോ നീ?”
കണ്ണിലൊളിപ്പിച്ച മുഴുവൻ സ്നേഹവും ഒരു നോട്ടം കൊണ്ടെന്റെ ഉള്ളിലേക്ക് പകർന്ന്, ഇല്ലെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.
“എന്നാ നീ മാത്രേ അറിയാതെയൊള്ളു.. മറ്റെല്ലാവർക്കും അറിയാം, ഇനിയും വേണ്ടെന്ന് വെക്കാമോ നിനക്കെന്നെ?” കതിർമണ്ഡപത്തോട് ചേർന്ന് കൈകളിൽ നിന്നും താഴേക്ക് നിർത്തുമ്പോൾ ഞാനവളുടെ കാതിൽ പതിയെ ചോദിച്ചു.
വിശ്വാസം വരാതെ അവൾ അച്ഛനേയും അമ്മയെയും മാറി മാറി നോക്കി.മനസ്സു നിറഞ്ഞ് ചിരിച്ച് കൊണ്ടവർ ഞങ്ങളെ അനുഗ്രഹിച്ചു.
“അവരും കൂടെ അറിഞ്ഞിട്ടാണ്. ഇതല്ലാതെ വേറൊരു മാർഗവും ഞാൻ കണ്ടില്ലെടോ ”
ഇനി മറ്റൊരു ഹൃദയത്തിലേക്കും എന്റെ സ്നേഹം പറിച്ച് നടില്ലെന്ന് ബോധ്യമായത് കൊണ്ടാവാം, ഒരു നനുത്ത ചിരി തന്ന് നിറഞ്ഞ മിഴികളോടെ ഇരു കൈകൾ കൊണ്ടുമെന്നെ ചുറ്റിപ്പിടിച്ച് എന്റെ നെഞ്ചിലേക്കവൾ മുഖമമർത്തി. എന്തിനെന്നറിയാതെ എന്റെ മിഴികളും നിറയുന്നുണ്ടായിരുന്നു….
❤️❤️❤️❤️❤️?
Superb story. Good feel! All the best!