അവര് നോക്കുമ്പോൾ വിറയ്ക്കുന്ന കൈകൾ കൂപ്പി നിൽക്കുന്ന വാസുവേട്ടനെയാണ് കണ്ടത്…
ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കരുത്,
പിന്നെ എന്നാത്തിനാടാ നീ പോലീസിൽ പരാതി കൊടുത്തത്,..
ആഗതന്റെ സ്വരം കടുത്തിരുന്നു…
നിങ്ങളിപ്പോൾ കയ്യേറിയ 15 സെന്റ് സ്ഥലം എന്റെതാ…
മോളുടെ കല്യാണത്തിന് വേണ്ടി കരുതി വെച്ചതാ അത്..
അതിനൊരു വെല ഞാൻ പറഞ്ഞതല്ലേ വാസൂ..
ഘനഗാമ്പീര്യമായ ശബ്ദം അവിടെ മുഴങ്ങി…
കാറിൽ നിന്നും ആജാനുബാഹുവായ ഒരു മനുഷ്യൻ ഇറങ്ങി വന്നു..
കറുത്ത ഫുൾ കൈ ഷർട്ട് കൈ മുട്ട് വരെ തെറുത്തു കേറ്റി, മുടിയിൽ അല്പം നര,
ഉരുക്കു പോലെയുള്ള ശരീരം..
കൈ കഴുകി വന്ന അൻവർ കാണുന്നത് വാസുവേട്ടന് നേരെ നടന്നു വരുന്ന ഗുണ്ടകളെ ആയിരുന്നു..
വാസുവേട്ടാ എത്രയായി,
ആഗതരെ ഒട്ടും ഗൗനിക്കാതെ അൻവർ ചോദിച്ചു…
വാസുവേട്ടന് നേരെ വന്ന ആ മനുഷ്യൻ അൻവറിനെ ഒന്ന് ചുഴിഞ്ഞു നോക്കി,
ആ ഇന്നിവിടെ കാഷൊന്നും കൊടുക്കണ്ട, മോൻ ചെല്ല്..
ഞങ്ങക്കിവിടെ കുറച്ച് പണിയുണ്ട്…
ഹ.. അതെന്ത് വർത്തമാനാണ് ചങ്ങായി…
ഇത് വഴിയാത്രക്കാർക്ക് ഫ്രീയായിട്ട് ഭക്ഷണം കൊടുക്കുന്ന വല്ല ചാരിറ്റി സ്ഥാപനം മറ്റോ ആണോ..
ആണോ വാസുവേട്ടാ…
ഗുണ്ടയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തന്നെ അൻവർ സ്വരം കനപ്പിച്ചു…
അനിയാ, അറിയാവുന്ന നല്ല ഭാഷയിൽ ഞാൻ പറഞ്ഞു…
മോൻ വണ്ടി വിട്ടോ,
ഇല്ലേല് മോന്റെ തല ഇവിടെക്കിടന്ന് ഉരുളും…
അയ്യോടാ, ഞാനങ്ങ് പേടിച്ചു പോയി കേട്ടോടാ..
കാര്യമേതായാലും ചേട്ടമ്മാര് ചെല്ല്..
ആ അല്ലേ വേണ്ട, വാസുവേട്ടന്റെ ബീഫ് റോസ്റ്റ് കിടു ടേസ്റ്റ് ആ..
വേണേൽ അടിച്ചോ, കാശ് ഞാൻ കൊടുത്തോളം യേത്…
ഒട്ടും കൂസാതെയുള്ള അൻവറിന്റെ പരിഹാസം കേട്ട് ആഗതൻ അൻവറിന് നേരെ നടന്നു…
എടാ വാസുവേ, ഈ ചള്ള് ചെക്കന്റെ മരണത്തിന് നീയൊരുത്തനാ കാരണം കേട്ടോടാ,
എടാ പിള്ളാരെ ഇവന് എന്റെ വക ഒരു മാമോദീസ മുക്കിയേര്…
അയാൾ ഗുണ്ടകളോടായി മുരണ്ടു..
എന്തിനും തയ്യാറായി അൻവർ മുഷ്ടി ചുരുട്ടി നിന്നു…
വർഗീസേ…
കൊള്ളാം ബ്രോ… ഇവർ തമ്മിൽ എന്തെല്ലാമോ connections ഉണ്ട്..
അടുത്ത പാർട്ട് വേഗം തരണേ
❤️ ത്രിലോക്
Kooi trilok bhai
ഡാ കുട്ടാ??
താങ്ക്സ് ബ്രോ,അടുത്ത പാർട്ട് ഉടനെ ഉണ്ടാവും ?
Vere level
Appol oru hunting nulla vakuppundallo
Anyway waiting for the nxt part ❤️❤️❤️
?
നെക്സ്റ്റ് പാർട്ട് എപ്പോ കിട്ടും ❤️❤️
വരും ?
കൊള്ളാം.
thanks bro?
Intersting ആണ് കഥ. പേജ് കൂട്ടണേ മച്ചാനേ. പിന്നെ അടുത്ത part പെട്ടെന്ന് കിട്ടിയാൽ കൊള്ളായിരുന്നു ?
??
?
Orey pwoli..???
??
ബ്രോ കഥ അടിപൊളി പേജ് കുറവാണ് എന്ന ഒരു പ്രശ്നം മാത്രം പിന്നെ ഉള്ളത് പലരും കമന്റ് ൽ ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ.കഴിഞ്ഞ ഭാഗത്തിൽ അർജുൻ ഓർക്കുന്നതായി വന്നത് അമ്മയ്ക്ക് കൊടുത്ത വാക്ക് കൊണ്ട് ചോരക്കളി നിർത്തി എന്ന്. ഈ ഭാഗത്തിൽ കൂട്ടുകാരനോട് പറയുന്നത് അമ്മയെക്കണ്ട ഓർമ്മ പോലും ഇല്ല എന്ന്. Past കള്ളം പറയുന്നതാണോ അർജുൻ
Arjun oru dhuroohadhayaan bro?
kaanam?
❤❤❤
?
കഥ കൊള്ളാം ബ്രോ . ബട്ട് situation changing, dialog’s ഒക്കെ ആകുമ്പോൾ അതിന് ഒരു അടയാളം കൊടുത്താൽ ഒന്നും കൂടി നന്നാവും. വായന ഒന്നും കൂടി നന്നാവും. ഇത് വായിക്കാൻ ഒരു ഉഷാറില്ല
അടുത്തതിൽ നന്നാക്കാൻ ശ്രെമിക്കുക ❤️?
തിരുത്തുന്നുണ്ട് ബ്രോ, ഇത്ര പാർട്സ് മുമ്പേ എഴുതി വച്ചതാണ്, ഇനി ശ്രദ്ധിക്കാം ?
Da da para nari page kooti ezutheda oru fight scene mohichitt oru mathiri kaadi vellam kittiya avastha
?? വരുന്നുണ്ടളിയാ, ബിഗ് ബജറ്റ് ഫൈറ്റ് തന്നെ സെറ്റ് ആക്കീറ്റ്ണ്ട് ?
Bro. കഥ വളരെ മനോഹരമായിട്ടുണ്ട്. പക്ഷെ പേജ് കുറവായത് കാരണം ഒരു ഫ്ലോ കിട്ടുന്നില്ല. ചുരുങ്ങിയത് ഒരു 25/30 pages ഉണ്ടേൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നെക്സ്റ്റ് പാർട്ട് തൊട്ട് സെറ്റ് ആവും ബ്രോ ?
പേജ് കൂടുന്നില്ലല്ലൊ. ഒറ്റയടിക്ക് വായിച്ചാലെ സുഖമുള്ളു
മ്മക്ക് സെറ്റാക്കാ ബ്രോ ?
Kadha okke superan pakshe oru scene kazhinjal vere scene aanenn manassilavan vendi enkilum valla varayo korach sthalamo vittal nnnavum.. Ithellam koodi ellavaeem mixiyil ittt aracha pole eth scenano enthanenno polum ariyanilla..
തിരുത്താം ബ്രോ താങ്ക്സ് ?
???
?
Super ❣️❣️❣️❣️
താങ്ക്സ് ബ്രോ ?