ഒരു ഞെട്ടലോടെയാണ് അവനത് കേട്ടത്… അമ്മയുടെ മുഖത്ത് നോക്കിയപ്പോൾ ദേഷ്യം ആണ്
“അമ്മേ….”
അവൻ ദയനീയത മുഖത്ത് വരുത്തി അമ്മയെ വിളിച്ചു…
“ആ അമ്മ തന്നെയാണ് പറഞ്ഞത് ”
കൈ കെട്ടി തന്നെ നോക്കി നിൽക്കുന്ന പോരാളിയോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ അജു ബുള്ളറ്റ് സ്റ്റാർട്ട് ആക്കി എല്ലാവരും കേൾക്കേ പറഞ്ഞു
“എന്റെ അമ്മ ഞാൻ വരാതെ ഉറങ്ങില്ലെന്ന് എനിക്കല്ലേ അറിയൂ… ”
“ഉവ്വ എനിക്കതല്ലേ പണി പോടാ ചെറുക്കാ….”
അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി ഒരു ചിരി പാസ്സ് ആക്കി അവിടെ നിന്ന് പോയി
“ഡാ നേരത്തെ വന്നേക്കണേ….”
“ആ നോക്കാം ”
എത്ര ഒക്കെ ദേഷ്യം കാണിച്ചാലും ഞാൻ വന്നിലെങ്കിൽ അമ്മ ഉറങ്ങാറില്ല….ലേറ്റ് ആയി വീട്ടിലേക്ക് കയറി ചെന്നാൽ അമ്മയുടെ വായിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വരും… പക്ഷെ എനിക്കായി മാറ്റിവച്ച ഭക്ഷണം എന്നെകൊണ്ട് കഴിപ്പിക്കാതെ അമ്മക്ക് സമാധാനം ഉണ്ടാവില്ല…. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് കഴിച്ചാലും അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയത് ഒരു ഉരുള എങ്കിലും കഴിച്ചിരിക്കും…… ആ സമയത്ത് അമ്മയുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിക്ക് പകരം വെക്കാൻ ഈ ലോകത്തുള്ള ഒന്നിനെ കൊണ്ടും കഴിയില്ല….!!
അമ്മക്ക് ഇപ്പോഴും എന്നെ ആലോചിച് ഭയം ആണ്…. അതിന്റെ കാരണം എനിക്ക് അറിയില്ല… ഞാൻ ചോദിക്കാനും പോയില്ല പക്ഷെ എന്തോ ഒന്ന് അമ്മയുടെ മനസിലുണ്ട്…. അത് അമ്മ തന്നെ പറയട്ടെ എന്ന് ഞാനും കരുതി…….
ഇതൊക്കെ ആലോചിച്ച് വണ്ടി ഓടിച്ചപ്പോഴാണ് രാജേഷിന്റെ കാര്യം അവന് ഓർമ വന്നത് അജുവിനറിയാം അവനെവിടെ കാണുമെന്ന് അവൻ ബൈക്ക് റോഡിലൂടെ കത്തിച്ച് വിട്ടു ഒരു ഇരുപത് മിനിറ്റിൽ അവനുള്ള സ്ഥലത്ത് അജു എത്തി ദൂരത്തു നിന്ന് തന്നെ കണ്ടു അവനെയും കാത്ത് അക്ഷമനായി നിൽക്കുന്ന രാജേഷിനെ…..
അവന്റെ മുന്നിൽ ബൈക്ക് നിർത്തി ഒരു വളിഞ്ഞ ചിരി അവനെ നോക്കി ചിരിച്ചു…
“ഓ തമ്പുരാൻ ഇപോയെങ്കിലും എഴുന്നുള്ളിയെല്ലോ….”
“കുറച്ച് ലേറ്റ് ആയല്ലേ…..”
കുറച്ചോ ദേ എന്നെകൊണ്ട് ഒന്ന് പറയിപ്പിക്കരുത്
എന്റെ ചങ്കായത് കൊണ്ട് പറയുകയല്ല ഈ ലോകത്ത് തന്നെ ഭരണിപ്പാട്ടിൽ പി എച് ഡി എടുത്ത വേറെ ഒരു മനുഷ്യൻ ഇണ്ടാവില്ല… അതുകൊണ്ട് അവൻ ഉടഞ്ഞാൽ പണി ആകുമെന്ന് അറിഞ്ഞ അജു പെട്ടന്ന് തന്നെ വിഷയം മാറ്റി
“അല്ലെടാ നമ്മൾ എവിടെയാ പോവുന്നെ….”
“പാതാളത്തിലേക്ക്….”
“ങേ.. പാതാളത്തിലേക്കോ…?”
മിണ്ടാതെ വണ്ടി എടുകേടാ വഴി ഒകെ ഞാൻ പറഞ്ഞ് തരാം…. സ്ഥലം ഒക്കെ അവിടെ എത്തിയിട്ട് നീ അറിഞ്ഞ മതി… ”
അതും പറഞ്ഞു രാജേഷ് അവന്റെ പുറകിൽ കയറി….അജു ബൈക്ക് മുന്നോട്ട് എടുത്തു…
Evide
തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️❤️????❤️????❤️❤️?
Waiting for next part
❤️
♥️♥️
തുടക്കം കൊള്ളാം . തെറി വിളി കുറച്ചൊന്നു മയപെടുത്താം ? ❤️?
ഇനിയുള്ള ഭാഗങ്ങളിൽ കുറക്കാം…. ❤
Kadha kollam but aa thudakkamulla theri ichiri uncomfortable aayi thonni nth paranjalum theri. Ezhhuthum kollam
Apo next part varumbo kanam
താങ്ക് യു ബ്രോ… ♥️
സംഭവം കൊള്ളാം. പല കഥകളുടെയു൦ പേര് ഒരുപോലെ ആയി.
താങ്ക് യു നെക്സ്റ്റ് പാർട്ട് ഉടനെ ഇടുന്നതായിരിക്കും ❤❤