അർജുനചരിതം [Dark Angel] 106

അതും പറഞ്ഞ് അജു അവളുടെ അടുത്തേക്ക് ഓടി അത്‌ കണ്ട് അവളും ഇറങ്ങി ഓടി അടുക്കളയിൽ ചെന്ന് അമ്മയുടെ പുറകിൽ പോയി ഒളിച്ചു…..കലി അടങ്ങാത്ത അർജുൻ അവളെ പിടിക്കാനായി ശ്രമിച്ച് കൊണ്ടിരുന്നു

“അമ്മേ… അമ്മേ.. ദേ ഏട്ടൻ എന്നെ ഒരു ആവിശ്യവുമില്ലാതെ തല്ലാൻ വരുന്നു…”

“ഒരു ആവിശ്യവും ഇല്ലാതേയോ….”ആശ്ചര്യ ഭാവത്തോടെ അർജുൻ അവളെയും അമ്മയേയും നോക്കി

“അമ്മക്ക് അറിയോ രാവിലെ തന്നെ ഈ കുരിപ്പ് എന്നെ പുറകീന്ന് ചവിട്ടി അതും പോരാഞ്ഞിട്ട് അത്‌ ചോദ്യം ചെയ്ത എന്നെ തെറിയും വിളിച്ച്….”

“നീ അങ്ങനെ ചെയ്‌തോടി….”

കലിപ്പ് മുഖത്തോടെ അമ്മ അത്‌ ചോദിച്ചപ്പോ അവൾ ഒന്ന് പതറി

“ഞാൻ അങ്ങനെ ഒക്കെ ചെയ്യോ അമ്മേ…”

ഒരു നിഷ്കളങ്ക ഭാവത്തോടെയാണ് അവളത് പറഞ്ഞത് അവളുടെ അന്നേരമുള്ള മട്ടും ഭാവവും കണ്ടാൽ അവളെ പോലെ ഒരു പാവം കുട്ടി ഈ ഭൂമിയിൽ വേറെ ഇല്ല എന്ന് തോന്നി പോകും…. ഒരു ചെറു പുഞ്ചിരി ആയിരുന്നു അപ്പൊ അമ്മയുടെ മുഖത്ത്..

“എന്റെ മോള് അങ്ങനെ ഒന്നും ചെയ്യില്ല… നീയേ വല്ല സ്വപ്നവും കണ്ടതായിരിക്കും..”

“അയ്യാ… അമ്മയുടെ ഇള്ള കൊച്ചല്ലേ ഞാൻ ഒന്നും പറയണില്ല….”

അത്‌ കേട്ട് ഒരു പുച്ഛത്തോടെ അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു….

“അതേ അവൾ അന്നും ഇന്നും എനിക്ക് കൊച്ച് തന്നെയാ… പോത്ത് പോലെ വളർന്ന നീ ഇവിടെ ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ലാലോ….”

അതും പറഞ്ഞ് അമ്മ തന്റെ ജോലി വീണ്ടും ചെയ്യാൻ തുടങ്ങി….

“അമ്മ അത്‌ പറയരുത് ഞാൻ ഇവിടെ ഉള്ളത് കൊണ്ട് അമ്മക്ക് എന്തൊക്കെ ഗുണങ്ങളുണ്ട് ഞാൻ പോയാലേ എന്റെ വില നിങ്ങൾക്കൊക്കെ മനസിലാകൂ…”

സങ്കടം അഭിനയിച്ച് കൊണ്ടുള്ള അവന്റെ സംസാരം കേട്ട് ചെയ്ത് കൊണ്ടിരിക്കുന്ന ജോലി നിർത്തി എളിയിൽ കൈ കുത്തി അമ്മ അവനെ തന്നെ നോക്കി നിന്നു…

“മോനേ അജു….”

“എന്തോ….”

നിന്നെക്കാൾ വലിയ അഭിനയം നിന്റെ അച്ഛൻ കാണിച്ചിട്ടുണ്ട് അത്‌ കണ്ടിട്ട് ഞാൻ വീണിട്ടില്ല…..പിന്നെ അല്ലെ ഇത് മോൻ ചെല്ല്

അത്‌ കേട്ടതും അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു…. അപ്പുറത്ത് ഇതൊക്കെ കേട്ട് വാ പൊത്തി അവളും ചിരിക്കുന്നുണ്ട്… ഒരു കലിപ്പിച്ച നോട്ടം അവളെ നോക്കി നിന്നെ പിന്നെ എടുത്തോളാം എന്നും പറഞ്ഞ് അവൻ അവിടെ നിന്നും റൂമിലേക്ക് പോയി…

റൂമിൽ എത്തിയതും അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി എടുത്ത് നോക്കിയപ്പോൾ ബൾബ് രാജേഷ് കോളിങ് ….ഈ തെണ്ടി എന്തിനാണാവോ ഇപ്പൊ വിളിക്കണത് എന്ന് ആലോചിച് ഫോൺ അറ്റൻഡ് ചെയ്തു…

“ഹെലോ….”

“നീ എവിടാടാ #₹#3&#%@%@&#&*#&#&&രേ ”

അവൻ വിളിച്ച തെറി കേട്ട് ഇടത്തെ ചെവിയിൽ നിന്ന് പുക വരുന്ന പോലെ അജുവിന് തോന്നി….

“എന്റെ പൊന്ന് ബൾബേ…”

10 Comments

  1. തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??❤️❤️????❤️????❤️❤️?

    Waiting for next part

  2. °~?അശ്വിൻ?~°

    ❤️

    1. ♥️♥️

  3. തുടക്കം കൊള്ളാം . തെറി വിളി കുറച്ചൊന്നു മയപെടുത്താം ? ❤️?

    1. ഇനിയുള്ള ഭാഗങ്ങളിൽ കുറക്കാം…. ❤

  4. Kadha kollam but aa thudakkamulla theri ichiri uncomfortable aayi thonni nth paranjalum theri. Ezhhuthum kollam

    Apo next part varumbo kanam

    1. താങ്ക് യു ബ്രോ… ♥️

  5. സൂര്യൻ

    സംഭവം കൊള്ളാം. പല കഥകളുടെയു൦ പേര് ഒരുപോലെ ആയി.

    1. താങ്ക് യു നെക്സ്റ്റ് പാർട്ട്‌ ഉടനെ ഇടുന്നതായിരിക്കും ❤❤

Comments are closed.