അമ്മേ……
ഒരാര്‍ത്തനാദത്തോടെ….
ശരീരം തളര്‍ന്നു കുഴഞ്ഞു വീണു..
ആരോ മൃദുവായ് നെറ്റിയില്‍ തലോടുന്നുണ്ട്…
ഒരു കുഞ്ഞിളം കൈ എന്‍റെ വിരലുകളില്‍ മുറുകെ പിടിച്ചിട്ടുണ്ട്…ആരും കൊണ്ടു പോവാതിരിക്കാനാവും…
പതിയെ മിഴികള്‍ തുറന്നു ആരുടേയോ മടിയില്‍ തല വെച്ചു കിടക്കുകയായിരുന്നു.. ആളെ തിരിച്ചറിഞ്ഞപ്പോള്‍
ആ മടിത്തട്ടില്‍ അങ്ങനെ കിടന്നു മരിച്ചു പോയെങ്കിലും ഒരു സങ്കവും ബാക്കിയാവില്ലെന്ന് തോന്നി…
കവിളിലേക്ക് ഒലിച്ചിറങ്ങിയ നീര്‍ത്തുള്ളികള്‍ ആ വിരലുകളാല്‍ തുടച്ചു…അമ്മ ഒരു നിഴല്‍ പോലെ വേച്ചു വേച്ച് അകന്നു പോവുന്നതു കണ്ടു…
മെല്ലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശരീരത്തിന് നല്ല വേദന തോന്നി…
വയ്യെങ്കില്‍ കിടന്നോളൂ ഇത്തിരി നേരം കൂടി…നല്ല സ്നേഹമുള്ള ശബ്ദം …
ആ മാലാഖ കുഞ്ഞും എന്‍റെ അരികില്‍ മെല്ലെ ചേര്‍ന്നു കിടന്നു…
ഞാനവളെ എന്നോട് ചേര്‍ത്തു പിടിച്ചു …ഇവര്‍ക്കെല്ലാം എന്നോടിത്രേം സ്നേഹമുണ്ടായിരുന്നോ….?
പിന്നേയും കരയുകയാ മനസ്സ്…
ഹരിയേട്ടാ….
എന്തിനാ ഇത്രേം സങ്കടപ്പെടുന്നേ..?
വീണയാ…ഒന്നും പറയാനായ് വാക്കുകള്‍ കിട്ടുന്നില്ലാ …എനിക്ക്
ഞാന്‍ അ മുഖത്തേക്ക് നോക്കി…
എനിക്കെന്നും നിങ്ങളൊരു ഏട്ടനായിരുന്നു…പഴയതൊന്നും ഓര്‍ക്കേണ്ട ഇനി…
ഇപ്പോള്‍ എനിക്കറിയാം ഹരിയേട്ടന്‍റെ മനസ്സ്…
ആ പഴയ ഓര്‍മ്മകളെല്ലാം കളഞ്ഞ് എഴുന്നേല്‍ക്കണം ഇവിടുന്ന് …
അകത്ത് പോയി കിടന്നോളൂ ക്ഷീണം തോന്നുന്നുവെങ്കില്‍…
അവളുടെ കയ്യില്‍ പിടിച്ചു അകത്തേക്ക് നടക്കുമ്പോള്‍ മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി…
ഇന്നലെ വരേ തനിച്ചായിരുന്നു ഇപ്പോള്‍ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍….
മനസ്സിന്‍റെ ഭാരമെല്ലാം പെയ്തൊഴിഞ്ഞതു പോലെ…
ഇനി കളങ്കമില്ലാത്ത മനസ്സോടെ ഞാനൊന്നുറങ്ങട്ടെ ഇത്തിരി നേരം..!