അവൾ [ Enemy Hunter ] 1780

എത്രയോ നാളുകൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അവൾ എന്റെ ചിന്തകളെ ശല്യപെടുത്തി. പലതവണയായി ആ കല്ലുകെട്ട മടിയിൽ പോയി അവൾക്കായി കാത്തിരുന്നു. അവളെ ഒരു നോക്ക് കാണാൻ വേണ്ടി അതിലേക് എടുത്ത് ചാടിയാലോ എന്ന് വരെ തോന്നിയ നിമിഷങ്ങൾ ഉണ്ട്. പക്ഷെ അവളെ പിന്നീട് ഒരിക്കലും എന്റെ മുന്നിൽ എത്തിച്ചില്ല ഒരു ദൈവവും.. ഇപ്പോൾ ഇതാ വളർന്നു ഒരു സുന്ദരികുട്ടിയായി എന്റെ പിറകിലൂടെ നടക്കുന്നു. ഞങ്ങൾ നടന്നു യക്ഷി അമ്പലത്തിനെ മുന്നിൽ എത്തി. എന്റയുള്ളിൽ ഭയത്തിന്റെ ചെറുത് കുമിളകൾ മൊട്ടിടാൻ തുടങ്ങി.
ഇനി ഇവൾ……. ഇവൾ വല്ല യക്ഷിയും ആണോ. ഞാനും മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി. എന്റെ നോട്ടത്തിന്റെ പൊരുൾ മനസിലായെന്നോണം അവൾ മുല്ലമൊട്ടു കണക്കെയുള്ള കാട്ടി ഒന്ന് മന്ദഹസിച്ചു. കൂർത്ത പല്ലുകൾ കാണാത്തത്തിൽ ഞാനും അല്പം ആശ്വസിച്ചു. എങ്കിലും ഉള്ളിലെ ഭയം പൂർണമായും പോയില്ല.

ഞാൻ : ചുണ്ണാമ്പ് ചോദിക്കുന്നിലെ???
അവൾ : മുറുക്കുന്നത് ശീലം ഇല്ല…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു?
ഞാൻ : എന്തിനാ പുറകെ നടക്കുന്നത് ഒപ്പം നടന്നൂടെ.
അവൾ : അതിഷ്ടകുമോ??? ആ ചിരി ഒന്ന് മങ്ങി.?
ഞാൻ : അതിനെന്താ ഒപ്പം നടന്നോളൂ

എന്തോ അതു കേൾക്കാൻ ആഗ്രഹിച്ച പോലെ എന്നോട് ചേർന്ന് അവൾ നടന്നു. ഒരു നിമിഷം നിലവിനെക്കാൾ തെളിച്ചം ആ മുഖത്തു ഉണ്ടെന്ന് തോന്നി പോയി. ചീവീടുകളുടെ കാത്താടപ്പിക്കുന്ന ശബ്ദം എന്നെ വീണ്ടും ഭയപ്പെടുത്തി തുടങ്ങി….
ഒരു നിമിഷം ഞാൻ അവളെ ഒന്ന് നോക്കി. അവളുടെ സൗന്ദര്യത്തിൽ ലയിച്ചു അതെല്ലാം മറക്കാൻ തുടങ്ങി… ഞാൻ മെല്ലെ അവളുടെ കാലുകളിലേക് നോക്കി, നടക്കുമ്പോൾ കരിയിലകൾ അനങ്ങുന്നില്ല. കാറ്റ് പോലെ അവൾ ശാന്തമായി പറക്കുകയാണ് ചിറകുകൾ ഇല്ലാതെ… ആയിരം പനകൾ താണ്ടി ഞങ്ങൾ ഇല്ലത്തു എത്താറായിരുന്നു.. അവിടെ ഉള്ളവർ ചോദിച്ചാൽ ഇവൾ ആരാണെന്ന് parayum?… ഒരു നിമിഷം ഞാൻ ചിന്തയിൽ ആണ്ടു.. ” ആ എന്തേലും ആവട്ടെ വരുന്നിടത്തു വച്ചു കാണാം ”

തിങ്ങി നിന്നിരുന്ന മരങ്ങൾക്കു ഇടയിലൂടെ ഞാൻ ഇല്ലാത്തിന്റെ മുറ്റത്തേക് ഇറങ്ങി,, തിരിഞ്ഞ് നോക്കുമ്പോൾ അവൾ അവിടെ തന്നെ നിൽക്കുകയാണ്.
ഞാൻ : എന്തേ വരുന്നില്ലേ
അവൾ : ഇല്ലാ.. ???
ഞാൻ : അതെന്താ.
അവൾ : എനിക്ക് ഇതിനപ്പുറത്തേക് പ്രവേശനം ഇല്ല ?
ഞാൻ : അതൊക്കെ കാരണവന്മാരുടെ കലതല്ലേ.. എനിക്ക് അങ്ങനെ ജാതിയും മതവും ഒന്നുമില്ല,, രക്തത്തിൽ കുറച്ചു വിപ്ലവം കൂടി ഉണ്ടെന്ന് കൂട്ടിക്കോ ?
അവൾ : വിപ്ലവം ഉള്ളവരുടെ രക്തം എനിക്ക് വളരെ ഇഷ്ടം ആണ് ? ചിരിച്ചു കൊണ്ടവൾ പറഞ്ഞു..
എങ്കിൽ നീ ഇവിടെ നിൽക്കൂ ഞാൻ ചെന്ന് അമ്മാവനോട് എന്തേലും നുണ പറഞ്ഞു ഫലിപ്പിച്ചു പിന്നീട് നിന്നെ വന്നു കൂട്ടം അങ്ങട് ഒതുങ്ങി നിന്നോളൂ,

10 Comments

  1. ജെയ്മി ലാനിസ്റ്റർ

    എവിടാ..? കഥകൾ ഒന്നും കാണുന്നില്ലല്ലോ..! കാത്തിരിപ്പിലാണ്..❤️?

    1. എഴുതാൻ ഉള്ള മൂഡ് ഒന്നും ഇല്ല. കഥ പകുതി ആക്കി വച്ചിട്ടുണ്ട്. വൈകാതെ വരും ?

  2. ❤️❤️

    1. ♥️♥️♥️

  3. നിധീഷ്

    1. ♥️♥️

  4. ?

    1. ♥️♥️

  5. വിരഹ കാമുകൻ???

    ❤❤❤

    1. ♥️♥️

Comments are closed.