അവളോടെനിക്കുള്ള പ്രണയം. ??Part -3. [Shahana Shanu.] 260

അന്ന് രാത്രി ഓരോന്ന് സംസാരിച്ചിരുന്ന ഞങ്ങൾ ഉറങ്ങാൻ പോയപ്പോൾ 11 മണി കഴിഞ്ഞു. യാഫി ബെഡിലേക്ക് വീണതും ഉറക്കമായിരുന്നു. എനിക്കാണേൽ നാളത്തെ കാര്യമോർത്ത് ടെൻഷനും. നിദ്രാ ദേവി എന്നെ പുല്കുന്നുമില്ല. ഞാൻ ഫോണെടുത്ത് ഗ്യാല്ലറിയിൽ കയറി അൻസുവിന്റെ ഒരു ഫോട്ടോ എടുത്തു. ( അവൾ ഡിപി ഇടുന്ന ഫോട്ടോകൾ ഞാൻ സ്ക്രീന്ഷോട്ട് എടുത്ത് സൂക്ഷിക്കാറുണ്ട്.)അവളോട് ഓരോന്ന് സംസാരിച്ചു സംസാരിച്ചിരുന്നു എപ്പോഴോ നിദ്രദേവി എന്നെ അനുഗ്രഹിച്ചു.

പിറ്റേന്ന് രാവിലെ ഉമ്മച്ചി വിളിച്ചപ്പോഴാണ് ഞങ്ങൾ എണീറ്റത്. ഞങ്ങൾ വേഗം റെഡി ആയി കാപ്പിയും കുടിച്ചിറങ്ങി. ക്ലാസ്സിലെത്തിയപ്പോൾ അനുരുദ് ഞങ്ങൾക്ക് മുൻപേ വന്നിട്ടുണ്ട്. കുട്ടികൾ വന്നു തുടങ്ങി. അൻസുവും വന്നു. ഞാൻ നേരെ മാവിൻ ചുവട്ടിലേക്ക് പോയി.

അൻസു വാതിലിൽ വന്നു നിന്നു കൊണ്ട് അവളുടെ ഫ്രണ്ട്‌സ് വരുന്നുണ്ടോ എന്ന് നോക്കുന്നതിനിടക്ക് അനുരുദ് അവളുടെ അടുക്കലേക്ക് ചെല്ലുന്നു.

ടീ അൻസു, ഞാൻ ഒരു കാര്യം അറിഞ്ഞു. അത് ശെരിയാണോ?

നീ എന്താ അറിഞ്ഞത് എന്ന് പറഞ്ഞാലല്ലേ അത് ശെരിയാണോ തെറ്റാണോ എന്ന് പറയാൻ പറ്റൂ.നീ എന്താ അറിഞ്ഞത്?

അത് നമ്മടെ അശ്വിന് നിന്നെ ഇഷ്ട്ടമാണെന്ന് പറയുന്നത് കേട്ടു. അതാ ഞാൻ ചോദിച്ചത്.

അശ്വിനോ? പോടാ. അവനും ഞാനും നല്ല ഫ്രണ്ട്സാ..

അല്ല അൻസു അവന് നിന്നെ ഇഷ്ട്ടമാ…

അല്ല നിന്നോട് ഈ കള്ളം ആരാ പറഞ്ഞത്?

എന്നോട് യാഫിയാ പറഞ്ഞത്. അവൻ എന്തായാലും കള്ളം പറയില്ലല്ലോ? നിനക്ക് ഡൌട്ട് ആണെങ്കിൽ യാഫിയോട് തന്നെ ചോദിക്ക്.

ആഹ് ഞാൻ ചോദിക്കും.

 

( അവൾ നേരെ യാഫിയുടെ അടുത്തേക്ക്.)

യാഫി, അനുരുദ് പറഞ്ഞത് ശരിയാണോ?

അനുരുദ് എന്താ പറഞ്ഞത്?

അത്… അത്.. അശ്വിന് എന്നോട് ഇഷ്ട്ടമാണെന്ന്.

അൻസു അത് എനിക്കറിയില്ല. നീ അശ്വിനോട് നേരിട്ട് ചോദിക്ക്. അവൻ ആ ഗ്രൗണ്ടിലെ മാവിൻ ചുവട്ടിലുണ്ട്.

( അൻസു നേരെ മാവിൻ ചുവട്ടിലേക്ക്)

അൻസു എന്റെ നേരെ വരുന്നത് കണ്ട് എനിക്ക് എന്തോ ഒരു ഭയം തോന്നി.

അശ്വിനേ, അനുരുദ് പറയുന്നത് ശരിയാണോ?

അതെ ശരിയാണ്. എനിക്ക് തന്നെ ഇഷ്ട്ടമാണ്. തന്നെ കണ്ട അന്ന് മുതൽ തന്നോട് എനിക്ക് പ്രണയമാണ്. തന്റെ കരിമഷി എഴുതിയ കണ്ണുകൾ എനിക്ക് ഒരുപാട് ഇഷ്ട്ടമാണെടോ . താൻ ആലോചിച്ചു ഒരു മറുപടി തന്നാൽ മതി.എത്ര കാലം വേണമെങ്കിലും ഞാൻ തനിക്കായ് കാത്തിരുന്നു കൊള്ളാം..

അവൾ ഒന്നും മിണ്ടാതെ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവിടെ നിന്നും പോയി…

ഞാൻ അവളോട് വിളിച്ചു പറഞ്ഞു. ഞാൻ ഈ പറഞ്ഞ കാര്യം നീ ക്ലാസ്സിൽ ആരോടും പറയരുത് പ്രേതെകിച്ചു അനുവിനോട്..

അവൾ തിരിഞ്ഞു പോലും നോക്കാതെ ക്ലാസ്സിലേക്ക് പോയി…

ക്ലാസ്സിലെത്തിയ എന്നോട് എന്തായി കാര്യങ്ങൾ എന്ന് യാഫിയും അനുരുതും ചോദിച്ചു.

ഞാൻ എല്ലാം ഓക്കേ എന്ന് പറഞ്ഞു.

Updated: January 18, 2022 — 11:03 pm

24 Comments

  1. നൂറാമത്തെ like എൻ്റെ വക ❤️
    പിന്നെ കഥ കൊള്ളാം continue the writing എൻ്റെ ലൈഫ് ഉം ആയി എവിടെ ഒക്കെയോ ഒരു ടച്ച് എനിക്കും ഇത് പോലൊരു ഉമ്മച്ചി കുട്ടി ഫ്രണ്ട് ആയി ഇരുന്നു ഒരു 2,3 year’s il എൻ്റെ വീട്ടിലോട്ടു വരുകയും ചെയ്യും
    എന്നാ പിന്നെ സ്നേഹം മാത്രം ❤️

  2. ഷാന കൊള്ളാം , ഈ പാർട്ടും പൊളിച്ചു . ഒരു ഡിഫറെൻറ് ആയിട്ട് ഉള്ള സ്റ്റൈലിൽ ആണ് ഈ കഥപോകുന്നത് . പിന്നെ , 8 ൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഇത്രയും സംഭവ ബഹുലമായ കാര്യങ്ങൾ ഉണ്ടാകുമോ ? ഞാൻ ഒന്നും പഠിക്കുന്ന സമയത്ത് ഇല്ല . അതുകൊണ്ട് ചോദിച്ചതാ . പിന്നെ ഞാൻ ബോയ്സ് സ്കൂളിലും ആയിരുന്നു. അതുകൊണ്ട് എനിക്ക് തോന്നിയത് ആകും . പിന്നെ ഞങ്ങളുടെ ആ കാലത്ത് ഒക്കെ പെൺപിള്ളേര്യുടെ മുഖത്ത് നോക്കില്ല . ആ ഒരു ഏജിൽ ലൈൻ ഉണ്ടെന്നു തോന്നിയാൽ കൂട്ടുകാരുടെ വക കളിയാക്കലിന്റെ ബഹളം ആയിരിക്കും . അന്നൊക്കെ അത് വലിയ ബുദ്ധിമുട്ട് ആണ് . മാത്രമല്ല ആ ഏജിൽ അത്തരം ചിന്തകൾ ഉണ്ടാകാറുകൂടി ഇല്ല . ഇന്ന് ഇപ്പൊ എന്താ സ്ഥിതി എന്ന് അറിയില്ല . എന്തായാലും കഥ കൊള്ളാം അടുത്ത പാർട്ട്‌ വരട്ടെ.

  3. ????

  4. സഹോ,

    കഥയുടെ ഒഴുക്ക് മനോഹരം.

    അവന് അടി കിട്ടുന്നത് കണ്ടിട്ടും അൻസു മിണ്ടാതിരുന്നു അല്ലെ! ? തിരിച്ചു പ്രണയിക്കണം എന്നല്ല ഞാൻ പറഞ്ഞത്, ശല്യപ്പെടുത്താത്ത ഒരു വ്യക്തി എന്ന നിലയിൽ അവൾ അനുവുമായി ചേർന്ന് ആ പരാതി കൊടുക്കണ്ടായിരുന്നു. അതിൽ അൻസുവിനോട് എനിക്ക് കുറച്ചു നീരസം തോന്നി.

    പിന്നെ അനു.. ഒറ്റവാക്കിൽ ബ്ലാ.. ?

    പിന്നെ ഡയലോഗിന് ഡബിൾ കൊട്ടേഷൻ മാർക്ക് കൊടുക്കാൻ നോക്കണേ.

    ആശംസകൾ ❤?

    1. Thanks Nila. Adutha partil sredhikkaam.

      Othiri nanni….

  5. Pranayam ???

  6. Hi Shahana,

    കഥ നന്നായിട്ടുണ്ട്. മനസ്സിലുള്ളത് ഭംഗിയുള്ള കോലം പോലെ നിങ്ങൾ വരച്ചിരിക്കുന്നു.

    പിന്നേ വലിയൊരു review ഞാൻ എഴുതി അതിന് പോസ്റ്റ് ചെയ്യാൻ മൂന്ന് പ്രാവശ്യം try ചെയ്തിരുന്നു… പക്ഷേ അത് മൂന്നും സൈറ്റ് admin എന്തുകൊണ്ടോ trash il കൊണ്ട് ഇട്ടിട്ടുണ്ട്. കഥയുടെ കാര്യത്തിൽ ഒന്നുരണ്ടു opinions also എഴുതിയിരുന്നു.

    ഇതെങ്കിലും പോസ്റ്റ് ആവുമോ അന്ന് അറിയില്ല.

    കഥ continue ചെയ്യാൻ എല്ലാവിധ ആശംസകളും
    സ്നേഹത്തോടെ ♥️♥️

    1. Tnx.കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിഞ്ഞാൽ മാത്രമേ അടുത്ത പാർട്ടിൽ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുകയുള്ളൂ. അതിനാൽ താങ്കളുടെ അഭിപ്രായങ്ങൾ അറിയിക്കുക. എന്ത് കൊണ്ട് താങ്കളുടെ കമന്റ്‌ trashil ആയി എന്ന് എനിക്ക് അറിയത്തില്ല. അതിൽ ഖേദിക്കുന്നു…

      1. Trash il കിടക്കുന്ന എന്റെ ആ comment നിങ്ങള്‍ക്ക് ഞാൻ കോപ്പി പേസ്റ്റ് മെയില്‍ ചെയ്യാം. വിരോധം ഇല്ലെന്ന് വിശ്വസിക്കുന്നു.

  7. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  8. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  9. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. ??❤❤

  11. അടിപൊളി ആയിട്ടുണ്ട്..❤️❤️❤️
    ഇതിപ്പോ എന്താവും അവസ്ഥ ? … കഥയുടെ പേര് കണ്ടിട്ട് നഷ്ട്ട പ്രണയം ആവോ?? ആണേൽ പറയണേ?

    1. Tnx. നഷ്ട്ട പ്രണയം ആണോ അല്ലയോ എന്ന് നമുകഥയിലൂടെ കണ്ടറിയാം bro .
      ??

Comments are closed.