അവളോടെനിക്കുള്ള പ്രണയം. ??Part -3. [Shahana Shanu.] 260

ഞങ്ങൾ നേരെ മലമുകളിൽ പോയി..

എടാ യാഫീ നമ്മൾ അവൾക്ക് കൊടുത്തത് ഇത്തിരി കൂടി പോയോ?

ഏയ് കുറഞ്ഞു പോയൊന്ന എന്റെ ഡൌട്ട്…

നിനക്കറിയോ അശ്വി, അവൾ എന്റെ വീടിന് അടുത്തുള്ള നിധീഷ് ചേട്ടനെ നൈസായിട്ട് തേച്ചവളാ…

നന്നുടെ നിധീഷ് ചേട്ടനെയോ…

അതേടാ…

അതെന്തിനാ?

ചേട്ടന്റെ അച്ഛന് ഗൾഫിൽ ബിസ്സിനെസ്സ് ആയിരുന്നു ഇച്ചിരി ക്യാഷ് ഉള്ള ടീംസ്. അതുകൊണ്ട് അനു നിധീഷേട്ടനെ വളച്ചു. പാവം നിധീഷേട്ടൻ സീരീസ് ആയിരുന്നു. ഇപ്പോൾ നിധീഷേട്ടന്റെ അച്ഛന്റെ ബസ്സ്നെസ്സ് ഓക്കെ പൊട്ടി. അച്ഛൻ നാട്ടിൽ വന്നു. അതോടെ അവൾക്ക് നിധീഷേട്ടനെ വേണ്ട… അപ്പോഴാണ് ക്ലാസ്സിലേക്ക് നിന്റെ എൻട്രി.. നിന്റെ അച്ഛന് ഇത്തിരി ബിസ്സിനെസ്സൊക്കെ ഉണ്ടല്ലോ? അതാ മോനെ അവൾ നിന്റെ പിന്നാലെ നടക്കുന്നത്.

ഇത് സത്യമാണോടാ?

ഞാൻ എന്തിനാ അളിയോ നിന്നോട് കള്ളം പറയുന്നത്…

ആ അതൊക്കെ പോട്ടെ അളിയാ. നിന്റെ ഐഡിയ എന്താണെന്ന് പറയെടാ..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഈ ഐഡിയ പൊളിച്ചളിയാ…

പിന്നെ അശ്വി, നാളെ നമുക്ക് അനുരുദിന്റെ വീട്ടിൽ രാവിലെ പോകാം. എന്നിട്ട് അവന് ചെലവും ചെയ്തിട്ട് ഒന്ന് കറങ്ങിയിട്ടൊക്കെ വീട്ടിൽ വരാം എന്തേയ് ഓക്കേ ആണോ?

ഓക്കേ അളിയോ..

അന്ന് ഉച്ചയ്ക്ക് വീട്ടിൽ വന്നു. ഫുടൊക്കെ കഴിച്ചു. ഞങ്ങൾ എല്ലാവരും ഒന്ന് ബീച്ചിൽ പോകാൻ തീരുമാനിച്ചു.  ഞാനും യാഫിയും ഉമ്മച്ചിയും യാഫിയുടെ കുഞ്ഞനുജത്തിയും റെഡിയായി കാറിൽ ബീച്ച്ലേക്ക് പോയി. ( വാപ്പച്ചി ഗൾഫിൽ ആണ് കേട്ടോ).  അന്ന് പുറത്ത് നിന്നും ഫുടൊക്കെ കഴിച്ചു രാത്രി 10 മണിയായപ്പോൾ വീട്ടിൽ എത്തി ഒന്ന് ഫ്രഷായി കിടന്നുറങ്ങി.

പിറ്റേന്ന് നേരത്തെ തന്നെ അനുരുദിനെ കാണാൻ പോയി. എല്ലാം പറഞ്ഞു സെറ്റാക്കി. കറക്കമൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ സന്ധ്യയായി. ഉമ്മച്ചി അപ്പോൾ നമസ്കരിക്കുകയായിരുന്നു. നമ്മുടെ യാഫിയാണെങ്കിൽ വെള്ളിയാഴ്ച സ്കൂളിന്ന് തന്നെ പള്ളിയിൽ പോകും അത്രേ ഉള്ളൂ…

Updated: January 18, 2022 — 11:03 pm

24 Comments

  1. നൂറാമത്തെ like എൻ്റെ വക ❤️
    പിന്നെ കഥ കൊള്ളാം continue the writing എൻ്റെ ലൈഫ് ഉം ആയി എവിടെ ഒക്കെയോ ഒരു ടച്ച് എനിക്കും ഇത് പോലൊരു ഉമ്മച്ചി കുട്ടി ഫ്രണ്ട് ആയി ഇരുന്നു ഒരു 2,3 year’s il എൻ്റെ വീട്ടിലോട്ടു വരുകയും ചെയ്യും
    എന്നാ പിന്നെ സ്നേഹം മാത്രം ❤️

  2. ഷാന കൊള്ളാം , ഈ പാർട്ടും പൊളിച്ചു . ഒരു ഡിഫറെൻറ് ആയിട്ട് ഉള്ള സ്റ്റൈലിൽ ആണ് ഈ കഥപോകുന്നത് . പിന്നെ , 8 ൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഇത്രയും സംഭവ ബഹുലമായ കാര്യങ്ങൾ ഉണ്ടാകുമോ ? ഞാൻ ഒന്നും പഠിക്കുന്ന സമയത്ത് ഇല്ല . അതുകൊണ്ട് ചോദിച്ചതാ . പിന്നെ ഞാൻ ബോയ്സ് സ്കൂളിലും ആയിരുന്നു. അതുകൊണ്ട് എനിക്ക് തോന്നിയത് ആകും . പിന്നെ ഞങ്ങളുടെ ആ കാലത്ത് ഒക്കെ പെൺപിള്ളേര്യുടെ മുഖത്ത് നോക്കില്ല . ആ ഒരു ഏജിൽ ലൈൻ ഉണ്ടെന്നു തോന്നിയാൽ കൂട്ടുകാരുടെ വക കളിയാക്കലിന്റെ ബഹളം ആയിരിക്കും . അന്നൊക്കെ അത് വലിയ ബുദ്ധിമുട്ട് ആണ് . മാത്രമല്ല ആ ഏജിൽ അത്തരം ചിന്തകൾ ഉണ്ടാകാറുകൂടി ഇല്ല . ഇന്ന് ഇപ്പൊ എന്താ സ്ഥിതി എന്ന് അറിയില്ല . എന്തായാലും കഥ കൊള്ളാം അടുത്ത പാർട്ട്‌ വരട്ടെ.

  3. ????

  4. സഹോ,

    കഥയുടെ ഒഴുക്ക് മനോഹരം.

    അവന് അടി കിട്ടുന്നത് കണ്ടിട്ടും അൻസു മിണ്ടാതിരുന്നു അല്ലെ! ? തിരിച്ചു പ്രണയിക്കണം എന്നല്ല ഞാൻ പറഞ്ഞത്, ശല്യപ്പെടുത്താത്ത ഒരു വ്യക്തി എന്ന നിലയിൽ അവൾ അനുവുമായി ചേർന്ന് ആ പരാതി കൊടുക്കണ്ടായിരുന്നു. അതിൽ അൻസുവിനോട് എനിക്ക് കുറച്ചു നീരസം തോന്നി.

    പിന്നെ അനു.. ഒറ്റവാക്കിൽ ബ്ലാ.. ?

    പിന്നെ ഡയലോഗിന് ഡബിൾ കൊട്ടേഷൻ മാർക്ക് കൊടുക്കാൻ നോക്കണേ.

    ആശംസകൾ ❤?

    1. Thanks Nila. Adutha partil sredhikkaam.

      Othiri nanni….

  5. Pranayam ???

  6. Hi Shahana,

    കഥ നന്നായിട്ടുണ്ട്. മനസ്സിലുള്ളത് ഭംഗിയുള്ള കോലം പോലെ നിങ്ങൾ വരച്ചിരിക്കുന്നു.

    പിന്നേ വലിയൊരു review ഞാൻ എഴുതി അതിന് പോസ്റ്റ് ചെയ്യാൻ മൂന്ന് പ്രാവശ്യം try ചെയ്തിരുന്നു… പക്ഷേ അത് മൂന്നും സൈറ്റ് admin എന്തുകൊണ്ടോ trash il കൊണ്ട് ഇട്ടിട്ടുണ്ട്. കഥയുടെ കാര്യത്തിൽ ഒന്നുരണ്ടു opinions also എഴുതിയിരുന്നു.

    ഇതെങ്കിലും പോസ്റ്റ് ആവുമോ അന്ന് അറിയില്ല.

    കഥ continue ചെയ്യാൻ എല്ലാവിധ ആശംസകളും
    സ്നേഹത്തോടെ ♥️♥️

    1. Tnx.കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിഞ്ഞാൽ മാത്രമേ അടുത്ത പാർട്ടിൽ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുകയുള്ളൂ. അതിനാൽ താങ്കളുടെ അഭിപ്രായങ്ങൾ അറിയിക്കുക. എന്ത് കൊണ്ട് താങ്കളുടെ കമന്റ്‌ trashil ആയി എന്ന് എനിക്ക് അറിയത്തില്ല. അതിൽ ഖേദിക്കുന്നു…

      1. Trash il കിടക്കുന്ന എന്റെ ആ comment നിങ്ങള്‍ക്ക് ഞാൻ കോപ്പി പേസ്റ്റ് മെയില്‍ ചെയ്യാം. വിരോധം ഇല്ലെന്ന് വിശ്വസിക്കുന്നു.

  7. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  8. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  9. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. ??❤❤

  11. അടിപൊളി ആയിട്ടുണ്ട്..❤️❤️❤️
    ഇതിപ്പോ എന്താവും അവസ്ഥ ? … കഥയുടെ പേര് കണ്ടിട്ട് നഷ്ട്ട പ്രണയം ആവോ?? ആണേൽ പറയണേ?

    1. Tnx. നഷ്ട്ട പ്രണയം ആണോ അല്ലയോ എന്ന് നമുകഥയിലൂടെ കണ്ടറിയാം bro .
      ??

Comments are closed.