അവളുടെ ആത്മകഥ (ജ്വാല ) 1368

http://imgur.com/gallery/VqKvkT3

 

 

അവളുടെ ആത്മകഥ

Avalude athmakadha | Author : Jwala

ഷാഹിന,
കിടക്കയിൽ തിരിഞ്ഞും, മറിഞ്ഞും കിടന്നു, മാനസിക സങ്കർഷവും, ദുഃഖവും ഒന്നു പോലെ, തന്റെ മനസിന്റെ ഉള്ളറയിൽ തിങ്ങി നിൽക്കുന്നത് ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ മാനസികരോഗിയാവുമോ എന്ന് പോലും ഭയപ്പെട്ടു.

ആരോട് പറയും?
വിശ്വസിക്കാൻ കഴിയുന്നവർ എത്രപേരുണ്ട്? അത് കേൾക്കുന്നവർ നാളെ എന്നേ ചൂഷണം ചെയ്യില്ലെന്ന് ആര് കണ്ടു?
തന്റെ അനുഭവങ്ങൾ അങ്ങനെയാണല്ലോ?

എന്നാൽ പിന്നെ ഒരു കഥയായി എഴുതിയാലോ? ആർക്കും ഒരു കഥ എഴുതാൻ കഴിയും, സ്വന്തം അനുഭവങ്ങൾ മാത്രം മതി…

ചിന്തകൾ നാലുപാടും ചിറകടിച്ചു പറന്നപ്പോൾ എന്റെ കഥ എഴുതിയാലോ എന്ന ചിന്ത ഉരുത്തിരിഞ്ഞു വന്നത്.

മനസ്സിനെ ശാന്തമാക്കുവാൻ ഞാനും എഴുതാൻ തുടങ്ങി എന്റെ ആത്മ കഥ…

മലബാറിന്റെ ആഢ്യതയിൽ വളർന്ന സുന്ദരി
(അതു തീരുമാനിക്കേണ്ടത് നിങ്ങളാണ്).
എല്ലാ സൗഭാഗ്യങ്ങളോടും ജനിച്ചു വളർന്നവൾ .

ഞാന്‍ പ്രശസ്തയല്ല
ലൈഗികതൊഴിലാളിയായി ജീവിച്ച കഥയോ , ചേരിയില്‍ ജനിച്ച് സമൂഹത്തിന്റെ
ഉന്നതിയില്‍ എത്തിയതൊ ആയ കഥകൾ എഴുതിയവരുടെ ഇടയിൽ വെറും നാട്ടുമ്പുറത്തുകാരിയായ എന്റെ കഥ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.
മാധ്യമങ്ങളുടെ സെൻസേഷനെക്കുറിച്ചോ എനിക്കറിവില്ല. എങ്കിലും ഞാനും കുത്തിക്കുറിക്കുകയാണ് എന്റെ സംതൃപ്തിക്ക് വേണ്ടി…

എങ്ങനെയാണ് കഥ എഴുതുക?
കഥയെഴുതുമ്പോൾ സാഹിത്യം,ആലങ്കാരികത,
അതിശയോക്തി എന്നിവ വേണ്ടേ?

എങ്ങനെയാണ് തുടങ്ങുക?
ചെറു പ്രായത്തിൽ ബാപ്പ പറഞ്ഞു തന്ന കാര്യം ഓർമ വന്നു

കഥ എന്നാല്‍ എന്താണ്?
വാക്യരചനാ വിശേഷം’ എന്നാണ് ശബ്ദതാരാവലിയില്‍ ഇതിന് കൊടുത്തിരിക്കുന്ന അര്‍ത്ഥം.
അതായത് കല്പിത കഥാപാത്രങ്ങളെക്കൊണ്ട് രചിക്കുന്ന പ്രസ്താവം.

കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാല്‍,ഒരു കള്ളം,ചിന്തയും,വികാരവും ഒരുമിച്ച് ചേര്‍ത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥയെയാണ് കഥ എന്ന് പറയുന്നത്.

വളരെ ലളിതമായി പറഞ്ഞാല്‍,കള്ളത്തരത്തിനെ
സത്യമാക്കി മാറ്റുന്ന കഴിവാണ് കഥ.

അപ്പോള്‍ ഒരു ചോദ്യം ഉയരാം.കഥ ജീവിത ഗന്ധി ആയിരിക്കണം,റിയലിസ്റ്റികായിരിക്കണം എന്നൊക്കെ പറയുന്നതോ…

അതെ;
നമ്മുടെ ചിന്തയോടൊപ്പം നമ്മള്‍ കണ്ടതും,
അനുഭവിക്കുന്നതും,
നമുക്ക് ചുറ്റും നടക്കുന്നതുമായ കാര്യങ്ങള്‍ നമ്മുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കണം.
വിശദമായി എം. ടി യുടെ കാഥികന്റെ പണിപ്പുര എന്ന കഥയിൽ പ്രതിപാദിച്ചിട്ടുണ്ട്.

ഒരു എഴുത്തുകാരന്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണ്
“ആയിരത്തൊന്ന് രാവുകള്‍” എന്ന അറബി കഥകൾ, അതിലെ കഥാപാത്ര സൃഷ്ടിയും,
ഒരു കഥയെ മറ്റൊന്നുമായി ബന്ധിപ്പിച്ചിരിക്കുന്നതും എല്ലാം
എഴുതാന്‍ തുടങ്ങുന്ന ഒരു വ്യക്തിക്കുകിട്ടുന്ന ബാലപാഠമാണ് ഈ കൃതി എന്ന് ബാപ്പ പറഞ്ഞു തന്നത് ഓർമ വന്നു .

Updated: February 24, 2021 — 2:25 pm

82 Comments

  1. ജ്വാല..
    കുറഞ്ഞ വാക്കിൽ ചിന്തിപ്പിക്കുന്ന എഴുത്ത്.. എത്ര പേര് നമ്മുടെ ചുറ്റും ഇതുപോലെ ജീവിച്ച് പോകുന്നു ആരും അറിയാതെ..
    ഒരുപാട് ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. ഇന്ദൂസ്,
      നമ്മുടെ ചുറ്റും ഇത് പോലെ നിസ്സഹായ ആയ പലരും ഉണ്ട് കുടുംബത്തിന്റെ ഭദ്രതയോർത് മിണ്ടാതിരിക്കുന്നതാണ്.
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ സന്തോഷം… ???

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️

  3. വല്ലാത്ത എഴുത്താണല്ലോ സഹോദരി. ഇന്നലെ വായിച്ചുവെങ്കിലും എനിക്ക് പറയാനൊന്നുമില്ല. ഒന്നും പറയാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. മികച്ച വിഷയങ്ങളാണ് താങ്കൾ എടുക്കുന്നത്.
    With Respect & Love, Bernette

    1. ഈ കൊമ്മെറ്റ്‌ ഇവിടെ ഇടാൻ പറഞ്ഞു ഇട്ടു.. ❤️

    2. ബെർനെറ്റ് ചേച്ചി,
      ഞാൻ എം. കെ യുടെ കഥകളിൽ കണ്ടിട്ടുണ്ട് പക്ഷെ എന്റെ കഥ വായിക്കാനും, അതിൽ കമന്റ് ചെയ്യാനും എം. കെ യോട് പറഞ്ഞതിൽ വളരെ സന്തോഷം.
      നമ്മുടെ ചുറ്റും ഉള്ള നിസ്സഹായ ആയ യുവതിയെക്കുറിച്ചു എഴുതാൻ തുനിഞ്ഞത്. ഇഷ്ടമായതിൽ എന്റെ സന്തോഷം മറച്ചു വയ്ക്കുന്നില്ല ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും… ???

  4. എഴുത്ത്‌ … ?

    1. താങ്ക്യു ബ്രോ ???

    1. താങ്ക്യു ബേബി.. ???

  5. ?ജ്വാല ?
    ??????????

    1. //മലബാറിന്റെ ആഢ്യതയിൽ വളർന്ന സുന്ദരി

      വരികളിൽ തന്നെയാ ഭംഗിയുണ്ട് ??

    2. ഞാന്‍ പ്രശസ്തയല്ല
      **ലൈഗികതൊഴിലാളിയായി ജീവിച്ച കഥയോ** , ചേരിയില്‍ ജനിച്ച് സമൂഹത്തിന്റെ
      ഉന്നതിയില്‍ എത്തിയതൊ ആയ കഥകൾ എഴുതിയവരുടെ ഇടയിൽ വെറും നാട്ടുമ്പുറത്തുകാരിയായ എന്റെ കഥ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.

      Whatever ur intention was while writing this., I took this as jovial sarcasm.???

      1. റാബി,
        ഞാൻ ഇതിനു എന്ത് മറുപടി ആണ് തരിക. എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഒരാൾ ഇഴ കീറി പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്, അത് കൊണ്ട് എനിക്ക് വലിയ ഗുണം ഉണ്ടായി പല വാചകങ്ങളും ചേരുന്നതാണോ എന്ന് രണ്ട് പ്രാവിശ്യം നോക്കുന്നു.
        എഴുത്തിനെ ഇതുവരെ ഗൗരവമായി കാണാത്തത് കൊണ്ടാകും ഇങ്ങനെയുള്ള തെറ്റുകൾ ശ്രദിക്കാതിരുന്നത്.
        അതിന് ഞാൻ പ്രത്യേക നന്ദി പറയുന്നു. ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും… ???

    3. //കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാല്‍,ഒരു കള്ളം,ചിന്തയും,വികാരവും ഒരുമിച്ച് ചേര്‍ത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥയെയാണ് കഥ എന്ന് പറയുന്നത്.

      വളരെ ലളിതമായി പറഞ്ഞാല്‍,കള്ളത്തരത്തിനെ
      സത്യമാക്കി മാറ്റുന്ന കഴിവാണ് കഥ.

      : അതെ .. ഭൂരിഭാഗം പേരിലും, കളവിനെയാണ് കഥ എന്ന് പറയുന്നത്.
      ഉം

    4. “ആയിരത്തൊന്ന് രാവുകള്‍”

      പള്ളിക്കൂടത്തിൽ മിനി ലൈബ്രറി വന്നപ്പോൾ.. മാഷത്തി അനക്കു പറ്റീ താന്നു പറഞ്ഞു തന്ന സാധനം, ആദ്യമായി വായിച്ച നീണ്ട കഥ.
      ഹഹഹ ഹഹഹ..
      മൂപ്പിലാത്തി എന്തുദ്ധേശത്തിലാ നിക്കതു തന്നേ ന്നറിയൂല.. ഹഹ.. ഒരു നിഷ്കു പയ്യൻ അങ്ങനെ കണ്ണും തള്ളി അതു വായിച്ചു. ഹഹ

      1. ഞാൻ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ആയിരത്തൊന്ന് രാവുകൾ എന്റെ മനസ്സിൽ ഉണ്ടാക്കിയ ആഘാതമാണ്. ഞാൻ ഒരു വിധം വായിക്കാൻ പ്രായമായ സമയത്ത് എന്റെ ഇളയ അമ്മാവൻ എനിക്ക് സമ്മാനമായി കൊണ്ട് തന്നത് ഈ പുസ്തകം ആണ്. ഇന്നും ഞാൻ പലപ്പോഴും ഒഴിവ് സമയങ്ങളിൽ വായിക്കാറുണ്ട്…
        ഓർമ്മകൾ പങ്കു വെച്ചതിൽ വളരെ സന്തോഷം…

    5. //ഞാന്‍ എല്ലാ കാലത്തും കരഞ്ഞിരുന്നു.ആവശ്യത്തിനും,അനാവശ്യത്തിനുംആദ്യമായി കരഞ്ഞത് എന്തിനാണെന്ന് ഓർമയില്ല.

      ഈ വരി തൊട്ടങ്ങനെയുള്ള ഫ്ലോയും അവസാനത്തിലേക്കടുക്കുമ്പോഴുള്ള വരിയിലേക്കുള്ള സിങ്കും…… Very nice.. ആസ്വാദ്യകരം.

    6. //ബാപ്പായെ മനസ്സില്‍ ധ്യാനിച്ച്
      : appropriate ആയി തോന്നിയില്ല

    7. എഴുതിയ ചില വരികള്‍ വെട്ടിയിട്ട് ഇങ്ങനെ ചിന്തിച്ചു.
      ആത്മകഥയല്ലേ അതില്‍ വെള്ളം ചേര്‍ക്കണമോ

      ഉം

    8. //കുടുംബത്തിന്റെ *അപചയം*
      Felt like nice pick

    9. തോന്നിയ മിസ്റ്റേക്സ് :
      //ചിന്തകൾ നാലുപാടും ചിറകടിച്ചു പറന്നപ്പോൾ എന്റെ കഥ എഴുതിയാലോ എന്ന ചിന്ത ഉരുത്തിരിഞ്ഞു വന്നത്.
      //ലൈഗികതൊഴിലാളിയായി
      //ഉന്നതിയില്‍ എത്തിയതൊ ആയ

      //ബാപ്പായെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ആയിരത്തൊന്ന് രാവുകളിലൂടെ കണ്ണോടിച്ചു. :- felt like not appropriate

       //ഖദീജുമ്മയായിരുന്നു
      നിന്നെ *മുലയൂട്ടിച്ചത്*
      //പലാവര്‍ത്തി
      //പടിക്കണമോ

      1. //സങ്കർഷവും

    10. കഥയെ പറ്റി പറ്റി പരായാനുള്ളത്..,
      സങ്കടകരമായൊരു വിഷയമാണ്. കെട്ടി ബീവിയാക്കുമ്പോൾ അവളുടെ സന്തോഷവും തന്റെ നിലനിൽപ്പിന്റെയും ഉത്തരവാദിത്തത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കാത്തത് പക്വതയില്ലായ്മയാണ്.
      വൈകല്യങ്ങളും അസുഖങ്ങളും ആർക്കാണില്ലാത്തത്. അതിൽ നിന്നും പുറത്തു കടന്നാലല്ലേ ഒരു നല്ല ജീവിയായി ജീവിക്കാൻ പറ്റൂ.

    11. എനിക്ക് വിരുദ്ധാഭിപ്രായമുള്ള വരികളുമുണ്ടട്ടോ.. അതു പറയുന്നില്ല.
      ഉം.

      🙂

      1. റാബിയുടെ തുറന്നു പറച്ചിൽ ആണ് ഹൈലൈറ്റ്. അത് കൊണ്ട് സ്വയം റിവൈസ് ചെയ്യാൻ കഴിയുന്നു…

  6. ജീവിതത്തിന്റെ കോണിൽ നിസ്സഹായ അനേകം സ്ത്രീകളുടെ പ്രതിനിധിയാണ് ഷാഹിന, മനോഹരമായി ആ നിസ്സഹായത വായനക്കാരനിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വ്യത്യസ്തമായ പ്രമേയം, ചിന്തകളെ ഉണർത്തുന്ന എഴുത്ത്.
    കഥ എങ്ങനെ എഴുതി തുടങ്ങണമെന്നൊരു റഫറൻസും..
    ഒറ്റവാക്കിൽ പറഞ്ഞാൽ സൂപ്പർ.

    1. നിഴൽ,
      താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതങ്ങൾ തന്നെ ഇങ്ങനെ ഒരു കഥ എഴുതുവാനുള്ള പ്രചോദനം…
      വളരെ നന്ദി… ❣️❣️❣️

    1. വളരെ സന്തോഷം പാപ്പിച്ചായ ???

  7. ഒരുപാട് ചിന്തിപ്പിച്ച കഥ…❤❤❤

    1. താങ്ക്യു നിധീഷ്…
      വളരെ സന്തോഷം… ???

  8. Kadha ishtamaayi.. ithil oru kadha ezhuthumbol enthokke ariyanam ennum oru idea thannu… Pinne kadhayude prameyam nannayi… Kollam ishtamaayi… Adutha oru rachanayumaayi vegam varanam…

    1. മിഥുൻ,
      ഒരു നിസ്സഹായായ ഒരു യുവതിയെക്കുറിച്ച് എഴുതാൻ മുതിർന്നത്, അപ്പോൾ ഒരു റഫറൻസ് പോലെ കഥ എങ്ങനെ എഴുതുന്നത് എന്ന് എഴുതിയത് ആണ്.
      വായിച്ചതിൽ, ഇഷ്ടമായതിൽ വളരെ സന്തോഷം… ???

  9. ഒരുപാട് ചിന്തിപ്പിച്ച കഥ ?

    ♥️♥️♥️

    1. താങ്ക്യു സജി… ???

  10. ജ്വാലാമുഖി.,..,
    എന്നത്തെയും പോലെ തന്നെ വീണ്ടും ഒരു അതിമനോഹരമായ രചനയുമായി വന്നല്ലോ,..,
    വായിച്ചുകഴിഞ്ഞപ്പോൾ ഉള്ളിൽ എവിടെയൊക്കെയോ ഒരു വിങ്ങൽ.,.,. ചിലതെല്ലാം ഉള്ളിലേക്ക് കാർന്നിറങ്ങിയത് പോലെ.,.,. അതിമനോഹരമായ വാക്കുകളിലൂടെ വായനക്കാരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന എഴുത്ത്.,.,,.നല്ലെഴുത്ത്.,.,.,
    വീണ്ടും മനോഹരങ്ങളായ കഥകളുമായി വരിക.,.,., സ്നേഹത്തോടെ.,.,.,
    തമ്പുരാൻ.,.,.,
    ??

    1. തമ്പു അണ്ണാ,
      പുതിയ സമയക്രമീകരണങ്ങൾക്കിടയിൽ എഴുതുവാൻ സമയം തീരെ കുറവ് എന്നതാണ് സത്യം പക്ഷെ ഇപ്പോൾ ഞാൻ അതിന്റെ ഇടയിൽ നിന്ന് എഴുതുവാനൊരു ശ്രമം നടത്തുന്നതിന്റെ ഭാഗമായി ഉള്ളതാണ് ഈ എഴുത്ത്.
      തമ്പു അണ്ണൻ തന്നെ തേങ്ങ ഉടച്ചു ഉത്ഘാടനം ചെയ്ത കഥ മിക്ക ആൾക്കാരും നല്ല അഭിപ്രായം പറയുമ്പോൾ മനസ്സിന് സന്തോഷം.
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് പെരുത്തിഷ്ടം… ???

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    Again jwala magic…
    ഒരുപാട് ഇഷ്ട്ടമായി. വായിച്ചു കഴിഞ്ഞപ്പോ ഒരു നൊമ്പരം പോലെ. അടുത്ത കഥക്കായി കാത്തിരിക്കുന്നു ?
    സ്നേഹം ❤

    1. ഡി. കെ,
      വളരെ സന്തോഷം. നമ്മുടെ ചുറ്റുപാടുമുള്ള ചില ജീവിതങ്ങൾ എഴുതാനുള്ള ശ്രമം മാത്രം… ???

  12. ദേവദേവൻ

    നല്ലൊരു രചന. കുറച്ചു പേരെങ്കിലും തുറന്നു പറയാൻ ആഗ്രഹിക്കൊന്നൊരു കാര്യം ജ്വാല പോലെയുള്ള അക്ഷരങ്ങൾ കൊണ്ട് തുറന്നു കാട്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ. പ്രമേയം വ്യത്യസ്തം തന്നെയാണ്. എന്ന് കരുതി ഇന്ന് അത് അന്യവുമല്ല. പലയിടത്തും കേൾക്കുന്ന കാര്യങ്ങൾ. ആ സ്ത്രീയുടെ കാര്യമോർത്തു നമ്മുടെ മനസ്സിൽ തന്നെ ഒരു നോവ് വരും.

    ഒരുപാട് നന്നായിട്ടുണ്ട് ❤️❤️❤️

    1. നമുക്ക് ചുറ്റും കാണുന്ന ജീവിതങ്ങളിൽ ഒന്നുതന്നെയാണ് ഇതും, എല്ലാവരും ഉണ്ടായിട്ടും അരക്ഷിതാവസ്ഥയും, നിസ്സഹായ യുവതികൾ നമ്മുടെ ചുറ്റും ഉണ്ട്…
      വായനയ്ക്കും, കമന്റിനും വളരെ നന്ദി… ???

  13. ജ്വാല ❣️

    അത്രയും നേരം എന്തൊക്കെയോ പറഞ്ഞിട്ട് കഥ എഴുതി തുടങ്ങിയത് വായിച്ചപ്പോൾ ചില വാക്കുകൾ ഹൃദയത്തെ സ്പർശിച്ചു…. നെഞ്ചിൽ എവിടെയോ ഒരു പിടച്ചിൽ…..!

    വാക്കുകളിലൂടെ ഒരുപാട് കാര്യങ്ങൾ മറ്റുള്ളവർക്ക് മനസിലാകും വിധം അവതരിപ്പിക്കുവാൻ ഒരു കഴിവ് വേണം…. അത് എന്റെ പ്രിയ സുഹൃത്തിന് വേണ്ടുവോളം ഉണ്ട്…..!

    സ്നേഹാശംസകൾ ജ്വാല ?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. കിംഗ് ബ്രോ,
      എപ്പോഴും നൽകുന്ന ഈ സ്നേഹം നിറഞ്ഞ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
      നമ്മുടെ ചുറ്റുപാടുമുള്ള നിസ്സഹായ ഒരു യുവതിയുടെ കഥ പറഞ്ഞതാണ്. ഇഷ്ടമായതിൽ സന്തോഷം… ???

  14. ജ്വാല.. നിങ്ങളുടെ തൂലികയോട് എനിക്ക് ആരാധനയാണ്.. കുറഞ്ഞ വാക്കുകൾ മതി വായനക്കാരെ ആഴത്തിൽ ചിന്തിപ്പിക്കാൻ..
    ഇതുപോലെ എത്ര ജന്മങ്ങൾ നമുക്കിടയിൽ ഉണ്ട് അല്ലെ? പൊള്ളിക്കുന്ന ഒരു ചിന്ത മനസ്സിൽ നിറഞ്ഞു…
    ഇനിയും തൂലിക ചലിക്കട്ടെ…
    സ്നേഹത്തോടെ ❤️

    1. എം. കെ.
      നിങ്ങളുടെ വാക്കുകൾ കേട്ട് എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആണ് പ്രധാനം ചെയ്തു തന്നത്.
      നമ്മുടെ ചുറ്റുപാടിൽ ഉള്ള നിസ്സഹായ യുവതിയെക്കുറിച്ച് എഴുതാനാണ് മുതിർന്നത്, അത്തരം ജീവിതങ്ങളിൽ ഒന്നാണ് ഇത്. വായനയ്ക്കും, കമന്റിനും വലിയ നന്ദി.. ???

      1. തിരിച്ചും സ്നേഹം, സന്തോഷം. മുകളിൽ ഒരാളുടെ കോമ്മെന്റ് ഇട്ടിട്ടുണ്ട്. ഞാൻ അയച്ചു കൊടുത്തതാണ് ഇത് വായിക്കാൻ. ഇന്ന് രാവിലെ പറഞ്ഞതാണ് ഇടാൻ പക്ഷെ മറന്നു. ❤️

        1. എം. കെ,
          എന്നേ പോലെ ഉള്ള ഒരാളുടെ കഥ വായിക്കാൻ റെക്കമെന്റ് ചെയ്യുക എന്നു വച്ചാൽ തന്നെ എന്റെ കഥയ്ക്ക് കിട്ടുന്ന വലിയ അംഗീകാരം ആണ്
          എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ???

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    ചേച്ചി… വായിക്കാം ❤❤

    1. ???

  16. Ninglude eyuthinu ennum oru prethekatha feel cheyaarund.. Ivdeyum angne thanne…
    Kurach varikaliloode oru nalle kadha ???

    1. താങ്ക്യു ഷാനാ… ???

  17. നല്ല എഴുതു..

    ഷാഹിന യെ പോലെ ഒരുപാട് പേർ ഉണ്ടാവും സമൂഹത്തിൽ, ബട്ട്‌ ഇപോ ഇതെല്ലാം നിയമ വിദേയം ആയത് കൊണ്ട് അങ്ങനെ ഉള്ളവരക്കു ആ വഴി തുരഞ്ഞെടുക്കാൻ പാറ്റും.

    വെറുതെ മറ്റൊരാളെ മുറിവേല്പിക്കുവാൻ ഇണയായ് സ്വീകരിക്കാതെ ഇരിക്കാം..

    “പക്ഷെ ബാപ്പായ്ക്കു തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന മറുപടി ഉണ്ടായിരുന്നു.
    ഖദീജുമ്മായുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന ഞാനും സുധീറും സഹോദരി, സഹോദരന്‍മാരാണെന്ന്‍ ബാപ്പായുടെ വിശ്വാസം,”

    ഈ ഭാഗം ഇസ്ലാമിക കർമശാസ്ത്രതിൽ വരുന്നതാണ്… അത് ആ ബാപ്പയുടെ വിശ്വാസം മാത്രമല്ല,

    സ്വന്തം ഇണയെ പോലും തൊട്ടാൽ വുളു മുറിയുമെങ്കിലും, മുലപ്പാൽ വഴി വുളു പോലും മുറിയാത്ത രക്തബന്ധത്തിലേക് ചെർക്ക പെടുന്നു..

    ഇനി സുധീർ മാത്രമല്ല അവന്റെ തായേ വരുന്ന സഹോദരൻ മാർ പോലും അവൾക് കൂട പിറപ് തന്നെ ആണെന്ന് ചുരുക്കം…

    ഇസ്ലാമിക വിധി അങ്ങനെ ആണ്…

    1. നൗഫു ഭായ്,
      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം, നിസ്സഹായമായ ഒരു സ്ത്രീയെക്കുറിച്ചു എഴുതാനാണ് പ്രധാനമായും മുതിർന്നത്. ഇസ്ലാമിക കർമശാസ്ത്രം ഒക്കെ പറഞ്ഞു തന്നതിന് വലിയ നന്ദി… ???

  18. പഞ്ചിയുടെ ഉറക്കത്തിനിടയിൽ കിട്ടിയ ഒരിത്തിരി സമയം, അപ്പോഴാണിത് വായിച്ചത്. അന്യായം തന്നെ ജ്വാലാ അന്യായം. ??? ഒന്ന് രണ്ടിടങ്ങളിൽ ചെറിയ ചേർച്ചക്കുറവുകളും ഫീലൽപം കുറഞ്ഞതുമൊക്കെ വിഷയം കൈകാര്യം ചെയ്തിരിക്കുന്ന ഭാഷയും രീതിയും താരതമ്യം ചെയ്യുമ്പോൾ അവഗണിക്കാവുന്നവയാണ്. ???

    വെറുതെ നന്നായി ഏന് പറഞ്ഞാ പോരാ, എവിടൊക്കെയോ കൊളുത്തിപ്പിടിച്ചു. കേട്ടും കണ്ടുമറിയാവുന്ന ചില ജീവിതങ്ങൾ ഒരു മിന്നൽപ്പിണർ പോലെ മനസിലൂടെ പാഞ്ഞു പോയി. അതാണല്ലോ ഒരു നല്ല സൃഷ്ടിക്കു വേണ്ടതും. ???

    മിക്കവർക്കും പരിചയമുള്ള ജീവിതവുമായി എവിടെയെങ്കിലും കൂട്ടിമുട്ടുന്ന സൃഷ്ടികളാണ് ജ്വാലയുടെ ഹൈലൈറ്റ്, ഇവിടെയും ആ പതിവ് തെറ്റിച്ചിട്ടില്ല. വരികൾക്കിടയിലുള്ള വായനക്കും പലതും പറയാതെ വായനക്കാരന്റെ ചിന്തകൾക്ക് വിത്ത് പാകി വളമായിട്ടതും കൂട്ടിയാൽ ഒരു മികച്ച സൃഷ്ടി. ???

    ഇരുന്നു മിനുക്കിയതിന്റെയാണോ അതോ സ്വാഭാവികമായി സംഭവിച്ചതാണോന്നറിയില്ല. അക്ഷരത്തെറ്റുകൾ കുറവ്, വാക്യങ്ങൾക്കൊക്കെ കുറച്ചൂടെ ഭംഗിയും മിഴിവും. ???

    വിഷയത്തെപ്പറ്റി ആന്തരിക വായനയിലെ സുഖത്തെപ്പറ്റിയെല്ലാം കൂടുതൽ പറയാൻ സമയം ഇല്ലാഞ്ഞിട്ടാ. ഉണ്ടായിരുന്നെങ്കിൽ ഈയോറ്റപ്പേജിനേക്കാൾ നീളത്തിൽ കമന്റാനുള്ള ചിന്തകൾ അകത്തു തിളച്ചു മറിയുന്നുണ്ട്. ???

    ???

    1. ഋഷി ഭായ്,
      ഇത്രയും വലിയ കമന്റും, നല്ല വാക്കുകളും കേൾക്കുന്നത് തന്നെ വലിയ സന്തോഷം. നമുക്ക് പരിചയമുള്ള അല്ലങ്കിൽ നമ്മുടെ ചുറ്റുപാടുമുള്ള ജീവിതം തന്നെയാണ് ഞാൻ എഴുതുന്നത്. ഇതിൽ ആ സ്ത്രീയുടെ നിസ്സഹായത എഴുതാനാണ് തുനിഞ്ഞത്.
      ഇത് കുറച്ച് മുൻപ് എഴുതി വച്ചതാണ് ബാക്കി കൂടി ഓഫീസിലിരുന്ന് തേച്ചു മിനുക്കി അങ്ങനെ എഴുതിയപ്പോൾ അക്ഷരത്തെറ്റ് ഒക്കെ പരമാവധി കുറയ്ക്കാൻ ആയി.
      കഴിഞ്ഞ കഥ എഴുതുമ്പോൾ കൂടുതലും യാത്രയിൽ ആയിരുന്നു ഇക്കുറി സമാധാനമായി ധൃതി വയ്ക്കാതെ എഴുതിയത് കൊണ്ടാണ് വാക്കുകൾ ഒക്കെ ഒന്ന് ഭംഗിയായത്.
      ഇഷ്ട്ടമായി എന്നറിഞ്ഞതിലും, എപ്പോഴും നൽകുന്ന ഉപദേശങ്ങൾക്കും വലിയ നന്ദി.. ???

  19. ചെമ്പരത്തി

    ??????????????ചിരിയുടെ മൂടുപടം അണിഞ്ഞു,സഹനത്തിന്റെ തീചൂളയിൽ സ്വയം വെന്തുരുകുന്ന ഒട്ടേറെ ജന്മങ്ങളെ മനോഹരമായി അക്ഷരങ്ങളിലൂടെ വരച്ചു കാട്ടിയിരിക്കുന്നു….. അഭിനന്ദനങ്ങൾ…. ജ്വാല

    1. നമ്മുടെ ചുറ്റുപാടുമുള്ള ചില ജീവിതങ്ങൾ എഴുതാനുള്ള ഒരു ശ്രമം,വായനയ്ക്കും, പിന്തുണയ്ക്കും വളരെ നന്ദി… ???

  20. രാഹുൽ പിവി

    നമ്മുടെ സമൂഹത്തിൽ ഷാഹിനയെ പോലെ വേദനിക്കുന്ന ഒരുപാട് പെൺമനസ്സുകൾ ഉണ്ടാകും.ആരോടും ഒന്നും തുറന്നു പറയാൻ ആവാതെ അവരുടെ വേദന അവർ ജീവിതത്തിൽ ഒപ്പം കൂട്ടുന്നു.ഒറ്റയ്ക്ക് നീറി നീറി ഒടുങ്ങുവാൻ വിധിക്കപ്പെട്ട ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് ഷാഹിന.അവളുടെ വേദന എഴുത്തിലൂടെ തുറന്ന് പറയാൻ ആഗ്രഹിക്കുന്നു.എന്നാല് അവിടെയും പ്രസാധകരുടെ നിലപാട് അവളെ എല്ലാത്തിൽ നിന്നും പുറകോട്ട് വലിക്കുന്നു.

    ഇത്തവണയും നല്ലൊരു വിഷയം തന്നെ തിരഞ്ഞെടുത്തു. അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു ??

    1. രാഹുൽ ബ്രോ,
      ഷാഹിനയെ പോലെ വേദനയോടെ, നിസ്സഹായ ആയ ഒരാളുടെ ജീവിതം എഴുതാനുള്ള ശ്രമം ആയിരുന്നു ഇത്. എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി… ???

  21. മ്യൂന്ന് ???

    1. ???

    1. Oru different story
      I have came across an incident. The husband was interested only in male models
      Felt bad, but was proud about his wife (she didn’t involve into any affairs, etc)

      1. സന്തോഷ് ബ്രോ,
        നമ്മുടെ ചുറ്റും കാണുന്ന പലതരത്തിലുള്ള ജീവിതങ്ങളിൽ ഒന്നാണ്, അവളുടെ നിസ്സഹായത എഴുതാൻ ഒരു ശ്രമം.
        വളരെ നന്ദി, വായനയ്ക്കും, കമന്റിനും…

    2. ???

    1. ???

Comments are closed.