എന്റെ വീട് ഇവിടെ അടുത്താ സാറേ, എന്നാൽ ശരി യാത്ര പറഞ്ഞു അവർ പോയി, പിന്നെയും നടന്നു, വീട് എത്തിയപ്പോൾ സമയം രണ്ട് മണി ആകാറായി…
പുലർച്ചെ മകനാണ് വിളിച്ചുണർത്തിയത് ബാപ്പാ പള്ളിയിൽ പോകേണ്ടേ വേഗം എഴുന്നേൽക്ക്, പുതിയ വസ്ത്രങ്ങൾ ഒക്കെ ഇട്ട് മകൻ ഉത്സാഹത്തിൽ ആണ്,
വേഗം തന്നെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു ഞങ്ങൾ ഈദ് ഗാഹിലേക്ക് തിരിച്ചു, റോഡിന്റെ ഓരം ചേർന്ന് പുതു വസ്ത്രം ധരിച്ചു ഈദ് ഗാഹിലേക്ക് പോകുന്ന കുട്ടികളും, മുതിർന്നവരും എല്ലാ മുഖങ്ങളിലും സന്തോഷം തുടിക്കുന്നുമുണ്ട്,
വായനശാലയുടെ മുന്നിൽ ഒരു കൂട്ടം ചെറുപ്പക്കാർ ചുവരിൽ പോസ്റ്റർ പതിക്കുന്നു. എന്തെന്നറിയാനുള്ള കൗതുകത്തോടെ ഞാൻ അത് നോക്കി നിന്നു.
കറുത്ത ബോർഡറിൽ ചുവന്നക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന “ആദരാഞ്ജലികൾ” എന്ന വലിയ അക്ഷരത്തിന്റെ അടിയിൽ ഞാൻ കണ്ടു,
ഓട്ടോയിൽ ചാരി പുഞ്ചിരിതൂവി നിൽക്കുന്ന അവൻ,
നേർത്ത കാറ്റ് വീശി വായനശാലയുടെ മുന്നിൽ നിൽക്കുന്ന ഗുൽമോഹറിന്റെ ചില്ലയിൽ നിന്ന് മഞ്ഞുകണം കലർന്ന ചുവന്ന പൂക്കൾ കൊഴിയുന്നു രക്തഹാരം അവനായി പ്രകൃതി പോലും ഒരുക്കി,
എന്റെ കൺകളിൽ ഓരോ പൂവും രക്തത്തുള്ളികളായി പരിണമിക്കുന്നു ഓരോ തുള്ളികളിലും ഞാൻ കണ്ടു ചിരിക്കുന്ന എന്റെ പ്രിയസുഹൃത്തിന്റെ മുഖം…
എന്തിന് ?
ആരാണ്?
ഉത്തരമില്ലാത്ത സമസ്യ പോലെ,
കൊലപാതകങ്ങൾ ഇന്നിന്റെ സംസ്‌കാരമായി മാറുന്നു, സ്നേഹവും, സമാധാനവും എങ്ങോ പോയി മറഞ്ഞു, അധികാരത്തിന്റെ അകത്തളങ്ങളിൽ അവന്റെ ചോരയ്ക്കായി തുടിച്ചതാരാണ്?
അന്ധമായ രാക്ഷ്ട്രീയ തിമിരം ബാധിച്ചവരോ? അതോ ജാതി സമവാക്യങ്ങളുടെ കൂട്ടികിഴിക്കലുകൾക്കും മനുഷ്യരക്തം വേണമെന്ന ചിന്താഗതിക്കാരോ?
ആശയത്തെ ആശയം കൊണ്ട് പ്രതിരോധിക്കാൻ കഴിയാതെവരുമ്പോൾ ഉന്മൂലനമെന്ന ആശയത്തിലേക്ക് വ്യതിചലിക്കുന്നു.
ഉന്മൂലന സിദ്ധാന്തത്തിലൂടെ നാളയെ സ്വപനം കാണുന്നവരുടെ എണ്ണം വർദ്ദിച്ചു
അവന്റെ വരവും പ്രതീക്ഷിച്ചു വഴിക്കണ്ണുമായി നിൽക്കുന്നവർക്ക് ഒരിറ്റു പ്രതീക്ഷപോലും നൽകാതെ,
അല്ലങ്കിൽ പ്രതീക്ഷയുടെ പുതിയ നിർവചനം ഇതത്രെ കാത്തിരുന്നാൽ വരുമെന്നുറപ്പുള്ളത് മരണമാണെന്ന സത്യം മാത്രമാണ്.
സമൂഹം അവനെ മറ്റൊരു രക്തസാക്ഷി ആക്കി മാറ്റി…
ദൂരെ ഈദ് ഗാഹിൽ നിന്നു പെരുന്നാൾ നമസ്ക്കാരം തുടങ്ങാനുള്ള സമയമായി,
ഞാൻ മകന്റെ കൈകളിൽ മുറുകെ പിടിച്ചു ഓരോ പിതാവിന്റെയും വേദനകൾ സ്വയം ആവാഹിച്ച് ധൃതിയിൽ നടന്നു …
?ജ്വാല ?
ജ്വാല…
വായിക്കാൻ ഒരുപാട് വൈകി… എന്നാലും വായിക്കാതെ പോവാൻ പറ്റില്ലല്ലോ…. തന്നെ പോലെ എഴുതാൻ ഒന്നും അറിയില്ല എന്നാലും… ഇഷ്ട്ടപെട്ടു ഒരുപാട്….
♥️♥️♥️♥️♥️♥️♥️