നിന്നോട് ഇന്ന് പെണ്ണ് കാണാൻ പോകണമെന്ന് പറഞ്ഞതല്ലേടാ .വേഗം പോയി റെഡിയാവ്.
ശരിയാണ് പെണ്ണ് കാണാൻ പോകണമെന്ന് അമ്മ പറഞ്ഞതാണ് കഴിഞ്ഞ ഒരാഴ്ച്ചയായി ജോലി തിരക്കുകൾക്കിടയിൽ ഞാനത് മറന്നു.
ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് കുളിക്കാൻ പോന്നു.
ശരിക്കും ഇത് എത്രാമത്തേ പെണ്ണുകാണൽ എന്ന് ഒരു നിശ്ചയവും ഇല്ല. ഈ പെണ്ണുകാണാൻ പോകുന്നത് തന്നെ ഇവരുടെ സമാധാനത്തിന് വേണ്ടി മാത്രമാണ്. പക്ഷേ അവർക്കറിയില്ലല്ലോ ഇതും നടക്കാൻ പോണില്ലാന്ന്.
പഴയ സംഭവങ്ങൾ ഓരോന്നും ഓർമ്മയിൽ വന്നപ്പോഴേക്കും ഏട്ടാ ഒന്ന് വേഗം വാന്നേ ന് കത്തി കൊണ്ട് പ്രിയ ഒച്ചയെടുത്തു.
വേഗം തന്നെ റെഡിയായി പുറത്ത് വന്നു.
അമ്മ അപ്പോഴേക്കും പൂജാമുറിയിൽ നിന്ന് ചന്ദനം എടുത്ത് കുറ്റിയിട്ട് തന്നു. ഇറങ്ങാൻ നേരം ചുമരിൽ തൂക്കിയ അച്ഛൻ്റെ ഫോട്ടോയിൽ നോക്കി ഇതെങ്കിലും ശരിയാക്കി തരണൂട്ടോന്ന് പറയുന്നത് കേട്ടപ്പോൾ മനസിനൊരു വിങ്ങൽ.
പക്ഷേ സത്യമൊന്നും ഇവരെ ഒരിക്കലും അറിയിക്കാൻ കഴിയില്ലല്ലോ. എത്രനാൾ ഇങ്ങനെ എല്ലാവരെയും വിഡ്ഢി വേഷം കെട്ടിയ്ക്കുമെന്ന് ഒരു നിശ്ചയവും ഇല്ല.
ചേട്ടാ ദേ സ്ഥലം എത്തി.
പുറത്തിറങ്ങിയതും പ്രായമായ ഒരാൾ വന്ന് അകത്തേക്ക് ക്ഷണിച്ചു. അവരുടെ സംഭാഷണത്തിൽ നിന്നും പെണ്ണിൻ്റെ അമ്മാവൻ ആണെന്ന് മനസിലായി.
പെണ്ണിനെ വിളിക്കാൻ പറഞ്ഞ് കുറച്ച് നേരം കഴിഞ്ഞതും കൊലുസിൻ്റെ ശബ്ദമാണ് ദേവൻ്റെ കാതിലേക്ക് വന്നത്, കുറച്ച് കഴിഞ്ഞതും കുപ്പിവളയിട്ട രണ്ട് കൈകൾ തൻ്റെ നേരെ ചായയുമായി നീണ്ടു വന്നു.
ചായ അതിൽ നിന്നും എടുത്ത് കുടിച്ചു കുടിച്ചില്ലാന്ന് പറഞ്ഞ് കാത്തിരുന്നു എപ്പോഴത്തെയും പോലെ ആ ഒരു വാക്ക് കേഴ്ക്കാൻ.
ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം, പക്ഷേ പതിവിനു വിപരീതമായി അതാരും പറഞ്ഞില്ല. പകരം മറ്റൊന്ന് കേട്ടു.
ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടമായി, ജാതകവും നല്ല ചേർച്ചയുണ്ട്. നിങ്ങൾക്കും ഇഷ്ടമായെന്ന് പറഞ്ഞ സ്ഥിതിക്ക് അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താം.
ഇതെല്ലാം പെട്ടെന്ന് കേട്ടതിൻ്റെ ഞെട്ടലിൽ നിന്നും മുക്തനാക്കും മുൻപേ അളിയൻ എന്നെയും കൊണ്ട് പുറത്തേക്ക് വന്നു.
തിരിച്ച് വീട്ടിലെത്തിയ എന്നോട് അമ്മ ഒന്നേ പറഞ്ഞുള്ളൂ.
അച്ഛനും അമ്മയും ഇല്ലാത്ത പാവം കുട്ടിയാടാ,
അവളെക്കുറിച്ച് നന്നായി അന്വേഷിച്ചിട്ടാണ് അമ്മ ഈ വിവാഹം ഒറപ്പിച്ചേ, എൻ്റെ മോനെ പൊന്നു പോലെയവൾ നോക്കും.
വിവാഹത്തിൻ്റെ ഒരുക്കങ്ങൾ ഓരോന്ന് നടക്കുമ്പോഴും എൻ്റെ മനസ് ആകെ വിങ്ങുകയായിരുന്നു. എൻ്റെ കൈയ്യിൽ നിന്നെല്ലാം പോയെന്ന് മനസിലായി. ആരോടെങ്കിലും മനസ് തുറക്കണമെന്നുണ്ടെങ്കിലും അതിനും കഴിയണില്ല.
അങ്ങനെ ആ ദിവസം വന്നെത്തി ഞാൻ ജിവിതത്തിൽ ഒരിക്കലും നടക്കരുതെന്ന് ആഗ്രഹിച്ച ദിവസം.
താലി അവളുടെ കഴുത്തിൽ കെട്ടുമ്പോൾ പോലും അവളുടെ മുഖം ഞാൻ കണ്ടില്ലാ എന്നുള്ളതാണ് സത്യം . ആദ്യമായാരിക്കും ഒരാൾ പെണ്ണിൻ്റെ മുഖം പോലും കാണാതെ കല്യാണം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ ശേഷം അവളുടെ കൈ പിടിച്ച് എൻ്റെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ആ കൈയുടെ വിറയൽ അനുഭവിച്ചതിനാലാണ് ആ മുഖത്തേക്ക് ആദ്യമായി നോക്കിയത്.
ആദ്യം ശ്രദ്ധ പോയത് കണ്ണുകളിലേക്കാണ് നിറഞ്ഞ് തുള്ളുമ്പുന്നുണ്ടായിന്നു ആ വാലിട്ടെഴുതിയ കണ്ണുകൾ.
ഇനി ഈ കണ്ണുനീർ ഒരിക്കലും തോരില്ലല്ലോ പെണ്ണെ നിൻ്റെയെന്നാണ് എൻ്റെ മനസിൽ തോന്നിയത്.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു. വലതുകാൽ വെച്ചവൾ എൻ്റെ വീട്ടിലേക്ക് വന്നു കയറി. ഒരിക്കലും എൻ്റെ ജീവിതത്തിലേക്ക് കയറാൻ പറ്റില്ലെന്നറിയാതെ.
വിരുന്നുകാരുടെ ബഹളമെല്ലാം തീരത്ത് ഭക്ഷണം കഴിച്ച് മുറിയിൽ ചെന്ന് കിടന്നു കുറച്ച് കഴിഞ്ഞപ്പോഴേക്കും അവളുടെ കൊലുസിൻ്റെ ശബ്ദം എന്നെ തേടിയെത്തി.
Nyzz❣️?__?
Nalla thudakkam keep going
അമ്മുട്ട്യേ ..തുടക്കം കൊള്ളാം…. നന്നായിട്ടിട്ടുണ്ട്….
നായിക ഇന്ദു നമ്മുടെ ഇന്ദു ഫ്രം കാക്കനാട്, കാക്കയായിട്ടൊക്കെ പറന്നു വരുന്ന , കുന്നംകുളം കായലിലെ ഇടിവെട്ട് നിരാളി , ( സാത്വികയും , ലോല ഹൃദയയും ആണ് എന്നവകാശപ്പെടുന്ന ) ആണോ ? ആവൊ ലെ ?
ഒരു നല്ല ലവ് സ്റ്റോറി മണക്കുന്നു
ഇന്നലെ വായിച്ചതാണ്.
കമെന്റ് ഇടാൻ വിട്ടുപോയി, sorry,, കഥ ഒരുപാട് ഇഷ്ട്ടമായി,, നല്ലൊരു love സ്റ്റോറിക്ക് പ്ലോട്ട് ഉണ്ട്.
ഒത്തിരി സ്നേഹം ? തുടരുക
Nannayittundu
തുടക്കം നന്നായിട്ടുണ്ട്.. ദേവന് എന്തെകെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസിലായി.. അതൊക്കെ അറിയാൻ കാത്തിരിക്കുന്നു.
പിന്നെ പറയാനുള്ളത്.. ഡയലോഗ് ezhuthumbo inverted കോമയിൽ ആക്കിയാൽ വായകാന് സുഖം തോന്നും.. അതുപോലെ പാരഗ്രാഫ് തമ്മിൽ കുറച്ച് സ്പേസ് ഇടാൻ ശ്രമികനെ..
പറഞ്ഞു എന്നെ ullutto.. സ്നേഹത്തോടെ❤️
തുടക്കം കൊള്ളാം, ഇന്റെരെസ്റ്റിംഗ് ആണ്. കഥയുടെ പേര് കണ്ടപ്പോ എന്റെ ടേസ്റ്റ് ന് പറ്റിയ ചെറുകഥ ആണെന്ന് ഓർത്തു ?
ഇപ്പൊ പെന്റിങ് ലിസ്റ്റിലേക്ക്ഒരു കഥ കൂടി ആഡ് ചെയ്തു ?
അഭിപ്രായം പറയാൻ മാത്രം ആളല്ല ന്ന് അറിയാം എന്നാലും കാമുകൻ ഒക്കെ പറഞ്ഞത് പോലെ പാരഗ്രാഫ്, ഇൻവെർട്ടർ കോമ ഒക്കെ ഇടാൻ ശ്രദ്ധിക്കു, അത് വായനയുടെ സുഖം കൂട്ടും
ബെസ്റ്റ് ഓഫ് ലക്ക്
അമ്മു
കൊള്ളാം കേട്ടോ ആദ്യത്തെ സംരംഭത്തിന്റെതായ വലിയപോരായ്മകൾ ഒന്നും തന്നെ കഥയിൽ തോന്നിയില്ല എന്നാണ് എന്റെ അഭിപ്രായം എല്ലാവർക്കും അങ്ങനെ ആണോ എന്നൊന്നുമറിയില്ല
ഇത്രവലിയ പ്രശ്നം എന്താണ് ദേവന് എന്ന് അറിയണം
അതുപോലെ ഇഷ്ടമില്ലാതെ കെട്ടിയ ആ പാവം പെൺകുട്ടിയുടെ ഇനിയുള്ള ജീവിതമോ
എല്ലാം വഴിയേ അറിയാം എന്നുകരുതുന്നു
പിന്നെ ഇവിടെ ഒരാൾ പറഞ്ഞതുപോലെ പാരഗ്രാഫ് ആക്കുക കുറച്ചു ഗ്യാപ് കുത്ത് കോമ ഒക്കെ യൂസ് ചെയ്യുക,, എനിക്കു കുഴപ്പമുണ്ടായിട്ടല്ല പക്ഷെ എല്ലാവർക്കും അങ്ങനെയാവണം എന്നൊന്നുമില്ലല്ലോ
പിന്നെ ഒരു സസ്പെൻസ് ഇട്ടുനിർത്തുന്നത് ഒക്കെ ഗംഭീര പരിപാടിത്തന്നെയാണ് പക്ഷെ അതിന് കുറച്ചു പേജുകൾ ഉണ്ടായിരുന്നെങ്കിൽ പ്രേശ്നമുണ്ടാവില്ലായിരുന്നു കുറഞ്ഞത് ഒരു 10 പേജ്
അറിയാം 5 പേജ് എഴുതുന്നതുപോലും ബുദ്ധിമുട്ട് ആാാ ഒരുപാട് എഴുതേണ്ടിവരും,, എങ്കിലും ആവിശ്യമുള്ളിടത്തു വിവരിക്കലും കൂടുതൽ ആവിശ്യ സംഭക്ഷണം ഒക്കെ ഉണ്ടായാൽ മിനിമം 5,6 പേജ് തീർച്ചയായും സാധിക്കും
കാര്യങ്ങൾ പെട്ടന്ന് പെട്ടന്ന് പറഞ്ഞുപോകാതെ കുറച്ചു സ്ലോ ആക്കാം,, ഉപദേശിക്കുന്നതുപോലെ എളുപ്പമല്ല പ്രവർത്തിക്കൽ എവിടെ നീട്ടും വിവരിക്കും എന്നൊക്കെ സംശയം ഉണ്ടാകും എന്നുമറിയാം,, സമയം എടുത്ത് എഴുതുക എഴുതിയത് വീണ്ടും വീണ്ടും വായിക്കുക ചിലയിടത്തു എഡിറ്റ് ചെയ്തു വെട്ടിച്ചുരുക്കാനും വിവരിക്കാനും ഒക്കെ അപ്പൊ തോന്നും,, എഴുത്ത് ഒരു നേരമ്പോക്ക് ആയിരിക്കാം സമയം ഉണ്ടാവില്ലായിരിക്കാം എങ്കിലും ഇമ്പ്രൂവ് ചെയ്യാൻ ശ്രെമിക്കുക
കഥയെക്കുറിച് നല്ല അഭിപ്രായം പറയാതെ ഒരുപാട് ഉപദേശം,, ചൂണ്ടിക്കാണിക്കലും ഒക്കെയാണല്ലോ ഇവൻ എന്നു തോന്നാം, സോറി കൂടുതൽ ഉപദേശിക്കുന്നില്ല
നല്ലൊരു സ്റ്റോറി ആയി തോന്നുന്നു തുടരുക
By
അജയ്
നന്നായിട്ടുണ്ട്…?
തുടരുക…
പിന്നെ കഴിയുമെങ്കിൽ വരികൾ വെട്ടി പാരഗ്രാഫ്കൾ ആക്കു… അതുപോലെ സംഭാഷണം ഡബിൾ ഇൻവെർട്ടഡ് കോമ ഇട്ടിട്ടായാൽ വായിക്കുന്നവർക്ക് സുഖമാകും…?
John Wick ??
നന്നായിട്ടുണ്ട് ട്ടോ…..??❤❤?
നല്ല തുടക്കം ഇഷ്ടമായി…..❤️❤️❤️
❤️?❤️? ഇഷ്ട്ടായി
?❤️
തുടരുക… വൈറ്റിങ് ❤❤❤
കൊള്ളാം….
നന്നായിട്ടിട്ടുണ്ട്….
പിന്നെയും പിന്നെയും ഇന്ദു….?
വല്ല ജലജയോ വനജയോ മതിയായിരുന്നു….
വരികൾ കൂട്ടി എഴുതുന്നത് കൊണ്ട് മീൻ കറിയും സാമ്പാറും ചോറിൽ ഒരുമിച്ചു ചേർത്ത് കഴിക്കുന്ന പോലെ ഉണ്ടായിരുന്നു….
എന്നാലും ടേസ്റ്റ് കൊള്ളാം….
എന്നാലും തൊട്ടിയുടെ കയർ ശരിയാക്കാൻ കയറിയ ആ കൊച്ചിനെ തല്ലിയല്ലോ….
മോശമായി പോയി മാമി ????
എന്തായാലും തുടരണം….?
സ്നേഹത്തോടെ
ഒരു പ്യാവം സൈക്കോ ????
എന്തോന്നടെ
എന്നച് ടാ തമ്പി…..???
മോനേ ടികെ…….
മോനെ ചക്കെ ???
ഇന്ദു നല്ല പേര് അല്ലേ??
ബാക്കി എന്ന് വരും…? ❤❤❤
❤❤❤❤❤
തുടക്കം കൊള്ളാം.. തുടർന്ന് പോവട്ടെ..
അതെ.. സംഭാഷണം വരുമ്പോൾ double inverted comma ഉപയോഗിച്ചാലും സംഭാഷണം ഒരു വരി ആയി മാറ്റി എഴുതിയാലും വായിക്കാൻ സുഖം കൂടും..
“സുഖമല്ലേ?”
ഇത് പോലെ.. ?
പറഞ്ഞത് കൊണ്ട് ഒന്നും തോന്നരുത്ട്ടോ.. സ്നേഹം.. തുടരുക.. ❤️
നല്ല തുടക്കമാണ്….പക്ഷേ പേജ് കുറഞ്ഞ് പോയി..അത് ഒന്ന് ശേരിയക്കണം. പെട്ടന്ന് നിർത്തിയത് വായനയുടെ ഫ്ലോ കളഞ്ഞ്… അടുത്ത ഭാഗത്തിൽ സെറ്റ് ആകൂ…
സ്നേഹത്തോടെ
.????
❣️❣️❣️❣️
???