സിയാദ് നാട്ടുകാരൻ ആണെന്ന് പറഞ്ഞു…ഞാൻ അയാളെ നോക്കി…
“അവൻ ഇത്രയും കാലം എന്നെ ചതിക്കുകയായിരുന്നു…”
അയാൾ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടലോടെ അയാളെ നോക്കി.
“ചതിക്കെ…”
“അതേ…
അവൻ ഇത്രയും കാലം എന്നെ ചതിക്കുകയായിരുന്നെന്ന് മനസിലാക്കാൻ എനിക്ക് അവന്റെ നാട് വരെ പോകേണ്ടി വന്നു…”
“രണ്ടാഴ്ച മുമ്പ് സൗദി സിയാദിന്റെ കൂടേ നാട്ടിൽ ഉണ്ടായിരുന്നെന്നൊക്കെ ഞാൻ അവന്റെ സ്റ്റാറ്റസ് കണ്ടപ്പോ മനസിലാക്കിയിരുന്നു…”
” ഞാൻ അവന് ശമ്പളമായി കൊടുത്ത പൈസിയേക്കാൾ കൂടുതൽ അവൻ ഈ കടയിൽ നിന്നും കൃത്രിമം കാണിച്ചു ഉണ്ടാക്കിയിട്ടുണ്ട്…
അതൊക്കെ നിങ്ങളുടെ നാട്ടിൽ പോയപ്പോൾ എനിക്ക് മനസിലായി…അവൻ മാത്രമല്ല ഈ കടയിലെ വേറെയും ഒന്ന് രണ്ടു പേരുടെ വീടും സ്ഥലവുമൊക്കെ ഞാൻ കണ്ടു..
നിനക്കറിയുമോ ഇവരെ എല്ലാം ഞാൻ എന്റെ സഹോദരൻ മാർ ആയിട്ടായിരുന്നു കണ്ടിരുന്നത്…
ചിലർ എത്ര കൊണ്ടാലും പഠിക്കില്ല… അങ്ങനെ ആണ്…
നാട്ടുകാരനെ സഹായിക്കാനുള്ള മനസ്ഥിതി വൃഥാവിലായി, അവർ നന്നാവില്ലായെന്ന് തെളിയിച്ചു.
വളരെ നല്ല ആശയം.