പറയാൻ പറ്റില്ല… കയ്യിൽ എപ്പോഴും സെയിൽസ് നടക്കുന്നതിന്റെ ഇടയിൽ ആയത് കൊണ്ട് പത്തു പതിനയ്യായിരം റിയാലേങ്കിലും കാണും… അതെങ്ങാനും നഷ്ടപ്പെട്ടാൽ മൂന്നു മാസം കാള പണിയെടുക്കുന്നത് പോലെ പേറിയാലേ കടം വീടൂ…
അങ്ങനെ തട്ടി കൊണ്ട് പോയി പൈസ അടിച്ചു മാറ്റിയ പല സംഭവങ്ങളും ഞാൻ കേട്ടിട്ടുണ്ട്…
എന്താ ചെയ്യ മനുഷ്യൻമാർ എല്ലാ നാട്ടിലും പല വിധമാണ്…”
“ഏതായാലും വേണ്ടിയില്ല ഒരാൾ നമ്മോട് എന്തോ പറയാൻ ഉണ്ടെന്നും പറഞ്ഞു വിളിച്ചതല്ലേ അയാൾക് എന്താണ് പറയാൻ ഉള്ളതെന്ന് കേൾക്കാം.. ”
“ഷമീർ… ഷമീർ എന്ന് തന്നെ അല്ലേ നിന്റെ പേര്”
വണ്ടിയിലേക് കയറിയ ഉടനെ അയാൾ എന്നോട് ചോദിച്ചു..
“അതെ”..
ഞാൻ അയാൾക് മറുപടിയായി പറഞ്ഞു..
“ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം…
നിന്റെ നാട്ടുകാരനല്ലേ എന്റെ കടയിലെ സിയാദ്…”
“ആ…
ഓൻ ഇന്ന് നാട്ടിൽ നിന്നും വരുന്നുണ്ടല്ലോ… രണ്ടു മാസത്തെ ലീവിന് നാട്ടിൽ പോയതായിരുന്നു അവൻ…
എന്റെ വീട്ടിൽ നിന്നും കുറച്ചു ബേക്കറിയും കൂടേ പത്തിരിയും പോത്തിറച്ചിയും കൊടുത്തയക്കുന്നുണ്ട് അവന്റെ അടുത്ത്…
ഇന്നെന്തായാൽ അതും വാങ്ങിയിട്ട് പോകാമെന്നു കരുതിയാണ് അവന്റെ കടയിലേക്ക് വന്നത് തന്നെ…”
ചിലർ എത്ര കൊണ്ടാലും പഠിക്കില്ല… അങ്ങനെ ആണ്…
നാട്ടുകാരനെ സഹായിക്കാനുള്ള മനസ്ഥിതി വൃഥാവിലായി, അവർ നന്നാവില്ലായെന്ന് തെളിയിച്ചു.
വളരെ നല്ല ആശയം.