എഴുതുന്ന കഥകൾ എല്ലാം കോപ്പി ആണെന്ന് ഒരു ആരോപണം കണ്ടു….
ഒന്നും പറയാനില്ല…
ഇവിടെ ഇടുന്ന 156 മത്തെ ഭാഗമാണ് ഈ കഥ യും…
ഇത് കോപ്പി അല്ല കോപ്പാണെന്ന് കരുതിയാലും എനിക്കൊരു —– ഇല്ല ???
ഒരു വരിയെങ്കിലും സ്വന്തമായി എഴുതുമ്പോളുള്ള ബുദ്ധിമുട്ട് അവൻ എന്നെകിലും മനസിലാക്കിയാൽ ഈ ഒരു ആരോപണം ഉണ്ടാവില്ലായിരുന്നു…
+++++
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…
ഒന്നെന്റെ കൂടേ വരുമോ…?”
ഞാൻ സാധനങ്ങൾ ഇറക്കുന്ന കടയുടെ കഫീൽ വണ്ടി ക്കരികിലേക് വന്നു പറഞ്ഞപ്പോൾ ഞാൻ അയാളെ ഒന്ന് നോക്കി…
“ആ കടയുടെ കൗണ്ടറിൽ ഇടക്ക് അയാൾ ഇരിക്കുന്നത് ഞാൻ കാണാറുണ്ടേലും ഒരു പുഞ്ചിരിയുടെയോ സലാം ചൊല്ലല്ലിന്റെയോ പരിചയം അല്ലാതെ ഞാനും അയാളും തമ്മിൽ വേറെ ഒന്നും തന്നെ ഇല്ലായിരുന്നു…
അയാളുടെ പേർ അഹമ്മദ് എന്നാണെന്നു എനിക്കറിയാം…
അതും ശരിയാണോ എന്നുള്ളത് എനിക്കറിയില്ല…
കാരണം പൊതുവെ അറബികൾ അന്വോനം സംസാരിക്കാൻ ഉപയോഗിക്കുന്ന രണ്ടു പേരുകളാണ് അഹമ്മദ്, മുഹമ്മദ്…”
ചിലർ എത്ര കൊണ്ടാലും പഠിക്കില്ല… അങ്ങനെ ആണ്…
നാട്ടുകാരനെ സഹായിക്കാനുള്ള മനസ്ഥിതി വൃഥാവിലായി, അവർ നന്നാവില്ലായെന്ന് തെളിയിച്ചു.
വളരെ നല്ല ആശയം.