അരികിൽ [നൗഫു] 388

Views : 1540

“ഭാര്യയെയും മക്കളെയും നാട്ടിലേക് അയച്ചപ്പോൾ വല്ലാത്ത ഒരു ശൂന്യത മനസിൽ നിറയുന്നത് പോലെ…”

 

“അവരെ പിരിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ കണ്ണ് നിറഞ്ഞത് എന്റെ ലോകം ഇതാ പോകുന്നു എന്ന് തോന്നിയത് കൊണ്ടായിരിക്കുമോ…???”

 

“ഒന്ന് രണ്ടു പ്രാവശ്യം വിസ നീട്ടിയിട്ടായിരുന്നു അവളെയും മക്കളെയും ഇത് വരെ ഇവിടെ നിർത്തിയിരുന്നത്…”

 

“പോകുന്ന സമയം മോള് കുറെ ഏറെ വാശി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ പോകുന്നില്ല ഉപ്പി.. ഉപ്പിയുടെ അടുത്ത് തന്നെ നിന്നോളാം, എന്നെ പറഞ്ഞയക്കല്ലേ ഉപ്പി…”

 

അവളുടെ സങ്കടം എന്നെ ഒരുപാട് തളർത്തി കളഞ്ഞു…

 

“മൂന്നു മാസം…

 

മൂന്നേ മൂന്നു മാസം കൊണ്ട് പുതിയ വിസ ഇറക്കി അവളെ കൊണ്ട് വരാമെന്നുള്ള ഉറപ്പ് കൊടുത്താണ് ഞാൻ അവരെ എയർപോർട്ടിൽ നിന്നും അകത്തേക് കയറ്റിയത്..

 

പോകുമ്പോൾ എന്നെ നോക്കി അവർ കൈ വീശി കാണിച്ചു കൊണ്ട് എന്നിൽ നിന്നും അകന്നകന്നു ഉള്ളിലേക്കു പോയി..”

 

കാറിൽ കയറിയിട്ടും സങ്കടം ഇങ്ങനെ വേച്ചു വേച്ചു മനസിലൂടെ നെഞ്ചിലേക് കയറി കണ്ണ് നീർ തുള്ളികളായി പുറത്തേക് വരുന്നത് പോലെ…

 

“കുറെ കാലത്തിനു ശേഷമായിരുന്നു അവരുടെ കുറെ നാളത്തെ ആഗ്രഹം പോലെ എന്റെ അടുത്തേക് കൊണ്ട് വന്നത്.. ഒരു കൊല്ലത്തെ വിസിറ്റിംഗ് വിസ യിൽ..ഏതൊരു പ്രവാസിയെയും പോലെ അത്രമേൽ ആഗ്രഹിച്ചു കൊണ്ട്.. കുറച്ചു കാലമെങ്കിലും എന്റെ കുടുംബത്തെ കൂടേ നിർത്തണമെന്ന് കൊതികൊണ്ട് ”

 

ജിദ്ദ എയർപോർട്ടിന് പുറത്തു കാറിൽ ഇരിക്കുമ്പോൾ അവരെയും കൊണ്ടുള്ള വിമാനം എന്റെ മുകളിലൂടെ പറന്നു പൊന്തി തുടങ്ങി…

 

++++

 

ഞാൻ ഫിറോസ്..

 

അടുപ്പമുള്ളവർ ഫിറോസ് എന്ന് വിളിക്കും.. അല്ലാത്തവരും അതെന്നെ വിളിക്കും.. വീട്ടിൽ ഉമ്മ ഉപ്പ.. കൂടേ നേരത്തെ പറഞ്ഞ ഭാര്യയും മക്കളും..

 

അവർ കയറിയെന്ന് പറയാനായി നാട്ടിലുള്ള ഉമ്മാക് വിളിച്ചു..

 

“ഉമ്മ..”

 

“ആ ഫിറോ ”

 

“ഉമ്മാ..

 

ഓളും മക്കളും കയറിട്ടോ… വൈകുന്നേരം ലാൻഡ് ചെയ്യും..”

 

“ഹ്മ്മ് നിസാറും ഉപ്പയും പോകുന്നുണ്ട് മോനേ..”

 

“ഹ്മ്മ്..”

 

ഞാൻ അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു..

 

“നിനക്കെന്താ സങ്കടം പോലെ..?”

 

ഉമ്മ എന്റെ ശബ്ദത്തിലെ വ്യത്യാസം കണ്ടത് പോലെ ചോദിച്ചു..

 

“ഹേയ് ഒന്നുമില്ല..”

 

“എന്നോട് നുണ പറയണ്ടാട്ടോ എന്റെ കുട്ടി.. ഉമ്മാക് മനസിലാകും ..”

 

ഉമ്മ ഒരു നെടുവീർപ്പ് പോലെ… ശ്വാസം ഉള്ളിലേക്കു വലിച്ചു കൊണ്ട് പറഞ്ഞു..

 

“അതൊന്നും ഇല്ല ഉമ്മാ.. ഓള് മക്കളും പോയപ്പോൾ..”

Recent Stories

The Author

21 Comments

Add a Comment
  1. 乙丹ㄚモ刀 爪丹乙口口刀

    ഇങ്ങൾക്ക്പ്രാന്ത് ആണ് വച്ച് എല്ലാർക്കും അത് പോലെ ആകുലല്ലോ, ഒരു കഥ വായിച് തീർക്കാനുള്ള സമയം എങ്കിലും മിനിമം കൊടുക്കണം, ഇല്ലെങ്കിൽ ആൾകാർ ഓക്കേ നിർത്തി പോകും.😂🚶

  2. Muhammad suhail n c

    Akhil broyude valla vivaravum undo

  3. Noufuka akhil broyude valla vivaravum undo

  4. എന്റെ ഉമ്മാന്റെ നിക്കാഹിന്റെ എല്ലാ പാർട്ടിനും ആയിരത്തിന് മുകളിൽ laik ഉണ്ട് എന്നിട്ടും എന്താ നിർത്തിയത് അത്രം പോെരെ Laik

  5. °~💞അശ്വിൻ💞~°

    Heart touching ❤️

  6. Super 🤩🤩😍

  7. സുഹൃത്തു

    വളരെ ഹൃദയ സ്പർശിയായ ഒന്ന്…

    അവസാനം കണ്ണ് നിറഞ്ഞു… 🥹

  8. എന്റെ ഉമ്മാന്റെ നിക്കാഹ് നിർത്തിയൊ കഥ മുഴുവൻ എഴുതാൻ കഴിയില്ലെങ്കിൽ ഈ പരിപാടിക്ക് നിൽക്കരുത്

    1. നിയൊക്കെ ഇപ്പോഴടോ എന്റെ കഥ വേണമെന്ന് പറഞ്ഞു കമെന്റ് ഇട്ടിട്ടുള്ളത് 😁😁😁

      സപ്പോർട്ട് ഇല്ലാത്ത ഒരു കഥ യും തുടരില്ല ☺️☺️☺️ ലാസ്റ്റ് പാർട്ടിൽ വ്യക്തമാക്കിയതാണ്..

  9. നിധീഷ്

    ♥️♥️♥️♥️♥️♥️

  10. Really touching story

  11. ഇത്രയമൊക്കെ likes കിട്ടിയിട്ടും സപ്പോർട്ട് ഇല്ലെന്ന് പറയുന്നു…

    1. ഇത് സപ്പോർട്ട് ആണേൽ 😁😁😁

    2. Athengana idunna pakuthi comments kuttan mukkuvanu

    3. ഒരേ ഒരു രാജീവ്….😂

  12. Good 👍. Waiting for next story…

  13. ❤️❤️❤️❤️

  14. വളരെ ഹ്രിദയസ്പര്‍ശിയാണു. എന്റെ കണ്ണ് നിറഞ്ഞു പോയി

Leave a Reply to ༻™തമ്പുരാൻ™༺ Cancel reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com