അയാളുടെ മരണം 40

ഭാഗം -2.

 

മെയിൻ റോഡിൽ നിന്നും കാർ തിരിഞ്ഞ്‌ ചെറിയ റോഡിലേക്ക് നീങ്ങി. പടിക്കിൽ കാർ നിർത്തി അതിൽ നിന്നും കലാക്ഷിയമ്മയും, ഭാസ്ക്കരൻ നായരും, ഗോപാലനും ഇറങ്ങി.

 

വീടിൻ്റെ ഉമ്മറത്ത് ഇട്ടിട്ടുള്ള കസേരയിൽ ഒന്ന് രണ്ട് പേർ ഇരിക്കുന്നു.

കാറിൽ നിന്നും ഇറങ്ങിയവർ നേരേ ഉമ്മറത്തേക്ക് കയറി.

 

ഹാളിൽ ഒര് പുൽപ്പായയിൽ കുട്ടികളും ഒന്ന് രണ്ട് അവിടുത്തെ സ്ത്രീകളും ഇരിപ്പുണ്ട്.

 

ഹാളിൽ തെക്കോട്ട് തല വെച്ച് വെള്ള തുണികൊണ്ട് മൂടി അയാളെ കിടത്തിയിട്ടുണ്ട്. എണ്ണയൊഴിച്ച് കത്തിച്ച് രണ്ട് മുറി നാളികേരം മലർത്തി തലക്കിൽ വെച്ചിരിക്കുന്നു.

 

വലിയ നിലവിളക്കും, ചന്ദന തിരികളും കത്തിച്ച് വെച്ചിക്കുന്നു. അയാൾ കിടക്കുന്ന സ്ഥലം നെല്ല് മണി കൊണ്ട് ചുറ്റി ചതുരനെ ചുറ്റിയിട്ടിരിക്കുന്നു.

 

ഒര് പുൽപായയിൽ ഇരുന്ന് കൊണ്ട് ഒരു വയസ്സായവർ രാമായണം പതുക്കെ വായിക്കുന്നു.

 

അവർ ഹോളിലേക്ക് കടന്നു ചെന്നു. അതേ സമയം വിളക്കിൽ എണ്ണയൊഴിച്ച് കൊടുക്കുന്നവൻ ആ കാര്യം മതിയാക്കി ഉമ്മത്തേക്ക് പോയി.

 

“ഓ… എനി രാമായണം വായിച്ചാൽ എല്ലാമായി”.

 

കമലാക്ഷിയമ്മ ഗോപാലനോട് പറഞ്ഞു.

 

അതു കേട്ട് ഗോപാലൻ അവരോട് പറഞ്ഞു.

“നിങ്ങളൊന്ന് മിണ്ടാതെ ഇരിക്കിൻ്റെ കമലാക്ഷിയമ്മേ”.

 

ആളുകൾ ഓരോരുത്തരായി കാണാൻ വരുന്നുണ്ട്. കമലാക്ഷിയമ്മ ആ വിരിച്ചിട്ടിരിക്കുന്ന പുൽപ്പായയിൽ ഇരുന്നു.

 

അതേ സമയം പടിക്കിൽ ഒര് ആബുലൻസ്സ് വന്ന് നിന്നു. അതിൽ നിന്നും നാല് പേർ ഇറങ്ങി അവർ നേരെ ഹാളിലേക്ക് കടന്നു.

 

പുറത്ത് നിൽക്കുന്ന ഒരുവൻ അവരെ കണ്ടപ്പോൾ അടുത്തേക്ക് ചെന്നു. അവൻ്റെ കൂടെ ചില ആളുകളുണ്ടായിരുന്നു. അവർ ഉമ്മറത്ത് തന്നെ നിന്നു.

 

“ഞാൻ ഡോക്ടർ ബഷീർ. നിങ്ങളുടെ വല്ല കർമ്മങ്ങൾ ഉള്ള പരിപാടി കഴിഞ്ഞെങ്കിൽ ഞങ്ങൾ ബോഡി കൊണ്ട് പോകുകയാണ്”.

Updated: February 4, 2023 — 9:53 pm

3 Comments

  1. Enthappo indayye?

  2. സത്യത്തിൽ ഇതെന്താ സംഭവം… ???

  3. ? നിതീഷേട്ടൻ ?

    കഥക്ക് ഒര് ആദ്യവും അവസാനവും ഇല്ലാത്ത പോലെ

Comments are closed.