അയാളുടെ മരണം 40

സിനിമ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന കുട്ടി അവരോട് ഒറ്റ ചാട്ടം. അത് വക വെയ്ക്കാതെ ആ കുട്ടിയോട് എന്താണെന്ന് ചെന്ന് നോക്കാൻ പറഞ്ഞയച്ചു അവർ.

 

കുട്ടി പിറുപിറുത്തു കൊണ്ട് വാതിൽ തുറന്നു. ആ വാതിലിൻ്റെ ശബ്ദം കേട്ടാൽ ആൾ എണീക്കണ്ടതാണ് എങ്കിലും കുട്ടി പതിവിലും ഉറക്കെ വിളിച്ചു.

 

അച്ഛാ…..

ഒറ്റ വിളിക്കും ആൾ എണീക്കുന്നില്ലായെന്നു കണ്ട് അയാളുടെ പുതപ്പ് മാറ്റി നോക്കി. ഒര് അനക്കവും ഇല്ലാതെ അയാൾ ബെഡിൽ കിടക്കുന്നു.

 

സ്വല്പ്പം കൂടിയും അവൾ ശ്രദ്ധിച്ച് നോക്കി വായിൽ നിന്നും എന്തോ ഒന്ന് ഒലിച്ചിറങ്ങിയിരിക്കുന്നു. അവൾ വേഗം ഹാളിലേക്ക് ചെന്നു. അവിടെ വയസ്സായ ആ സ്ത്രീയോട് പറഞ്ഞു.

 

അവർ വേഗം ആ മുറിയിൽ കയറി നോക്കി. ജനലിൻ്റെ ഭിത്തിയിൽ വെച്ചിക്കുന്ന വെള്ളവും വേസ്റ്റ് ബക്കറ്റിൽ ഇട്ടിരിക്കുന്ന ഗുളികയുടെ കടലാസും അവർ കണ്ടു.

 

എന്തോ അപകടം മനസിലാക്കിയ അവർ പുറത്തേക്ക് ഇറങ്ങി ആ അടുത്ത് വീട്ടിൽ പുതിയതായി കയറ്റുന്ന കോൺക്രീറ്റ് പണിക്കാരെ വിളിച്ചു.

 

കുറച്ച് നേരത്തിന്ന് ശേഷം ആ പണിക്കാർ എല്ലാവരും ഓടിയെത്തി. അവരുടെ തിരക്ക് കേട്ടിട്ട് മറ്റുള്ള അടുത്ത വീട്ടിലെ ആൾക്കാരും എന്താണ് പറ്റിയത് എന്നറിയാൻ എത്തിയിരുന്നു.

 

ആ എത്തിയ കോൺക്രീറ്റ് പണിക്കാർ റൂമിൽ കയറി അയാളെ രണ്ട് പേർ എടുത്ത് പുറത്തേക്ക് പോയി.

 

പെട്ടെന്ന് വലിയ വീട്ടിൽ കാർ ഉണ്ടായിരുന്നത് വീട്ടുകാരിൽ ഒരാൾ എടുത്തു.

 

അയാളെ എടുത്തു കൊണ്ട് കാറിൽ കയറ്റീ. കാർ സ്പീഡിൽ ഹെഡ് ലൈറ്റിട്ടു കൊണ്ട് അടുത്തുള്ള ആശുപത്രിയെ ലക്ഷ്യമാക്കി ആ കാർ ചീറി പാഞ്ഞു.

 

കാറിനുള്ളിൽ പിൻ സീറ്റിൽ അയാളെ കിടത്തിയിട്ടുണ്ട് എങ്കിലും, ഒന്നും അനക്കമില്ലാ, വായിൽ നിന്നും എന്തോ പത വന്നിരിക്കുന്നു. എന്താണ് സംഭവിച്ചതെന്തുയെന്ന് ആർക്കും അറിയാൻ പാടില്ലാത്ത നിമിഷം.

 

ഹെഡ് ലൈറ്റിട്ട കാർ ചീറി പാഞ്ഞു കൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്ക്

പോയി. ഐ സി യൂ വിൻ്റെ പോർച്ചറിൽ കാർ നിർത്തി.

Updated: February 4, 2023 — 9:53 pm

3 Comments

  1. Enthappo indayye?

  2. സത്യത്തിൽ ഇതെന്താ സംഭവം… ???

  3. ? നിതീഷേട്ടൻ ?

    കഥക്ക് ഒര് ആദ്യവും അവസാനവും ഇല്ലാത്ത പോലെ

Comments are closed.