അയാളുടെ മരണം 40

 

ഉടൻ ആളുകളും സിസ്റ്റർമാരും അയാളെ സ്കേച്ചസ്സിൽ കിടത്തി കൊണ്ട് ഐ സി യു വിലേക്ക് കയറ്റി. ഐ സി യു വിൻ്റെ വാതിൽ മെല്ലെ അടഞ്ഞു.

 

വന്നിരുന്നവർ ആളുകൾ അവിടെ നിൽക്കുകയാണ്. അതിൽ ചിലർ അവിടെ ഇട്ടിരിക്കുന്ന കസേരകളിൽ ഇരുന്നു.

 

സായം സന്ധ്യയുടെ ചുവന്ന പ്രകാശം ആ ആശുപത്രിയിൽ പ്രതിഫലിച്ചിരുന്നു. എങ്ങും ശാന്തമായ അന്തരീക്ഷം. ആകെ കൂടി കുറച്ചാളുകൾ എന്തോ അവിടെ നിൽക്കുന്നുണ്ട്.

 

പെട്ടെന്ന് ഡോർ തുറന്ന് സിസ്റ്റർ കസേരയിൽ ഇരിക്കുന്ന അവരെ വിളിച്ചു.

 

എല്ലാവരും സിസ്റ്ററുടെ അടുത്തേക്ക് ചെന്നു.

 

“എന്തോ പ്രഷറിൻ്റെ ഗുളിക ഓവർ ഡോസ്സാണ്. ബ്ലെഡ് ക്ലോട്ടായിട്ടുണ്ടെങ്കിലും ബോധം നഷ്ടപ്പെട്ടിട്ടുണ്ട്. പ്രാർത്ഥിക്കൂ. ഞങ്ങൾ ശ്രമിക്കുകയാണ് “.

 

സിസ്റ്റർ ഇത്രയും ഇത്രയും പറഞ്ഞു ആ ഡോർ അടഞ്ഞു.

 

സമയം മെല്ലെ പോയിരുന്നൂ എങ്കിലും ചിലർ പുറത്തേക്ക് പോയിരുന്നു. കുറച്ച് കഴിഞ്ഞ ശേഷം ഡോക്ടർമാരും നേഴ്സ്സുമാരും കൂടി ഐ സി യു വിലെക്ക് വേഗം ഋതിയിൽ പോകുന്നതും വേറെ ചില നേഴ്സുമാർ പുറത്തേക്ക് ഋതായിയിൽ പോകുന്നതും കണ്ടു.

എല്ലാവരും ഐസിയുവിൻ്റെ അവിടെക്ക് തന്നെ നോക്കിയിരുന്നു.

 

ഈ ഐ സി യു വിൻ്റെ അടുത്തേക്ക് വേറെ ചിലർ വന്നിരുന്നു.

അങ്ങനെ സമയം നീങ്ങികൊണ്ടിരുന്നു. പെട്ടെന്ന് ഒര് ഡോക്ടർ ഡോർ തുറന്ന് പുറത്തേക്ക് വന്നു. എന്നിട്ട് എല്ലാവരേയും നോക്കി. പിന്നെ പറഞ്ഞു.

 

“സോറി, ഞങ്ങൾ ആവുന്നതും നോക്കി.

 

എല്ലാവരും മുഖത്തോട് മുഖം നോക്കി നിൽക്കേ ഐ സി യു വിൻ്റെ വാതിൽ തുറന്ന് സ്ക്രേച്ചസിൽ വെള്ള തുണി കൊണ്ട് അയാളെ മൂടിയിരുന്നു.

Updated: February 4, 2023 — 9:53 pm

3 Comments

  1. Enthappo indayye?

  2. സത്യത്തിൽ ഇതെന്താ സംഭവം… ???

  3. ? നിതീഷേട്ടൻ ?

    കഥക്ക് ഒര് ആദ്യവും അവസാനവും ഇല്ലാത്ത പോലെ

Comments are closed.