അമ്മ 85

പാല് കുടിച്ച ശേഷം തുണി തിരുമ്പപി വന്നു. അപ്പോഴെക്കും എല്ല്ലാരും എണീറ്റുരുന്നു. അമ്മക്കും അച്ഛനും കാപ്പി കൊടുത്ത ശേഷം ചായയുമായി ഭർത്താവിനടുത്തെത്തി. കുറച്ചു നേരം കിന്നരിച്ചിരുന്ന ശേഷം എല്ലാർക്കും ഭക്ഷണമെടുത്തു വച്ചിട്ടു അവളും കഴിച്ചു. അവളുടെ ഭർത്താവ് പുറത്തു പോയി. ഉച്ചക്ക് ഭക്ഷണം ഉണ്ടാക്കുന്ന ജോലി മാത്രമേ അമ്മായിയമ്മക് ഉണ്ടായിരുന്നുള്ളൂ…. എങ്കിലും അവർ പറയും “അനു ഒരു വക പണിയെടുക്കൂല “. ഒരാഴ്ചയായി ഭർത്താവ് ജോലിക്ക് പോയിട്ട്… അടുത്ത ആഴ്ച റിജോയ്ന് ചെയ്യണം. ഇത്ര കാലത്തെ സമ്ബത്യം മുഴുവൻ അവൻ വീട്ടുകാർക്കിനൽകി.. അവർക്ക്ആയി ഒരു രൂബ പോലും അവർ സംഭരിച്ചില്ല. 60000 വരെ ശമ്പളം വരുമായിരുന്നു.

പ്രേമിച്ചു കല്യാണം കഴിക്കേണ്ടി വന്നതിനാൽ അനുവിന്റെ വീട്ടുകാരും കൈവിട്ടു. ഏതു കാര്യത്തിലും അനു ഭർത്താവിനെ പിന്തുണച്ചു. പക്ഷെ അമ്മായിയമ്മയുടെ സ്വയരൂപം അവൾ ഇപ്പോളാണ് അറിഞ്ഞത്. അവന്റെ മുന്നിൽ രാജകുമാരിയെ പോലെ അവളെ വഴിച്ചിരുന്ന അവർ അവനില്ലാത്തപ്പോൾ മറ്റൊരു തരത്തിലാണ് പെരുമാറിയത്. ചിരിച്ചുകൊണ്ടാണ് അവർ കത്തിയിറക്കിയത്. “നിൻറെ ഭർത്താവ് ഇത്രേം കാലം എന്തണുണ്ടാക്കിയത്… നിന്നേം അവനേം വീട്ടിലിരുത്തി ഭക്ഷണം തരണമെന്ന് തലവിധിയുണ്ടോ”. ‘പക്ഷെ അമ്മേ ഏട്ടൻ അടുത്ത ആഴ്ച ജോലിക്ക് പോവും povum ലോ ‘ “പോയാൽ നന്ന് “. സമ്പാദിച്ചതൊക്ക നൽകിയിട്ടും ഇന്ന് ചോദ്യം “എന്താണ് സമ്പാദിച്ചതെന്നു “.

അവന്റെ പെങ്ങൾക്ക് മാസം പത്തായിരം അവൻ നൽകുന്നുണ്ടെങ്കിലും വിരുന്നിനു വീട്ടിൽ വന്നാൽ അനുവിനെ കടിച്ചു കീറും. പക്ഷെ ഇതൊന്നും അവൾ ഭർത്താവിനെ അറിയിച്ചില്ല. തന്നാൽ ഒരു കുടുംബകലഹം അവൾ ആഗ്രഹിച്ചിരുന്നില്ല. രാത്രിയിൽ എന്നും മൂകമായി കരഞ്ഞു തീർക്കുകയാണ് അവളുടെ പതിവ്. അന്നും അവൾ കരഞ്ഞുകൊണ്ടിരിക്കവേ “എന്താടി, ne കരയുവാണോ ?”. ‘ഏട്ടൻ ഉറങ്ങിയില്ലാരുന്നോ ‘. “അതു കള,നീ കാര്യം പറ. എന്താ പറ്റിയെ…. “. ‘ഏയ് ഒന്നൂല്യ ‘. “നിന്നെ പോലെ ആർക്കാ ഭാഗ്യം കിട്ടുക സ്വന്തം മോളെ പോലെയല്ലേ എന്റെ അമ്മ നിന്നെ നോക്കുന്നത്…പിന്നെന്താ നിന്റെ സങ്കടത്തിനു കാരണം “……….. അവൾ അവന്റ മാറോടു ചേർന്നു കിടന്നു പൊട്ടിക്കരഞ്ഞു………………….

“അമ്മയെ കാണണം “.

Updated: May 14, 2018 — 4:07 pm