അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 151

ചോദിച്ചത് അനിലേട്ടനോടാണെങ്കിലും മറുപടി പറഞ്ഞത് അപ്പുവാണ്…

അതെ ഇത് അമ്മക്ക് മകൻ കൊടുക്കുന്ന സർപ്രൈസ് ആണ്, അവിടെ അമ്മയും ഞാനും മതി… എനിക്ക് കാണണം അമ്മയുടെ സന്തോഷം, നഷ്ടപെട്ടതൊക്കെ തിരിച്ചു കിട്ടുമ്പോൾ ഉള്ള ആ കണ്ണിലെ തിളക്കം, അമ്മ ഇനിയൊറ്റക്കല്ല ഞാൻ ഉണ്ട് കൂടെ എന്ന് പറയണം, അറിയാതെ ചെയ്തുപോയ എല്ലാ തെറ്റിനും അങ്ങനെ എനിക്ക് പരിഹാരം കാണണം. പിന്നെ നാളെ എല്ലാരും വീട്ടുകാരേം കൂട്ടി ഉച്ചക്ക് അങ്ങ് എത്തിയേക്കണം, ഞാനും അമ്മയേയും ചേർന്നാണ് എല്ലാർക്കുമുള്ള സദ്യ ഉണ്ടാക്കുന്നത് കേട്ടല്ലോ… ഡാ മനു നിന്നെ ഏല്പിച്ചിരിക്കുകയാണ് എല്ലാത്തിനെയും വീട്ടിൽ പോയ് പൊക്കിക്കൊണ്ട് വന്നേക്കണം.

അക്കാര്യം ഞാൻ ഏറ്റു മുത്തേ…

അപ്പോൾ ശരി നിങ്ങൾ ഇത് തീർക്കു, നാളെ കാണാം…

അവിടെ നിന്നും ഇറങ്ങുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു, തന്റെ തെറ്റ് മനസിലായി അത് തിരുത്തിയവന്റെ ചിരി… തന്റെ അമ്മക്ക് ഇതുവരെ നഷ്ടപെട്ട സന്തോഷങ്ങൾ തിരികെ നല്കാൻ പോകുന്നവന്റെ ചിരി…

ശുഭം…

കൂട്ടുകാരെ,

ഇവിടെ സ്ഥിരമായ് കഥകൾ വായിക്കാറുള്ള ആളാണ്  ഞാൻ, പല പേരുകളിൽ കമെന്റുകൾ ചെയ്യാറുള്ളതുകൊണ്ട് ആ പേരുകൾ ഇവിടെ പറയുന്നില്ല. എന്ത് ധൈര്യത്തിൽ ആണ് ഇത് എഴുതി ഇവിടെ പോസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല… പക്ഷെ ഇത് ഇവിടെ എഴുതി ഇടണം എന്ന് എനിക്ക്‌ തോന്നി… എനിക്ക്‌ ഉണ്ടായ ഈ തിരിച്ചറിവ് ഇവിടെ എഴുതുന്നത് എന്റെ അമ്മക്കുള്ള എന്റെ സമ്മാനം ആയിട്ടാണ്… അത് തന്നെയാവാം എന്റെ ധൈര്യവും… ഇവിടെ എഴുതിയിരിക്കുന്നത് എന്റെ ജീവിത കഥയൊന്നുമല്ല. എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ തിരിച്ചറിഞ്ഞ കുറച്ചു കാര്യങ്ങൾ ആണ്. കഥയിലെ അപ്പുവിനെ പോലെ ഇത്രെയും വൈകിയ തിരിച്ചറിവ് ആയിരുന്നില്ല എനിക്ക്‌ ഉണ്ടായത്‌ എന്നുള്ളതിന് ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു.

അക്ഷരതെറ്റുകൾ ഒഴുവാക്കി നിങ്ങള്ക്ക് ആസ്വാദ്യകരമായ ഒരു ചെറുകഥ നൽകാനാണ് ഞാൻ ശ്രെമിച്ചത്, ആ ശ്രമം എത്രകണ്ട് വിജയിച്ചു എന്നെനിക്കറിയില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കുമെല്ലോ… എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കും എന്ന് വിശ്വസിക്കുന്നു.

അഹ് പിന്നെ കഥയിൽ കൂട്ടുകാർ ചേർന്ന് മദ്യപിക്കുന്ന രംഗങ്ങൾ ഉണ്ട്. അത് കഥയുടെ പൂർണതയ്ക്ക് വേണ്ടി മാത്രം ഉപയോഗിച്ചതാണ്. മദ്യത്തിന്റെ ഉപയോഗം ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യം ഒരിക്കലും കൂട്ടുകെട്ടുകൾ ദൃഢം ആക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞാലും.

സ്നേഹത്തോടെ

ആർവി.

14 Comments

  1. ഹൃദ്യം, ആസ്വാദ്യകരം – അഭിനന്ദനങ്ങൾ

    1. നന്ദി… സ്നേഹം സഹോ ?

  2. Adipoli Eniyum ethupole ulla kadhakalum mayi varanam bro

    1. വാക്കുകൾ തന്നതിൽ സന്തോഷം സഹോ… ഇനിയൊരു കഥ….. അറിയില്ല…. എന്തായാലും നന്ദി ?

  3. നിധീഷ്

    ❤❤❤❤

  4. Parayan onnum illa bro nannayi..❤❤❤❤

    1. നന്ദി ബ്രോ ?

  5. Ethrem anubavamonnum ellelum ottapedalintte vedana ariyunnond nalla feelayi…. so nice✌️

    1. താങ്ക്സ് സഹോ?… ആരുമില്ലാതെ ഒറ്റപെടുന്നതിനേക്കാളും വേദനയാണ് സഹോ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെടുമ്പോൾ…

Comments are closed.