എന്നെ പ്രസവിച്ചു കഷ്ടപ്പെട്ട് വളർത്തി വലുതാക്കി എന്നുള്ള ഒരു തെറ്റേ അമ്മ ജീവിതത്തിൽ ചെയ്തട്ടുള്ളു എന്ന് എനിക്ക് മനസിലായി. അമ്മയുടെ ആ തെറ്റും എനിക്ക് തിരുത്തണം എന്ന് ഞാൻ ഉറപ്പിച്ചിട്ട ഇന്ന് ക്വാറന്റൈൻ കഴിഞ്ഞു ഇറങ്ങിയത്. നാളെ അമ്മയുടെ പിറന്നാൾ ആണ്, അച്ഛൻ പോയതിൽ പിന്നെ ഇന്നേവരെ ആഘോഷിക്കാത്ത അമ്മയുടെ ജന്മദിനം ഇത്തവണ എനിക്ക് ആഘോഷിക്കണം അമ്മയോടൊപ്പം, ഇന്നുരാത്രി അമ്മക്ക് സർപ്രൈസ് കൊടുക്കാൻ വേണ്ടി കേക്കും മെഴുകുതിരിയുമൊക്കെ വാങ്ങിച്ചു എന്റെ കാറിൽ ഞാൻ വെച്ചിട്ടുണ്ട്…
ഡാ അപ്പു, എന്താടാ മോനെ നിന്നോടിപ്പോൾ ഞങ്ങൾ പറയുക… എന്ത് പറഞ്ഞ നിന്നെ ഞങ്ങൾ ആശ്വസിപ്പിക്കുക… ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നെടാ… അനിൽ വിഷമത്തോടെ പറഞ്ഞു…
എനിക്ക് മനസിലാകും അനിലേട്ടാ, അന്ന് ആ വീട്ടിൽ വെച്ച് ആ ഡയറി കിട്ടയത്തു കൊണ്ടാ ഞാനും ഇതൊക്കെ തിരിച്ചറിഞ്ഞത്, ഇല്ലങ്കിൽ എല്ലാ തവണത്തേയും പോലെ ഇന്നും മൂക്ക് മുട്ടെ കുടിച്ചു നാല് കാലിൽ വീട്ടിൽ ചെന്ന് അമ്മ തുറന്നു തന്ന വീടിന്റെ വാതിലിലൂടെ ആടി ആടി വീട്ടിലേക്കു കയറുമ്പോൾ അമ്മ ചോദിക്കും “ചോറ് എടുക്കട്ടേ മോനെ?” … അപ്പോൾ ഞാൻ പറയും “വേണ്ട ഞാൻ കഴിച്ചിട്ട വന്നത്” എന്ന് എന്നിട്ടു ബോധം ഇല്ലതെ പോയ് കിടന്നു ഉറങ്ങും, ഇതിനു മുമ്പ് ഇതുപോലെ ചെയ്തപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഉറക്കമൊളിച്ചു ഒന്നും കഴിക്കാതെ എനിക്ക് വേണ്ടി കാത്തിരുന്നു എന്റെ അമ്മയുടെ മനസ്സിലെ സ്നേഹ പാലാഴി.
ഇന്നും ഞാൻ അമ്മയോട് രാത്രി വരാൻ വൈകും അമ്മ കഴിച്ചു കിടന്നോളു എന്ന് പറഞ്ഞിട്ടു ആണ് ഇറങ്ങിയത് പക്ഷെ എനിക്ക് ഉറപ്പുണ്ട് ഞാൻ വരുന്നതും നോക്കി ആ പാവം ഉണർന്നിരുപ്പുണ്ടാകും ചോറിൽ വെള്ളം ഒഴിക്കാതെ, അമ്മയും കഴിച്ചിട്ടുണ്ടാകില്ല… ഇന്ന് ഞാൻ ചെല്ലുമ്പോൾ അമ്മ എന്നെ കഴിക്കാൻ വിളിക്കും അപ്പോൾ എനിക്ക് എന്റെ അമ്മയുടെ കൂടെ ഇരുന്നു കഴിക്കണം… ആ പാവത്തിന് കൊടുക്കണം എന്റെ കൈകൊണ്ട് ഒരു ഉരുള ചോറ്… എനിക്കും കഴിക്കണം അമ്മയുടെ കൈയിൽ നിന്നും ചോറ് ഉരുളകൾ… എന്നിട്ടു പന്ത്രണ്ടു മണി ആകുമ്പോൾ കേക്ക് അമ്മയെ കൊണ്ട് കട്ട് ചെയ്യിക്കണം, അമ്മക്ക് കെട്ടിപ്പിച്ചു ഒരു ഉമ്മ കൊടുക്കണം, മാപ്പു പറയണം അമ്മ ഇനി സന്തോഷത്തോടെ ജീവിക്കണം ഞാൻ കൂടെ ഉണ്ട് എന്ന് പറയണം. അറിയാതെ ചെയ്തു പോയ തെറ്റ് തിരുത്തണം.
അപ്പോൾ ഞാൻ പൊക്കോട്ടെ, ഇപ്പോൾ തന്നെ പതിനൊന്നു മണി ആകുന്നു, ഇനിയും താമസിച്ചാൽ എന്റെ പ്ലാൻ മുഴുവൻ തെറ്റും.
നീ പോയിട്ട് വാടാ മുത്തേ. അമ്മ ഹാപ്പി ആയിരിക്കണം, അല്ലേടാ മനു? ഷാഹിർ ചോദിച്ചു.
പിന്നല്ലാതെ… ആ പാവം ഒരുപാട് വിഷമിച്ചു അറിഞ്ഞോടല്ലങ്കിലും നിന്റെ കൂടെ ഞങ്ങളും ഉണ്ടായിരുന്നെല്ലോ, നാളെ വന്നു മാപ്പു പറയണം അമ്മയോട്, മനു പറഞ്ഞു.
അത് എന്തിനാ നാളെ ആക്കുന്നേ, ഇപ്പൊ ഞങ്ങളും വരാം നിന്റെ കൂടെ നിന്റെ അമ്മയുടെ പിറന്നാൾ നമ്മൾ അടിച്ചുപൊളിക്കുന്നു. ഷാഹിർ പറഞ്ഞു.
ഹേയ് അത് വേണ്ട ഡാ, അനിൽ പെട്ടന്ന് പറഞ്ഞു.
അത് എന്താടാ ആനിലെ നീ അങ്ങനെ പറഞ്ഞേ? രമേശ് ചോദിച്ചു
ഹൃദ്യം, ആസ്വാദ്യകരം – അഭിനന്ദനങ്ങൾ
നന്ദി… സ്നേഹം സഹോ ?
Adipoli Eniyum ethupole ulla kadhakalum mayi varanam bro
വാക്കുകൾ തന്നതിൽ സന്തോഷം സഹോ… ഇനിയൊരു കഥ….. അറിയില്ല…. എന്തായാലും നന്ദി ?
❤❤❤❤
❤
Parayan onnum illa bro nannayi..❤❤❤❤
നന്ദി ബ്രോ ?
Ethrem anubavamonnum ellelum ottapedalintte vedana ariyunnond nalla feelayi…. so nice✌️
താങ്ക്സ് സഹോ?… ആരുമില്ലാതെ ഒറ്റപെടുന്നതിനേക്കാളും വേദനയാണ് സഹോ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെടുമ്പോൾ…
2 nd
?
1st❤️
?