അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 150

നിങ്ങൾ ചോദിച്ചില്ലേ ഇവിടെ ക്വാറന്റൈനിൽ ഇരുന്നു മടുത്തോ എന്ന്, എന്റെ മനസിലെ പേടി കാരണം ആണ് ഞാൻ പഴയ വീട്ടിൽ ക്വാറന്റൈൻ ഇരിക്കാം എന്ന് പറഞ്ഞത് പക്ഷെ അവിടെ എന്നെ കാത്തു എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ വസ്തു ഉള്ള കാര്യം ഞാൻ അറിഞ്ഞിരുന്നില്ല, ആ ഡയറി… അല്ല ഞാൻ കാണാത് പോയ എന്റെ അമ്മയുടെ മനസ്സ് എനിക്കാ വീട്ടിൽ നിന്നും കിട്ടി. എന്റെ തെറ്റുകൾ എനിക്ക് മനസിലാക്കി തരാൻ എന്റെ അച്ഛൻ ആവും അവിടെ നില്ക്കാൻ എന്റെ മനസിൽ തോന്നിപ്പിച്ചത്, അതുപോലെ ഒരിക്കലും ദൈവ വിശ്വാസി അല്ലാത്ത ഞാൻ അവിടുത്തെ പൂജാ മുറിയിൽ കേറിയതും എന്റെ അച്ഛൻ തോന്നിപ്പിച്ചത് കൊണ്ടാകാം. ഞാൻ ഒരിക്കലും പൂജാ മുറിയിൽ കേറില്ല എന്നുള്ള വിശ്വാസത്തിൽ ആണോ അതോ ആ ആഗ്രഹങ്ങൾ സാധിക്കാൻ അമ്മ വിളിക്കുന്ന ദൈവങ്ങളെ ഏൽപ്പിച്ചതാണോ എന്ന് എനിക്കറിയില്ല, ആ പൂജാ മുറിയിൽ ദൈവങ്ങളുടെ ഫോട്ടോ വെച്ചിരുന്ന തട്ടിൽ നിന്നും എനിക്ക് ആ സമ്മാനം കിട്ടിയത്. പുതിയ വീട്ടിലോട്ടു മാറുമ്പോൾ ഒന്നുകിൽ ആ ഡയറി അമ്മ മറന്നു പോയിക്കാണും അല്ലങ്കിൽ ഇനിയാ ആഗ്രഹങ്ങൾ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ട് ആ പൂജാമുറിയിൽ ഉപേഷിച്ചതാവാനേ വഴിയുള്ളു…

പിന്നീടുള്ള ദിവസങ്ങൾ ഞാൻ ആ ഡയറി വായിച്ചു തീർക്കുകയായിരുന്നു, ഓരോ പേജ് കഴിയുമ്പോൾ മനസ്സിലെ കുറ്റബോധവും സങ്കടവും കൂടി കൂടി വന്നു, എല്ലാ ദിവസവും സാരി തുമ്പു കൊണ്ട് സൂര്യനെ മറച്ചു മുടങ്ങാതെ സമയത്തു എന്നിക്കു ആഹാരം കൊണ്ടുതരാൻ അമ്മ വരുമ്പോഴും അമ്മ അറിയാതെ ഞാൻ ജനലിൽ കൂടി നോക്കി നിൽക്കും, എന്നെ ഒരു നോട്ടം കാണാൻ വേണ്ടി അമ്മ വാതിലിലേക്കും ജനലിലേക്കും നോക്കുമ്പോൾ ഞാൻ അവിടുന്ന് മാറിക്കളയും, അത് അമ്മയെ കാണാൻ ഉള്ള ശക്തി എനിക്കില്ലാഞ്ഞിട്ടാ, മനസ്സിൽ കുറ്റബോധം നീറി വരുന്നത് കൊണ്ടാ… അപ്പോഴെല്ലാം മനസ്സിൽ ആയിരം വട്ടമെങ്കിലും ഞാൻ ആ കാലുപിടിച്ചു മാപ്പു പറഞ്ഞിട്ടുണ്ട്, അമ്മയെ മനസിലാക്കതെ പോയതിനു ഇങ്ങനെ ഒറ്റപെടുത്തിയതിനു…

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മ എന്നെ എടുത്തോണ്ട് നടന്നു ചോറ് കഴിപ്പിച്ചതും, കുളിപ്പിച്ചതും, സ്കൂളിൽ കൊണ്ടുപോയി വിട്ടതും, ഞാൻ എവിടെങ്കിലും വീണു മുറിവ് പറ്റുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു വിളിച്ചതും, എനിക്ക് പനി വന്നു കിടക്കുമ്പോൾ ഒരു പോള കണ്ണടക്കാതെ എനിക്ക്‌ കൂട്ടിരുന്നതും, എന്നെ നോക്കിയതും എന്തങ്കിലും കള്ളത്തരം കാണുമ്പോൾ കണ്ണുരുട്ടി ദേഷ്യം കാണിക്കുന്നതും തല്ലുന്നതും പിന്നെ അമ്മ സ്വയം കരയുന്നതും, എന്നോട് പിണക്കം കാണിച്ചു മിണ്ടാതെ നടക്കുന്നതും, ഞാൻ പുറകെ ചെന്ന് കൂട്ടുകൂടാൻ പറയുമ്പോൾ ആ മുഖത്തെ സന്തോഷവും എന്നെ വാരിപൊതിഞ്ഞു തന്ന ഉമ്മകളും എല്ലാം എനിക്ക് ഓര്മ വരും…

14 Comments

  1. ഹൃദ്യം, ആസ്വാദ്യകരം – അഭിനന്ദനങ്ങൾ

    1. നന്ദി… സ്നേഹം സഹോ ?

  2. Adipoli Eniyum ethupole ulla kadhakalum mayi varanam bro

    1. വാക്കുകൾ തന്നതിൽ സന്തോഷം സഹോ… ഇനിയൊരു കഥ….. അറിയില്ല…. എന്തായാലും നന്ദി ?

  3. നിധീഷ്

    ❤❤❤❤

  4. Parayan onnum illa bro nannayi..❤❤❤❤

    1. നന്ദി ബ്രോ ?

  5. Ethrem anubavamonnum ellelum ottapedalintte vedana ariyunnond nalla feelayi…. so nice✌️

    1. താങ്ക്സ് സഹോ?… ആരുമില്ലാതെ ഒറ്റപെടുന്നതിനേക്കാളും വേദനയാണ് സഹോ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെടുമ്പോൾ…

Comments are closed.