അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 151

എനിക്ക് അത് വേണം ഇത് വേണം എന്ന് പറഞ്ഞു വാശിപിടിക്കുമ്പോൾ അത് സാധിച്ചുതരുന്ന അമ്മയുടെ കഷ്ടപ്പാട് ഞാൻ കണ്ടിട്ടില്ല, എന്നെ അമ്മ കാണിച്ചിട്ടില്ല. രാവിലെ മുതൽ വൈകുന്നേരം വരെ തുണിക്കടയിലും രാത്രി കല്യാണ പാചക കാലവറയിലും കഷ്ടപ്പെടുന്ന അമ്മ എനിക്ക് എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന ഒരാൾ മാത്രം ആയിരുന്നു, അമ്മയെ സ്നേഹിട്ടില്ല എന്നല്ല ഞാൻ പറയുന്നേ. അമ്മയെ എനിക്ക് കുഞ്ഞുന്നാള് മുതൽക്കേ ജീവൻ ആയിരുന്നു, പക്ഷെ ആ പാവത്തിന്റെ മനസ്സു കാണാൻ എനിക്ക് കഴിഞ്ഞില്ല, എന്നും ഒറ്റക്കായി പോയ ആ പാവത്തിന് ഒരു കൈതാങ്ങാവാൻ ഞാൻ ശ്രമിച്ചിട്ടില്ല. അമ്മക്ക് പറയാൻ ഉള്ള കാര്യങ്ങൾ ചോദിച്ചറിയാൻ മനസ്സു കാണിച്ചിട്ടില്ല. എന്തിനു അമ്മയോട് അമ്മക്ക് സുഖമാണോ എന്തെങ്കിലും പ്രശനം ഉണ്ടോന്നു പോലും ഞാൻ ചോദിച്ചിട്ടില്ല. അമ്മയുടെ കഷ്ടപ്പാട് ഞാൻ കണ്ടിട്ടില്ല, ആ കഷ്ടപ്പാടിന്റെ വില കള്ളായിട്ടും സിനിമ ആയിട്ടും കൂട്ടുകാരുടെയൊപ്പമുള്ള ട്രിപ്പ് ആയിട്ടുമൊക്കെ ഞാൻ ആസ്വദിക്കുമ്പോൾ അമ്മ ഇവിടെ ഒറ്റക്കായിരുന്നു.

നീ എന്തൊക്കെയാടാ ഈ പറയുന്നേ, നീ നിന്റെ അമ്മേയെ പൊന്നു പോലെയല്ലേ ഇപ്പൊ നോക്കുന്നെ, പഠിച്ചു നല്ല ജോലി വാങ്ങി, സ്ഥലം വാങ്ങി വീടുവെച്ചു, പകൽ ജോലിക്കു ആളേം വെച്ച് അമ്മക്ക് റസ്റ്റ് കൊടുത്തു, പിന്നെ ഡ്രെസ്സ്, സ്വർണം ഒക്കെ നീ മേടിച്ചു കൊടുക്കുന്നുണ്ടല്ലോ, വീട്ടിലേക്കു ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് സാധനങ്ങൾ നീ വാങ്ങി കൊടുക്കാറില്ലേ, നീ അവിടെ ആയിരിക്കുമ്പോൾ നീ എന്റെ അക്കൗണ്ട് ക്യാഷ് ഇട്ടു തന്നിട്ട് എത്ര തവണ ഞാൻ തന്നെ നിന്റെ അമ്മക്ക് സാധനങ്ങൾ വാങ്ങി കൊടുത്തിട്ടുണ്ട്. ഷാഹിർ ചോദിച്ചു.

ഒന്ന് പുഞ്ചിരിച്ചിട്ടു അപ്പു പറഞ്ഞു തുടങ്ങി, കുറെ കാശും സ്വർണവും വസ്ത്രങ്ങളും മറ്റു സാധനങ്ങളും മാതാപിതാക്കൾക്ക് വാങ്ങി കൊടുത്താൽ മക്കളുടെ ഉത്തരവാദിത്തം തീരുമോ? അതിനു ആ പാവത്തിന് പണത്തിനോടോ സ്വത്തിനോടോ സ്വര്ണത്തോടോ ഒന്നും ഭ്രമം ഇല്ലാലോ. അതൊന്നും പണ്ടും എന്റെ അമ്മക്ക് ഇല്ലായിരുന്നു, ഇപ്പോൾ അതൊക്കെ കൊടുക്കുമ്പോൾ അമ്മ സന്തോഷിക്കും എന്ന ഞാനും വിചാരിച്ചേ, പക്ഷെ അമ്മക്ക് വേണ്ടത് അതൊന്നും അല്ല, ഞാൻ അമ്മെ എന്ന് ഒന്ന് വിളിക്കണം, അമ്മക്ക് എന്നെ കൺകുളുർക്കേ കാണണം, എന്നോട് അമ്മക്ക് സംസാരിക്കണം അമ്മയുടെ സന്തോഷങ്ങളും ദുഃഖങ്ങളും വിഷമങ്ങളും എല്ലാം, എനിക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ ഉണ്ടാക്കി എന്നെ കൊണ്ട് കഴിപ്പിക്കണം, പിന്നെ ഞാൻ ഒരു കുടുംബമായ് സന്തോഷത്തോടെ ജീവിക്കുന്നത് കാണണം ഇത്രയൊക്കെ ഉള്ളു ആ പാവത്തിന്റെ ആഗ്രഹങ്ങൾ. ഇതും ഞാൻ മനസിലാക്കിയത് ഞാൻ ഒരിക്കലും കാണില്ല എന്ന ഉറപ്പിൽ അമ്മ അമ്മയുടെ ഡയറിയിൽ എഴുതിരുന്നത് അവിചാരിതമായ് ഞാൻ കണ്ടത് കൊണ്ടാണ്.

14 Comments

  1. ഹൃദ്യം, ആസ്വാദ്യകരം – അഭിനന്ദനങ്ങൾ

    1. നന്ദി… സ്നേഹം സഹോ ?

  2. Adipoli Eniyum ethupole ulla kadhakalum mayi varanam bro

    1. വാക്കുകൾ തന്നതിൽ സന്തോഷം സഹോ… ഇനിയൊരു കഥ….. അറിയില്ല…. എന്തായാലും നന്ദി ?

  3. നിധീഷ്

    ❤❤❤❤

  4. Parayan onnum illa bro nannayi..❤❤❤❤

    1. നന്ദി ബ്രോ ?

  5. Ethrem anubavamonnum ellelum ottapedalintte vedana ariyunnond nalla feelayi…. so nice✌️

    1. താങ്ക്സ് സഹോ?… ആരുമില്ലാതെ ഒറ്റപെടുന്നതിനേക്കാളും വേദനയാണ് സഹോ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെടുമ്പോൾ…

Comments are closed.