അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 150

അതൊക്കെ ശെരിയാക്കുമെടാ മനു, ഇല്ലങ്കിൽ തന്നെ നിനക്ക് കിട്ടാനുള്ള തല്ലു കറക്റ്റ് ആയിട്ട് കിട്ടും, ഇനി അഥവാ ഓണപരിപാടി നടന്നില്ലങ്കിൽ കൂടെ നീ വേറെ എവുടുന്നെങ്കിലും ഒപ്പിക്കുമല്ലോ… വേറെ ഒരു വഴിയും ഇല്ലങ്കിൽ ഞങ്ങളോട് പറഞ്ഞാമതിയാടാ ഞങ്ങൾ സഹായിക്കാം… നിന്റെ സ്ഥിരം ക്വാട്ട കിട്ടുകയും ചെയ്യും ഞങ്ങൾക്ക് ഒരു എന്റെർറ്റൈന്മെന്റും ആകും… ഓണത്തല്ല് ഓണത്തല്ലേ… രമേശ് പറഞ്ഞു.

രമേഷേട്ടാ യു ടൂ…. മനു മറുപടി പറഞ്ഞു ഗ്ലാസ് കാലിയാക്കി.

അങ്ങനെ തമാശകളും ചെറിയ വലിയ നാട്ടുകാര്യങ്ങളും ഒക്കെ പറഞ്ഞു അവരുടെ ആഘോഷം മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അവർ നാല് പേരുംക്കൂടി ഒരു കുപ്പിയുടെ മുക്കാൽ ഭാഗവും കാലിയാക്കി, എല്ലാവരും അത്യാവിശം ലഹരിയിലുമാണ്. അപ്പു പിന്നെ ടച്ചിങ്‌സ് ഒക്കെ തിന്നു ഇരുപ്പുണ്ട്. ഇടയ്ക്കു എപ്പോഴോ വാച്ചിലേക്ക് നോക്കിയാ അപ്പു അസ്വസ്ഥനായി.

അപ്പു അസ്വസ്ഥനായത് കണ്ട അനിൽ കാര്യം അറിയാനായി അവനോടു ചോദിച്ചു, എന്താടാ അപ്പു, ആകെ ഒരു പരവേശം…

അത് അനിലേട്ടാ ഞാൻ ഇറങ്ങട്ടെ, സമയം ഒരുപാട് ആയി. അപ്പു മറുപടി പറഞ്ഞു.

അത് എന്ന പരുപാടിയാ, നിനക്ക് നേരത്തെ ചെന്ന് കെട്ടിപിടിച്ചു കിടന്നുറങ്ങാൻ പെണ്ണുംപിള്ള ഒന്നും ഇല്ലാലോ. അവിടെയിരി ഇത് കഴിഞ്ഞിട്ട് ഒരുമിച്ചു പോകാം. ഷാഹിർ പറഞ്ഞു.

അത് തന്നെ, പെണ്ണ് കെട്ടിയ എനിക്ക് വീട്ടിൽ പോകണം എന്നില്ല അപ്പോഴാ അവൻ പോകുന്നത്, രമേശും പറഞ്ഞു.

അതല്ല രമേഷേട്ടാ, ഞാൻ പൊക്കോട്ടെ അവിടെ അമ്മ തനിച്ചല്ലേ. അപ്പു തന്റെ ഭാഗം ക്ലിയർ ആക്കാനായ് പറഞ്ഞു.

ഡാ നീ ജോലിക്കു പോയ ഇത്രനാളും അമ്മ തനിച്ചല്ലായിരുന്നോ, അമ്മക്ക് എന്ത് സഹായത്തിനും ഞങ്ങളെല്ലാവരും ഇവിടെ ഉണ്ടായിരുന്നെല്ലോ, പിന്നെന്താടാ? മനു ചോദിച്ചു.

നിങ്ങൾ പറയുന്നത് ശെരിയാ, ഞാൻ ഗൾഫിൽ പോയപ്പോൾ എന്റെ അമ്മ തനിച്ചായിരുന്നു, പക്ഷെ അതിനും മുമ്പേ അമ്മ ഒറ്റക്കായിരുന്നു. അതൊന്നും ആരും കണ്ടിട്ടില്ല. എന്റെ അച്ഛനോടൊപ്പം ഒളിച്ചോടി നാടും വീടും ഉപേക്ഷിച്ചു ഇങ്ങോട്ടു വരുമ്പോൾ അമ്മ തനിച്ചല്ലായിരുന്നു. അച്ഛന്റെ സ്നേഹവും സംരക്ഷണവും അമ്മക്ക് കൂട്ടിനു ഉണ്ടായിരുന്നു. പിന്നെ ഞാൻ ജനിച്ചപ്പോൾ അമ്മക്ക് ഒരാളുടെ കൂട്ടിനു കിട്ടിയ സന്തോഷമായിരുന്നു എന്ന് അച്ഛൻ എന്നോട് ചെറുപ്പത്തിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. പക്ഷെ എല്ലാം മാറിമറിഞ്ഞത് അച്ഛന്റെ മരണത്തോടെയാണ്, ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അച്ഛൻ ഞങ്ങളെ വിട്ടുപോകുമ്പോൾ അമ്മയ്ക്ക് ആകെ കൂട്ടിനു ഉണ്ടായിരുന്നത് അച്ഛന്റെ ഓർമകളും ഞാനും പിന്നെ അച്ഛൻ കഷ്ടപെട്ടുണ്ടാക്കിയ ആ നാല് സെന്റ് സ്ഥലത്തിലെ കൊച്ചു കൂരയും ആണ്. അവിടുന്നാണ് എന്റെ അമ്മ ശരിക്കും ഒറ്റക്കായതു. എന്തിനും കൂടെ നിൽക്കേണ്ട ഞാൻ അമ്മയെ മനസിലാക്കിയില്ല… മനസിലാക്കാൻ ശ്രമിച്ചില്ല.

14 Comments

  1. ഹൃദ്യം, ആസ്വാദ്യകരം – അഭിനന്ദനങ്ങൾ

    1. നന്ദി… സ്നേഹം സഹോ ?

  2. Adipoli Eniyum ethupole ulla kadhakalum mayi varanam bro

    1. വാക്കുകൾ തന്നതിൽ സന്തോഷം സഹോ… ഇനിയൊരു കഥ….. അറിയില്ല…. എന്തായാലും നന്ദി ?

  3. നിധീഷ്

    ❤❤❤❤

  4. Parayan onnum illa bro nannayi..❤❤❤❤

    1. നന്ദി ബ്രോ ?

  5. Ethrem anubavamonnum ellelum ottapedalintte vedana ariyunnond nalla feelayi…. so nice✌️

    1. താങ്ക്സ് സഹോ?… ആരുമില്ലാതെ ഒറ്റപെടുന്നതിനേക്കാളും വേദനയാണ് സഹോ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെടുമ്പോൾ…

Comments are closed.