അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്…
Author : AARVI- ആർവി
നീണ്ട രണ്ടര കൊല്ലത്തെ പ്രവാസ ജീവിതത്തിന് ഒരു ബ്രേക്ക് നൽകികൊണ്ട് അപ്പു നാട്ടിൽ എത്തിയതിന്റെ ആഘോഷം ക്ലബ്ബിൽ പത്തുമണി കഴിഞ്ഞിട്ടും തുടരുകയാണ്. അപ്പുവിന്റെ അടുത്ത നാല് സുഹൃത്തുക്കൾ ആണ് കൂടെ ഉള്ളത്, അപ്പുവിന്റെ കൂടെ പഠിച്ച ഷാഹിറും മനുവും, അവനെക്കാളും മൂത്ത രമേശും അനിലും. അപ്പു ഒഴികെ നാല് പേരും മദ്യം സേവിക്കുന്നുമുണ്ട്. അപ്പു പിന്നെ പറയണ്ടല്ലോ ടച്ചിങ്‌സ് തീനി എന്ന ടയിറ്റിലിന് വേണ്ടി പ്രയത്‌നിക്കുന്നു. എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ രണ്ടു കുപ്പി വിദേശ മദ്യവും ഉസ്മാനിക്കയുടെ തട്ടുകടയിൽ നിന്ന് വരുത്തിയ പൊറോട്ടയും ബീഫ് വറത്തതും കോഴി പൊരിച്ചതും അതിന് കൂട്ടിനു മണലാര്യണ്യത്തിലെ ജീവിതവും, കോറോണയും, അപ്പുവിന്റെ ഭാവി പരിപാടികളും, നാട്ടുവിശേഷങ്ങളും.
അപ്പൂ, നീയെന്താ അടിക്കാത്തത്, ഗൾഫിൽ വെച്ച് കൊറോണ വാക്സിനെടുക്കാൻ കുടി നിർത്തി പിന്നെ തുടങ്ങിയില്ല എന്ന് പറഞ്ഞത് അത്ര വിശ്വാസം പോരാ? അഹ് അത് പോട്ടെ നീ ഇനി എന്ന തിരിച്ചു പോകുന്നേ? കൂട്ടത്തിൽ മൂത്തവനായ രമേശ് ചോദിച്ചു.
എന്റെ രമേഷേട്ടാ, അവൻ ഇങ്ങോട്ടു വന്നതേ ഉള്ളു, ക്വാറന്റൈനും കൊറോണ ടെസ്റ്റും ഒക്കെ കഴിഞ്ഞു ചെറുക്കൻ ഒന്ന് ഫ്രീ ആയില്ല, അതിനു മുൻപ് അവനെ തിരിച്ചയക്കാൻ നിങ്ങള്ക്ക് തിരക്കയോ, കുടിക്കുന്ന കള്ളിന്റെ നന്ദി എങ്കിലും കാണിച്ചൂടെ Mr. രമേശ്? തമാശ രൂപേണ രമേശിന് മറുപടി പറഞ്ഞത് കൂട്ടത്തിലെ ചളിയനായ ഷാഹിർ ആണ്.
പിന്നല്ലാതെ, എത്രനാള് കൂട്ടിയിട്ട അവൻ വന്നിരിക്കുന്നേ, മോനെ അപ്പൂ നീ കുറച്ചുനാൾ ഇവിടെ നിന്ന് അടിച്ചുപൊളിച്ചിട്ടു തിരിച്ചു പോയ മതി. ഷാഹിർ പറഞ്ഞത് ഏറ്റുപിടിച്ചു കൂട്ടത്തിലെ വള്ളി ആയ മനു പറഞ്ഞു.
എന്റെ പൊന്നു മനു, നിന്റെ അടിച്ചുപൊളി ഇവിടെ എല്ലാര്ക്കും അറിയാം, കഴിഞ്ഞ ഓണത്തിന് വെറൈറ്റിയാക്കാം എന്ന് പറഞ്ഞുകൊണ്ട് അടിച്ചു വെളിവില്ലാതെ ക്ലബ്ബിന്റെ ഓണപ്പരുവടിക്കിടയിൽ ഒപ്പന കളിയ്ക്കാൻ പോയതും നാട്ടുകാർ കൈവെക്കാൻ വന്നപ്പോൾ ജീവനും കൊണ്ട് ഓടിയതും ഒക്കെ ഇത്ര പെട്ടന്ന് മറന്നു പോയോ. കൂട്ടത്തിൽ അല്പം പക്വതയുള്ള അനിൽ ആണ് പറഞ്ഞത്.
അത് മാത്രമോ, ഏതോ പെൺകുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞു, അതും ആ കൊച്ചിന്റെ കാമുകന്റെ മുന്നിൽ വെച്ച്. എന്നിട്ടോ റോസാപ്പൂവിന് പകരം തേപ്പുപെട്ടി കൊടുത്തവനല്ലേ നീ, ഓ അതിന്റെ കാമുകനും കൂട്ടുകാരും വന്നപ്പോൾ ഞങ്ങൾ ഇല്ലെങ്കിൽ കാണാമായിരുന്നു.
ഡാ അത് ഞാൻ അന്നേ പറഞ്ഞതല്ലേ നമ്മുടെ ചങ്കിനെ ആ പരട്ട തേച്ചപ്പോൾ ഒരു പണി കൊടുത്തതല്ലേ, അവളുടെ പുതിയ കാമുകന് കാര്യം മനസ്സിലാവാൻ വേണ്ടിയല്ലേ തേപ്പുപെട്ടി കൊടുത്തിട്ടു ഞാൻ ആ ഡയലോഗ് കൂടെ പറഞ്ഞേ, പക്ഷെ ആ ഊളയ്ക്കത് മനസ്സിലായില്ല. നിഷ്കളങ്കനായി മനു പറഞ്ഞപ്പോൾ കേൾക്കാൻ ഉള്ള ആകാംക്ഷയിൽ അപ്പു ചോദിച്ചു…
എന്ത് ഡയലോഗ്?
ഹൃദ്യം, ആസ്വാദ്യകരം – അഭിനന്ദനങ്ങൾ
നന്ദി… സ്നേഹം സഹോ ?
Adipoli Eniyum ethupole ulla kadhakalum mayi varanam bro
വാക്കുകൾ തന്നതിൽ സന്തോഷം സഹോ… ഇനിയൊരു കഥ….. അറിയില്ല…. എന്തായാലും നന്ദി ?
❤❤❤❤
❤
Parayan onnum illa bro nannayi..❤❤❤❤
നന്ദി ബ്രോ ?
Ethrem anubavamonnum ellelum ottapedalintte vedana ariyunnond nalla feelayi…. so nice✌️
താങ്ക്സ് സഹോ?… ആരുമില്ലാതെ ഒറ്റപെടുന്നതിനേക്കാളും വേദനയാണ് സഹോ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെടുമ്പോൾ…
2 nd
?
1st❤️
?