അഭിരാമി Part 7 204

വാതോരാതെ ഓരോന്ന് പറഞ്ഞ്‌ കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ പൊടി മോളെ കണ്ടിട്ട് അമ്മായി ചോദിച്ചു…

” എന്റെ മകളാണ് ”
തെല്ലൊരു പതര്‍ച്ച പോലും ഇല്ലാതെ തന്നെ ഞാൻ പറഞ്ഞു….

” നിന്റെ മോളോ….. ദത്തെടുത്തത് ആണോ…. “ഒരു പരിഹാസം കലര്‍ന്ന ചിരിയോടെ അമ്മായി ചോദിച്ചു…..

“എങ്ങനെ ആയാൽ എന്താ… ഇവള്‍ അച്ഛാ എന്ന് വിളിക്കുന്നത് നിങ്ങളുടെ  മോനെ ഒന്നും അല്ലല്ലോ….എന്നെ അല്ലെ… നിങ്ങള്  പോകാൻ നോക്ക്… വന്ന കാര്യം നടക്കട്ടെ….”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ
സിദ്ധുവേട്ടൻ!!!

അമ്മായി ആകെ വിളറി നില്‍പ്പുണ്ടായിരുന്നു….

കേള്‍ക്കേണ്ട താമസം അമ്മായി ഓടി… സിദ്ധുവേട്ടൻ വന്ന് കൈയിൽ പിടിച്ചു നടന്നു….

നോക്കുമ്പോള്‍ ആളുടെ മുഖം ഒക്കെ ദേഷ്യത്തില്‍ വലിഞ്ഞു മുറുകി ഇരിപ്പുണ്ട്.
വേഗം വണ്ടിയില്‍ കയറി മോളെയും കൊണ്ട്‌…
കാറിൽ പോകുമ്പോഴും ഒന്നും സിദ്ധുവേട്ടൻ ഒന്നും മിണ്ടിയില്ല. ദേഷ്യം ആണെങ്കില്‍ ഒട്ടും കുറഞ്ഞിട്ടും ഇല്ല….

വീട്ടില്‍ എത്തിയ ഉടനെ മോള് സന്തോഷത്തില്‍, വാങ്ങിയ സാധനങ്ങൾ ഒക്കെയും അച്ഛമ്മ യെ കാണിക്കാൻ ഓടി.
ഞാൻ എന്ത് ചെയ്യും എന്ന് കരുതി നിന്നു… അപ്പോഴാണ് മേലെ മുറിയില്‍ നിന്നും സിദ്ധുവേട്ടൻ വിളിച്ചത്….

എനിക്ക് ആകെ പേടിയായി…. മെല്ലെ മുറിയിലേക്ക് കയറി… എന്തായാലും തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്. ഞാൻ വല്ലതും മറുപടി പറഞ്ഞിരുന്നു എങ്കിൽ മോളെ പറയാന്‍ അവരുടെ നാവ് ഉയരില്ലായിരുന്നു… മോളെ പറഞ്ഞത് കേട്ടപ്പോഴല്ലേ
സിദ്ധുവേട്ടൻ പ്രതികരിച്ചത്…..

ഓരോന്ന് ചിന്തിച്ചു കൊണ്ടാണ് മുറിയില്‍ കയറിയത്…
സിദ്ധുവേട്ടൻ അവിടെ ബെഡ്ല്‍ ഇരിക്കുന്നുണ്ട്.

എന്നെ കണ്ടപാടെ ദേഷ്യത്തോടെ എഴുന്നേറ്റു….

ഇങ്ങനെ ഒരു ഭാവം ആദ്യമായി ആണ് കാണുന്നത്… കുറ്റം ചെയ്തവരെ പോലെ തല കുനിച്ചു നിന്നു ഞാൻ.

“അഭിരാമി മുഖത്തേക്ക് നോക്കൂ…”

പേടിയോടെ തന്നെ തല ഉയർത്തി നോക്കി.

“അത് ആരാണ്? തന്റെ ബന്ധുക്കൾ ആരെങ്കിലും ആണോ?”

“അ…. അല്ല.. അത്…..അത്… ശ്രീയുടെ അമ്മായി ആണ്…..”

“അങ്ങനെ ഉള്ളവരോടൊക്കെ താന്‍ എന്തിനാണ് സംസാരിക്കാൻ നില്‍ക്കുന്നത്?”

“ഞാ… ഞാൻ…. സംസാരിക്കാന്‍ നിന്നത് അല്ല…… അവര്‍….. അവർ…. എന്നെ പിടിച്ചു വച്ചതാണ്….. ”

” ഓക്കെ…… അവർ പറഞ്ഞതിന് ഒക്കെയും തലയും കുനിച്ച് നില്‍ക്കേണ്ട കാര്യം എന്തായിരുന്നു…..? ”

ദേഷ്യത്തോടെ വീണ്ടും സിദ്ധുവേട്ടൻ ചോദിച്ചു….

” അത്…. വെറുതെ ഒരു scene ഉണ്ടാ…. ഉണ്ടാക്കേണ്ട എന്ന് കരുതി…. അവർ…. അവർ… പ്രായത്തില്‍ മൂത്തത് അല്ലെ… ”
എങ്ങനെ ഒക്കെയോ പറഞ്ഞ്‌ ഒപ്പിച്ചു….

Updated: April 21, 2022 — 11:52 pm

7 Comments

  1. Hi Bro,

    Next part eppol kittum dear. So thanks….. നല്ല interesting story ആണ്.

    ???ROSE???

  2. ❤❤❤❤❤

  3. Super bro..?

  4. സൂപ്പർ bro

  5. കൊള്ളാം ❤️

  6. Kollam superb .

  7. ?????????❤️❤️❤️?

Comments are closed.