അഭിരാമി Part 7 204

എനിക്ക് മനസ്സ് നിറയെ എന്തോ ഒരു വിഷമം…. മോള് അവിടെ എങ്ങനെ നിക്കും… ആരോടും പെട്ടെന്ന് അടുക്കുന്ന രീതിയല്ല മോളുടെ…..അതിനേക്കാള്‍ കൂടുതൽ മോളെ വിട്ടു നിക്കാൻ എനിക്ക് പറ്റുന്നില്ല…
മോളെ അടുത്ത് വിളിച്ചിരുത്തി…

“മോള്ക്ക് നാളെ മുതൽ സ്കൂളിൽ പോകണ്ടേ….”

“എന്തിനാ ആമീ…?”

“എന്തിനാണെന്നോ… അവിടെ പോയാല്‍ കുറെ കൂട്ടുകാരെ കിട്ടും… കുറെ കളിക്കാം… പിന്നെ പാട്ടു പാടാം….”

“വേന്ത…. ഇനിച്ച് ആമിടെ കൂടെ കച്ചാ മതി…. ഉക്കൂളിൽ പോന്താ…..”

“അപ്പൊ മോളൂക്ക് പഠിക്കേണ്ടേ…. വല്യ കുട്ടി ആവണ്ടേ…? ”

” വേന്ത…. ”

ഇതും പറഞ്ഞ്‌ മോള് ഓടി സിദ്ധുവേട്ടന്ടെ അടുത്ത് പോയി….

 

” അതേ… മോൾക്ക് പോകണ്ട എന്ന പറയുന്നേ…. അവളെ നിര്‍ബന്ധിച്ചു അയക്കേണ്ട…. കുഞ്ഞല്ലേ…. ”
ഞാൻ പറഞ്ഞു..

“അവള്‍ക്ക് മൂന്ന് വയസ്സ് കഴിഞ്ഞില്ലേഡോ. ഇനി ഒരു 6,7 മാസം കഴിഞ്ഞാൽ സ്കൂളിൽ അയക്കേണ്ടതല്ലേ…. ഇപ്പോഴേ ഒരു experience ആകുമല്ലോ…”
ചിരിയോടെ സിദ്ധുവേട്ടൻ പറഞ്ഞു നിർത്തി….

മോളെയും മടിയില്‍ വച്ച് സിദ്ധുവേട്ടൻ ഓരോന്ന് പറഞ്ഞ്‌ കൊടുക്കാൻ തുടങ്ങി…..പുതിയ ബാഗും ബോട്ടിലും ഒക്കെ വാങ്ങി തരും എന്ന് പറഞ്ഞപ്പോള്‍ അവൾ മൂക്കും കുത്തി വീണു…

“എനിക്ക് തോന്നുന്നില്ല ഇതൊന്നും ശരിയാകും എന്ന് ”

ആത്മഗതം പറഞ്ഞു കൊണ്ട്‌ ഞാൻ അടുക്കളയിലേക്ക് പോയി.

അമ്മയും പ്ലേ സ്കൂളിൽ ചേര്‍ക്കാന്‍ തന്നെയാ പറയുന്നത്… മോള് ആരോടും അധികം അടുപ്പം കാണിക്കുന്നില്ലല്ലോ…. അതൊക്കെ ഒന്ന് മാറിക്കിട്ടും, പിന്നെ സ്കൂളിൽ പോകുമ്പോൾ പ്രശ്നം വരില്ല എന്നും പറഞ്ഞു…

പിറ്റേന്ന്‌ മോളെയും കൊണ്ട്‌ ബാഗും ബോട്ടിലും പിന്നെ ഒന്നു രണ്ട് ഡ്രസും ഒക്കെ വാങ്ങാൻ പോയി…..

Mall ല്‍ ആണ് പോയത്.. അവിടെ എല്ലാം ഒരുമിച്ച് തന്നെ കിട്ടുമല്ലോ… വാങ്ങി കഴിഞ്ഞ് സിദ്ധുവേട്ടൻ ബില്ല്‌ പേ ചെയ്യാൻ പോയ സമയത്ത്‌ മോളെയും കൊണ്ട്‌ നിൽക്കുമ്പോൾ  ഇടയില്‍ മോള് കൈ വിട്ട് ഓടി…..

അവളുടെ പിറകെ ഓടുമ്പോള്‍ ആരുമായോ കൂട്ടി ഇടിച്ചു.
നോക്കുമ്പോള്‍ ശ്രീയുടെ അമ്മായി. ഞാൻ മാറി പോകാൻ നോക്കിയപ്പോൾ പിടിച്ചു നിർത്തി…

“അല്ല… ആരാ ഇത്… ആമി മോളോ… മോള് എന്താ ഇവിടെ….?”

“ഞാൻ ഇവിടെ കുറച്ച് ഷോപ്പിങ് ഉണ്ട്. അതാണ്. എന്നാല്‍ പോട്ടെ…”

ധൃതിയില്‍ പോകാൻ നോക്കി… അപ്പോഴും പിടിച്ചു വച്ചു….

“എന്താ മോളെ ഇത്ര തിരക്ക്… ഞാൻ ഇവിടെ ശ്രീയുടെ കുഞ്ഞിനെ കാണാൻ പോകുന്ന വഴിയാ…. അപ്പൊ പിന്നെ കുഞ്ഞിന് വല്ലതും വാങ്ങാം എന്ന് കരുതി…. അങ്ങനെ കയറിയതാ…. അറിഞ്ഞില്ലേ ആൺകുഞ്ഞാണ്… ശ്രീയെ പൊലെ തന്നെയാണ് കാണാൻ….
അല്ല… ഇത് ഇതാ ഈ കൊച്ച്?”

Updated: April 21, 2022 — 11:52 pm

7 Comments

  1. Hi Bro,

    Next part eppol kittum dear. So thanks….. നല്ല interesting story ആണ്.

    ???ROSE???

  2. ❤❤❤❤❤

  3. Super bro..?

  4. സൂപ്പർ bro

  5. കൊള്ളാം ❤️

  6. Kollam superb .

  7. ?????????❤️❤️❤️?

Comments are closed.