അഭിരാമി Part 7 204

 

 

 

സിദ്ധുവേട്ടനു ചായ കൊടുത്തു പുറത്ത്‌ തൊടിയിലേക്ക് ഒന്നിറങ്ങി. നല്ല ചെടികളും മരങ്ങളും ഒക്കെ നിറഞ്ഞ ഒരു അന്തരീക്ഷം…. കുറച്ച് മാറി അച്ഛൻ ചെടി നനയ്ക്കുന്നു… ഞാൻ അങ്ങോട്ട് ചെന്നു…..

“എന്റെ help വല്ലതും വേണോ അച്ഛാ…”
ഒരു ചിരിയോടെ ഞാൻ ചോദിച്ചു…

“ഇപ്പൊ തല്‍കാലം കഴിഞ്ഞു…. ഇനി നാളെ തരാവേ….”
അച്ഛനും തിരികെ കളിയായി കൊണ്ട്‌ പറഞ്ഞു ചിരിച്ചു….

“ഇതൊക്കെ സിദ്ധുവിന്ടെ പണികള്‍ ആയിരുന്നു…. ഇപ്പൊ ഒന്നിനും നില്‍ക്കാറില്ല എന്റെ മോന്‍….”

ഒന്ന് നെടുവീര്‍പ്പിട്ടു കൊണ്ട്‌ അച്ഛൻ പറഞ്ഞു…

“ഒരു വിഷമവും പുറത്ത്‌ പറയില്ലേന്നെ… ഒക്കെ സ്വയം ഉള്ളില്‍ ഒതുക്കി വെക്കും…. പുറമെ എപ്പോഴും ഒരു ചിരി ഉണ്ടാകും…. ആരെയും വിഷമിപ്പിക്കാതിരിക്കാനാ… ”

ഒക്കെ കേട്ട് എനിക്ക് വല്ലാതെ സങ്കടം തോന്നി….

നമ്മൾ പെണ്ണുങ്ങൾക്ക് ഒന്ന് കരയുക എങ്കിലും ചെയ്യാം….. ഈ ആണുങ്ങൾ ഒക്കെയും ഉള്ളില്‍ ഒതുക്കി നടക്കും…. ആ സമയം ആണ് അവിടേക്ക് സിദ്ധുവേട്ടൻ മോളെയും കൊണ്ട്‌ വന്നത്….

” ആഹാ…. ഉറങ്ങിയ ആൾ ഇത്ര പെട്ടെന്ന് എഴുന്നേറ്റുവോ….. പൂച്ചയുറക്ക് ആയിരുന്നോ”
മോളെ കൈയിലേക്ക് വാങ്ങി കൊണ്ട്‌ ഞാൻ അവളോട് കൊഞ്ചലോടെ ചോദിച്ചു….

“അച്ഛാ ഇന്നെ കടല് കാണാൻ കൊണ്ട്‌ പോകൂന്ന് പഞ്ഞില്ലേ ഇന്നലെ…. അപ്പൊ നമ്മക്ക് പോന്തേ ആമീ…”

“ഓഹോ… അപ്പൊ കള്ളി അത് മനസില്‍ വച്ചായിരുന്നു അല്ലെ എന്നെ കണ്ടപാടെ ചാടി എണീറ്റു വന്നത്.. ”

സിദ്ധുവേട്ടൻ ചിരിയോടെ മോളോട് ചോദിച്ചു….. അവൾ കുലുങ്ങി ചിരിച്ചു…..

അന്ന് വൈകിട്ട് വീട്ടില്‍ എല്ലാവരും ഒരുമിച്ച് പുറത്തൊക്കെ പോയി…. അമ്മയും അച്ഛനും ഒഴിഞ്ഞു മാറാൻ നോക്കിയിട്ടും വിട്ടില്ല. കയ്യോടെ പൊക്കി കൊണ്ട്‌ പോയി….. കളിയും ചിരിയും ഓക്കേയായി അന്ന് കടന്നു പോയി…

രാത്രി ഏറെ വൈകിയാണ് തിരികെ എത്തിയത്….
കുറച്ച് ദിവസങ്ങൾ വലിയ മാറ്റം ഇല്ലാതെ കടന്നു പോയി….സിദ്ധുവേട്ടന്ടെ കാര്യങ്ങൾ ഒക്കെ ഞാൻ തന്നെയാണ് ചെയത് കൊടുക്കാറ് ഇപ്പോൾ…. വേണ്ട എന്ന് പറയും എങ്കിലും ഞാൻ ചെയ്യും…..

സൗഹൃദത്തിന്റെ പേരില്‍ കണ്ടാ മതി എന്ന് ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. അതോടെ ആളും പകുതി സമ്മതം തന്നു…

അതിനിടെ സിദ്ധുവേട്ടൻ മോളെ പ്ലേ സ്കൂളിൽ അയക്കുന്ന കാര്യത്തെ കുറിച്ച് പറഞ്ഞു…. എനിക്ക് താല്‍പര്യം ഇല്ലായിരുന്നു… മൂന്നു വയസ്സ് കഴിഞ്ഞതല്ലേ ഉള്ളൂ… സിദ്ധുവേട്ടൻ നല്ലതാണ്, ഉച്ചവരെ ക്ലാസ് ഉള്ളൂ, അക്ഷരങ്ങള്‍ ഒക്കെ പഠിക്കാം അല്ലോ എന്നൊക്കെ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ആണെങ്കിലും സമ്മതിച്ചു….

Updated: April 21, 2022 — 11:52 pm

7 Comments

  1. Hi Bro,

    Next part eppol kittum dear. So thanks….. നല്ല interesting story ആണ്.

    ???ROSE???

  2. ❤❤❤❤❤

  3. Super bro..?

  4. സൂപ്പർ bro

  5. കൊള്ളാം ❤️

  6. Kollam superb .

  7. ?????????❤️❤️❤️?

Comments are closed.