അഭിരാമി Part 7 204

ഉറങ്ങുമ്പോള്‍ വീണ്ടും കഥയൊക്കെ പറഞ്ഞു കൊടുത്തു….. അവളെ ഉറക്കി കിടത്തി ഏഴുന്നേൽക്കുമ്പോളാണ് വാതില്‍ക്കല്‍ സിദ്ധുവേട്ടൻ നില്‍ക്കുന്നത് കണ്ടത്… പെട്ടെന്ന് കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടിപ്പോയി…

“എന്തുപറ്റിയെഡോ…. പേടിച്ച് പോയോ…..”
Oru ചിരിയോടെ അതും ചോദിച്ച് സിദ്ധുവേട്ടൻ അകത്തേക്ക് കയറി….

“അ.. ത് ഞാൻ.. പേ.. പെട്ടെന്ന് കണ്ടപ്പോ….”
എനിക്ക് വിക്കി പ്പോയി….

“തനിക്ക് വിക്കുണ്ടോ?”

ഇതും ചോദിച്ച് സിദ്ധുവേട്ടൻ വായ പൊത്തി ചിരിച്ചു… ഞാൻ വീണ്ടും നന്നായിട്ട് തന്നെ ചമ്മി…. ?

” ഇല്ല…”

വീണ്ടും ഒരു ചമ്മിയ ചിരി കൊടുത്തു ഞാൻ പുറത്തിറങ്ങി….

“ഇന്ന്‌ എന്താ നേരത്തെ….? ”
ഞാൻ തിരിഞ്ഞ് നിന്ന് ചോദിച്ചു…..

“ഒന്നുമില്ല… വർക്ക് കുറവായിരുന്നു ഇന്ന്‌.. അതുകൊണ്ട്‌ നേരത്തെ ഇറങ്ങി..”
ടവ്വലെടുത്ത് bathroom ൽ കേറുന്നതിനിടേ സിദ്ധുവേട്ടൻ പറഞ്ഞു…..

“അതേയ്….
അഭിരാമി ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറയാം…. ഒരു നല്ല സുഹ്രുത്ത് ആയിട്ട് കാണാം എന്നെ…..”

വീണ്ടും തിരിഞ്ഞ് നടക്കാൻ ആഞ്ഞ എന്റെ അടുത്ത് വന്ന് സിദ്ധുവേട്ടൻ പറഞ്ഞു….

മറുപടിയായി ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചു….

ഇന്നലെ രാത്രിയില്‍ ഞാൻ കരയുന്നത് കണ്ടു കാണും…. കോണിപ്പടി ഇറങ്ങുമ്പോള്‍ ഞാൻ ചിന്തിച്ചത് മുഴുവന്‍ സിദ്ധുവേട്ടനെപറ്റിയാണ്.

കുന്നോളം സങ്കടം ഉള്ളില്‍ ഉള്ള മനുഷ്യന്‍ ആണ്… നഷ്ട പ്രണയത്തിന്റെ വേദന തനിക്ക് നന്നായി അറിയാവുന്നതാണ്. പ്രണയിച്ചവൾ ഭൂമി വെടിഞ്ഞ് പോയപ്പോഴും പ്രണയത്തിന്റെ അടയാളമായ മകള്‍ക്ക് വേണ്ടി ഒക്കെയും ഉള്ളില്‍ ഒതുക്കുന്നു. ആ അവസ്ഥയിലും മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നു.

ഈ വീട്ടില്‍ വന്നിട്ട് താന്‍ എന്താണ് അദ്ദേഹത്തോട് കാട്ടിയത്. ഒന്ന് നോക്കിയിട്ട് പോലും ഇല്ല. ഒരു കാര്യവും ഇതുവരെ ചെയത് കൊടുത്തിട്ടില്ല. മോളുടെ കാര്യങ്ങൾ മാത്രമേ താന്‍ സ്വയം ചെയ്യാറുള്ളൂ. പക്ഷെ തനിക്ക് ഒരു വിഷമം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സൗഹൃദം തന്നെ നീട്ടിയിരിക്കുന്നു… ബഹുമാനം തോന്നുന്നു….

പെട്ടെന്ന്‌ തന്നെ ചായ വച്ചു. പഴം പൊരിച്ച് കടി ഉണ്ടാക്കി. മുകളില്‍ മുറിയില്‍ കൊണ്ട് കൊടുത്തു. അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു. ചിരി വന്നു സത്യത്തിൽ…. പിന്നെ ഒരു ചിരിയോടെ വാങ്ങി കഴിച്ചു…..

 

ഒരിക്കലും ഒരു നല്ല ഭാര്യ ആവാന്‍ പറ്റില്ല തന്നെ കൊണ്ട്‌… പക്ഷേ ഒരു സുഹൃത്ത് ആയി കൂടെ ഉണ്ടാവാന്‍ തനിക്ക് കഴിയും… കഴിയണം…. ഇങ്ങനെ പല വിധ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി…..

Updated: April 21, 2022 — 11:52 pm

7 Comments

  1. Hi Bro,

    Next part eppol kittum dear. So thanks….. നല്ല interesting story ആണ്.

    ???ROSE???

  2. ❤❤❤❤❤

  3. Super bro..?

  4. സൂപ്പർ bro

  5. കൊള്ളാം ❤️

  6. Kollam superb .

  7. ?????????❤️❤️❤️?

Comments are closed.