അഭിരാമി Part 7 204

 

” ഞാൻ പഴയ കാര്യങ്ങൾ ഒന്നും മനപ്പൂര്‍വ്വം ഓര്‍ക്കാന്‍ ശ്രമിക്കാറില്ല അമ്മേ…. പക്ഷേ ഇന്നലെ അങനെ ഒക്കെ… അവരെ ഒക്കെ കണ്ടപ്പോ…. ”

” അമ്മയ്ക്ക് അറിയാം… മോള് ഇനി അത് ഓര്‍ത്തു വിഷമിക്കേണ്ട…. സിദ്ധു മോളുടെ ആലോചന വന്നപ്പോഴാണ് ആകെ സമ്മതിക്കുന്നത് തന്നെ…. മോള്ടെ കാര്യങ്ങൾ ഒക്കെ മോളുടെ അച്ഛൻ ആദ്യമെ പറഞ്ഞിരുന്നു. മോള്ക്ക് ഒരു കല്യാണം താല്പര്യം ഇല്ല എന്നത് ഉള്‍പ്പെടെ…. പിന്നെ… സിദ്ധു തന്നെയാണ് പറഞ്ഞത്, മോള്ക്ക് നല്ല ഒരു അമ്മയെ ആണ് വേണ്ടത് എന്നും അതിനു നിനക്ക് കഴിയും എന്നും ഒക്കെ… ”

ഞാൻ ഒന്ന് ചിരിച്ചു അമ്മയോട്….

മോള്ക്ക് വേഗം കഴിക്കാൻ കൊടുത്തു… അവളെയും എടുത്ത് പുറത്തിറങ്ങി…. സിദ്ധുവേട്ടൻ gate കടന്ന് വരുന്നത് കണ്ടു… കടയില്‍ പോയതാണ്‌ എന്ന് തോന്നുന്നു…

ഒരു നിമിഷം ഞാൻ ഒന്ന് നോക്കി…… പാവം…. എത്ര വിഷമം ഉണ്ടാകും….. ഒക്കെയും ഉള്ളില്‍ ഒതുക്കി നടക്കുന്നു…… നമ്മുടെ ജീവിതത്തിൽ പലതും നടക്കുമ്പോൾ നമ്മൾ സ്വയം കരുതുന്നത് ഇതാണ് ഏറ്റവും വലിയ വേദന എന്നാണ്. പക്ഷെ അതിലും വലിയ വേദനകള്‍ ഒക്കെയും ആരോടും പറയാതെ ഉള്ളില്‍ കൊണ്ട്‌ നടക്കുന്നവര്‍ നമുക്ക് ചുറ്റും തന്നെ ഉണ്ട്…

സിദ്ധുവേട്ടൻ മുന്നില്‍ വന്ന് നിന്ന് മുഖത്തേക്ക് കൈ വീശിയപ്പോഴാണ് ഞാൻ ചിന്തകളില്‍ നിന്നും ഉണരുന്നത്. ഒരു ചമ്മലോടെ ഞാൻ മുഖം താഴ്ത്തി….

“എന്താണ് ഇത്ര കാര്യമായ ചിന്ത?”

“അത് ഒന്നുമില്ല”

ചമ്മലോടെ ഞാൻ പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് സിദ്ധുവേട്ടൻ മോളെയും കൊണ്ട്‌ അകത്തേക്ക് പോയി….

– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –

 

“എന്നിച്ച് ആമക്ക് ന്താ ആയേ ആമീ.? ”

” ആമ ക്ക് ഒന്നും ആയില്ല… ആമ വേഗം ഓടി മത്സരം ജയിച്ചില്ലേ…
മോള് വേഗം ഇത് കൂടെ കഴിച്ചേ…..”

“ഇല്ല….. ഇനി വേറെ കഥാ പഞ്ഞു താ”

“കഥാ പറഞ്ഞ്‌ തരണം എങ്കിൽ മോള് ഈ ചോറു മുഴുവന്‍ കഴിക്കണം… കഴിക്കുവോ?”

“ഇക്ക് മതി…. ചോയ് വേന്ത…. ”

” അയ്യോ….. അങ്ങനെ പറയാന്‍ പാടില്ല….. പൊടി മോൾക്ക് വല്യ കുട്ടി ആവേണ്ടേ….ചോറു കഴിച്ചാലേ വലിയ കുട്ടി ആവൂ… ”

” ആന്നോ? ”

” ആണെന്നെ… കുറച്ച് കൂടെ കഴിക്കൂ…. നല്ല കുട്ടിയല്ലേ…. ”

” ന്നാ കൊറച്ച് ചോയ് കൈക്കാവേ…. ”

” ആ…. എന്ന കുറച്ച് ചോറു കഴിക്കൂ… ”
ഒരുവിധത്തില്‍ മോളെ ചോറു കഴിപ്പിച്ചു…

കുറച്ച് നേരം അവളെ കളിക്കാന്‍ വിട്ടിട്ട് അടുക്കളയിലേക്ക് പോയി…

അവിടെ ഒക്കെയും ഒതുക്കി വച്ചു… മോളെയും എടുത്ത് മുറിയില്‍ പോയി…. അവളെ ഉറക്കാൻ നോക്കി….

Updated: April 21, 2022 — 11:52 pm

7 Comments

  1. Hi Bro,

    Next part eppol kittum dear. So thanks….. നല്ല interesting story ആണ്.

    ???ROSE???

  2. ❤❤❤❤❤

  3. Super bro..?

  4. സൂപ്പർ bro

  5. കൊള്ളാം ❤️

  6. Kollam superb .

  7. ?????????❤️❤️❤️?

Comments are closed.