അഭിരാമി Part 7 204

അഭിരാമി

 

Part 7

 

അടുക്കളയില്‍ അമ്മ ഉണ്ടായിരുന്നു… മോൾക്ക് വേണ്ടതും ഒക്കെ അമ്മ തന്നെ ഉണ്ടാക്കി വച്ചിരുന്നു….

“sorry അമ്മേ… ഞാന്‍…..”

“വേണ്ട മോളെ…. സിദ്ധു പറഞ്ഞു ഇന്നലെ മോള് ശരിക്ക് ഉറങ്ങിയിട്ടില്ല എന്ന്… ഞാനാണ് അവനോട് മോളെ വിളിക്കേണ്ട എന്ന് പറഞ്ഞത്…”

“അമ്മേ…. അത് ഞാന്‍….”

“മോള് ഒന്നും പറയേണ്ട…. എനിക്ക് മനസ്സിലാകും…… എല്ലാം മോളുടെ അച്ഛൻ തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്…. മനസ്സിലാകും ഈ അമ്മയ്ക്ക്…. പക്ഷേ ഒക്കെയും മറക്കാൻ ശ്രമിക്കണം…..
നിങ്ങള്‍ രണ്ട് പേരും പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കണം….സിദ്ധുവും മോളും ഇപ്പോഴും അടുത്തിട്ടില്ല എന്ന് അമ്മയ്ക്ക് അറിയാം. രണ്ട് പേര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യങ്ങൾ അല്ല ജീവിതത്തിൽ സംഭവിച്ചത്…. പക്ഷേ, ശ്രമിക്കണം…. മാറാൻ ശ്രമിക്കണം….. ”

” അമ്മേ….സിദ്ധുവേട്ടൻടെ കാര്യം….. എന്താണ് സംഭവിച്ചത്? അമ്മയ്ക്ക് ബുദ്ധിമുട്ട്‌ ഇല്ലെങ്കില്‍….. ”

” വിദ്യ യുടെ കാര്യം ആണോ….മോളെ പോലെ തന്നെ ആയിരുന്നു…. ഒരു പാവം…. നല്ല കുട്ടിയായിരുന്നു….. പൊടി മോളെ പ്രസവിച്ച ശേഷം ഒരു 3 മാസം മുതൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ കാണിക്കാൻ തുടങ്ങി… നെഞ്ചെരിച്ചിലും മറ്റും ഒക്കെ പറയാന്‍ തുടങ്ങി…..അവൾ തന്നെ പറയും എന്നിട്ട് ഗ്യാസ് കേറിയത് ആണ്, മാറി എന്നൊക്കെ…. ഒരിക്കല്‍ ഇത് പോലെ വന്നപ്പോ ബോധം കെട്ട് വീണു….
നിര്‍ബന്ധിച്ച് ആശുപത്രിയില്‍ കൊണ്ട്‌ പോയി…. ചെക്ക് അപ്പ് ഒക്കെ കഴിഞ്ഞപ്പോ heart ന് എന്തൊക്കെയോ അസുഖത്തിന്റെ ആണ് എന്ന് പറഞ്ഞു…. എന്തൊക്കെയോ പേരൊക്കെ പറഞ്ഞു… ഒരു ഓപറേഷനും കഴിഞ്ഞതാ… കുറെ മരുന്നും ഒക്കെ ആയി ഒന്ന് ശരിയായി എന്ന് കരുതിയതാ…….പിന്നെ ഒരിക്കല്‍ പെട്ടെന്ന് വീണ്ടും വീണു…. ഹോസ്പിറ്റലിൽ കൊണ്ട്‌ പോയപ്പോ serious ആണെന്ന് പറഞ്ഞു…. അവനോട് അവസാനം പറഞ്ഞത് തന്നെ മോൾക്ക് നല്ല ഒരു അമ്മയെ കൊടുക്കണം, ഒറ്റക്ക് ജീവിക്കരുത് എന്നൊക്കെയാണ്….. എന്റെ കൈയില്‍ ആണ് പൊടി മോളെ അവസാനമായി ഏല്‍പ്പിച്ചത് അവൾ…. ”

ഇത്രയും പറഞ്ഞപ്പോഴേക്കും അമ്മ വിതുമ്പി പോയിരുന്നു…

” sorry അമ്മേ….ഞാൻ വിഷമിപ്പിക്കുവാൻ വേണ്ടി ചോദിച്ചത്‌ അല്ല…. Sorry… ”

എനിക്കും ആകെ വല്ലാതെ ആയി……

” ഏയ്….അതൊന്നും സാരമില്ല….. സിദ്ധു ഇപ്പോഴാ ഒന്ന് ഓക്കെ ആയത്… എന്നാലും പഴയ കളിയും ചിരിയും ഒന്നും ഇപ്പോഴും അവനില്ല… മോളുടെ കളിയും ചിരിയും ഒക്കെയാണ് ഈ രീതിയില്‍ എങ്കിലും അവനെ മാറ്റിയത്… പൊടി മോളെ വളര്‍ത്തിയത് ഒക്കെയും ഞാൻ തന്നെയാണ്‌… വിദ്യ യുടെ വീട്ടില്‍  മോളെയും കൊണ്ട് അങ്ങനെ പോകാറില്ല …  അവളുടെ എട്ടത്തിയമ്മ ഒരു പ്രത്യേക സ്വഭാവകാരിയ….. സിദ്ധൂക്ക് ഇഷ്ടമല്ല……. അവർ ഇടക്ക് ഇങ്ങോട്ട് വന്ന് കാണും…. നാട്ടില്‍ ഇല്ല…. വിദ്യയുടെ ചേച്ചിയുടെ കൂടെയാ ഇപ്പൊ അവളുടെ അമ്മ..”

Updated: April 21, 2022 — 11:52 pm

7 Comments

  1. Hi Bro,

    Next part eppol kittum dear. So thanks….. നല്ല interesting story ആണ്.

    ???ROSE???

  2. ❤❤❤❤❤

  3. Super bro..?

  4. സൂപ്പർ bro

  5. കൊള്ളാം ❤️

  6. Kollam superb .

  7. ?????????❤️❤️❤️?

Comments are closed.