അഭിരാമി 8[premlal] 285

ഇതുകേട്ട്    അവക്ക് കുറേക്കൂടെ ദേഷ്യം വന്നു.

എടാ.. ആദ്യം അധ്യാപകരെ ബഹുമാനിക്കാൻ പഠിക്കുക. ഇതൊക്കെ വീട്ടീന്ന് പറഞ്ഞുതരേണ്ട ശീലങ്ങളാണ്. നിൻറെ അച്ഛനും അമ്മയും നിന്നെ ഇങ്ങനെയാണോ  പഠിപ്പിച്ചിട്ടുള്ളത്. അവൾ അല്പം ദേഷ്യത്തോടെ അവനോട് പറഞ്ഞു.

ഇതുകേട്ട് ക്ലാസ് മുഴുവൻ ഒന്നു നടുങ്ങി. കാരണം  അവൻ ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ് അവൻറെ വീട്ടുകാരെ പറയുന്നത്. കുട്ടികളെല്ലാം അവരെ ഉറ്റുനോക്കി.

കണ്ണൻറെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.  കണ്ണ് എല്ലാം ചുവന്ന പഴയ കണ്ണൻ ആയി മാറി തുടങ്ങി. ഇതു കണ്ട് അവൾ

( ലവൾ മൈൻസ്)

ദൈവമേ… ഇവൻറെ മുഖം ആകെ മാറിയല്ലോ? ഇനി എന്തൊക്കെ സംഭവിക്കാൻ പോകുന്നത്. മര്യാദക്ക്  ഇരുന്ന് അവൻറെ അണ്ണാക്കിൽ  കമ്പി  ഇട്ട് ഇളകിയത് പോലെ ആയല്ലോ.

അവൾ ചെറിയ പേടിയോടെ അവനെ നോക്കി

“നിങ്ങൾ എന്താ ഇപ്പോ പറഞ്ഞത്, എൻറെ വീട്ടുകാരെ അല്ലേ.

കണ്ണൻ മുഖം അല്പം ഉയർത്തി അവളോട് ചോദിച്ചു. കണ്ണൻറെ ഈ ഭാവം കണ്ടവൾ ശരിക്കും പേടിക്കാൻ തുടങ്ങി. നന്ദു അവൻറെ കയ്യിൽ കയറി പിടിച്ചു.

” വിടടാ”

അവൻ അലറി. ക്ലാസ്സ് മൊത്തം നടുങ്ങി. ഒപ്പം അവളും. അവൾ ചെറുതായി വിറക്കാൻ തുടങ്ങി. അവൾ അവനെയും കൂട്ടുകാരെയും മാറിമാറി നോക്കി. കൂട്ടുകാരെല്ലാം ഒരു നിസ്സഹായതയോടെ അവളെ നോക്കി.

” അല്ല ഞാൻ ഞാൻ.. ഞാൻ.. വീട്ടുകാരെ പറഞ്ഞതല്ല… ഞാൻ

വിക്കി വിക്കി അവൾ പറഞ്ഞത്  മുഴു വയ്ക്കുന്നതിനു മുന്നേ ഒറ്റയടി ആയിരുന്നു കണ്ണൻ ആ ഡെസ്കിൽ.

തൊട്ടാൽ ഇളകി പോകുന്ന ഡെസ്ക് ഇളകി താഴെ കിടന്നു.  ഡെസ്കിൽ കയ്യും തങ്ങിയിരുന്ന അവൻറെ കൂട്ടുകാർ വീഴാൻ ആയി മുന്നോട്ടു പോയി.

അഭി ഒരു നിമിഷം സ്റ്റക്ക് ആയി പോയി. എന്തുചെയ്യണമെന്നറിയാതെ, കണ്ണൻറെ മുഖത്തേക്ക് നോക്കാൻ പോലും ഉള്ള ധൈര്യം അവർക്കില്ലായിരുന്നു. തന്നെ നോക്കാതെ താഴേക്ക് നോക്കി നിൽക്കുന്ന അവളെ അവൻ സൂക്ഷിച്ചുനോക്കി. കണ്ണൻ തന്നെ തന്നെയാണ് നോക്കുന്നത് അറിഞ്ഞവൾ ചുണ്ട് കൂട്ടിപ്പിടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു നിന്നു. അവളെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് അവൻ ക്ലാസിനു വെളിയിലേക്ക് ഇറങ്ങി പോയി. അപ്പോൾ ആയിരുന്നു അവൾക്ക് ശരിക്കും  ശ്വാസം നേരെ വീണത്. അവൻ ഇത്രയും ഡെയിഞ്ചർ ആണെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. ടീച്ചേഴ്സ് പറയുന്നത് വളരെ ശരിയാണ് എന്ന് അവൾ മനസ്സിൽ ഓർത്തു

ടീച്ചറെ ടീച്ചറെ.. കുട്ടികൾ കുലുക്കി വിളിക്കുമ്പോൾ ആയിരുന്നു അവൾ ഓർമ്മയിൽ നിന്നും തിരിച്ചു വന്നത്

അഭി: എന്താടോ നന്ദു അവനു ഭ്രാന്ത് വല്ലതുമുണ്ടോ. അവൻ എന്തൊക്കെ എവിടെ കാട്ടിക്കൂട്ടിയത്.

നന്ദു: ടീച്ചർ എന്തിനാ അവൻറെ വീട്ടുകാരൻ പറയാൻ പോയത് അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്:

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.