അഭിരാമി 8[premlal] 285

???? അഭിരാമി 8?❤️❤️❤️

Author :Premlal

[ Previous Part ]

 

 

ആരാ ഗോപി ചേട്ടാ ആ വീട്ടിൽ ഇപ്പം താമസിക്കുന്നത്?

കടയിൽ എത്തിയ കണ്ണൻ കടക്കാരനോട് ചോദിച്ചു

 

ഗോപി: അത് പുതിയ താമസക്കാരാ മോനെ. അതൊരു ടീച്ചറും ഫാമിലിയുമാ. മോൻറെ കോളേജിൽ ആണെന്ന് തോന്നുന്നു,ആ കുട്ടി പഠിപ്പിക്കുന്നത്

 

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന കണ്ണൻ, ഒരു ചായ പറഞ്ഞിട്ട്, ഒരു സിഗരറ്റ് കത്തിച്ചവിടിരുന്നു.

 

അവനാ വീട് അടിമുടി വീക്ഷിച്ചു. ബാൽക്കണി ഉള്ള ഇരുനില വീടാണ്. മുകളിൽ നിറയെ ചെടികൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. അങ്ങനെ സമയം നീങ്ങിക്കൊണ്ടിരുന്നു.

 

അപ്പോളതാ അവിടുന്ന് വെള്ളം ചീറ്റുന്നു. കണ്ണനതു സൂക്ഷിച്ചുനോക്കി.

 

ഹേ… ദേ, നമ്മുടെ അഭി ടീച്ചർ. അവർ ചെടികളൊക്കെ വെള്ളം നനയ്ക്കുന്നു. സാരിയൊക്കെ മാറി ഒരു നൈറ്റ് ഡ്രസ്സ് പോലുള്ള പാൻറും ഷർട്ടുമാണ് വേഷം. വീടിൻറെ എതിരെ നിൽക്കുന്ന കടയിൽനിന്ന് ഇതെല്ലാം കണ്ണൻ നന്നായി കാണുന്നുണ്ടായിരുന്നു.

 

അപ്പോഴേക്കും അവൻറെ കയ്യിലിരുന്ന ഒരു സിഗരറ്റു മുഴുവനും തീർന്നിരുന്നു. അവനടുത്ത സിഗരറ്റ് എടുത്തു കത്തിച്ചു.

 

ചെടി നനച്ച് നനച്ച്, മുന്നിലെത്തിയ അഭി കണ്ടത്, തന്നെ നോക്കി കൊണ്ട് സിഗരറ്റ് വലിക്കുന്ന കണ്ണനെ ആണ്. അവൾക്ക് രക്തം ഇരച്ചുകയറി,,.?

 

രാവിലെ താനവനെ ഉപദേശിച്ചതല്ലേ എന്തെങ്കിലും കൂസലുണ്ടോന്ന് നോക്കവന്. തന്നെ കാണിക്കാനാണവൻ കൂടുതൽ വലിച്ചു കയറ്റുന്നത് എന്ന് അവക്ക് മനസ്സിലായി?

 

കണ്ണൻ നോക്കുമ്പോൾ തന്നെ തന്നെ നോക്കി നിക്കുന്ന അഭിയേയാണ് കണ്ടത്. അവളുടെ മുഖം കോപം കൊണ്ട്, ചുവന്നിരുന്നു. ഇത് കണ്ട കണ്ണന് കൂടുതൽ അവളെ കളിപ്പിക്കണമെന്ന് തോന്നി?

 

അവൻ പുക മുകളിലേക്ക് ഊതി വിട്ടിട്ട് അവളെ നോക്കി. അവളവിടെ നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു..?

 

ഓസിലെ വെള്ളം മുഴുവൻ തറയിലേക്ക് ഒഴുകി പോയതവൾ അറിഞ്ഞില്ല. അവൾ ദേക്ഷിച്ച് ചവിട്ടി തുള്ളി അകത്തേക്ക് പോയി. ഇതു കണ്ടു ചെറു പുഞ്ചിരിയുമായി അവൻ വീട്ടിലേക്ക് വിട്ടു.?. വീട്ടിലെത്തിയ അവൻ ഒന്ന് കുളിച്ച് ഫ്രഷായി നന്നായി ഭക്ഷണം കഴിച്ചു നേരത്തെ കിടന്നുറങ്ങി..

…………………………………………………..

 

പിറ്റേന്ന് രാവിലെ, ശിങ്കിടികളെല്ലാം വന്നു അവനെ കുത്തിപ്പൊക്കി കൊണ്ട് കോളേജിലേക്ക് വിട്ടു

 

” ടാ നിങ്ങൾ വിട്ടോ ഞാനിപ്പം വരാം”

കോളേജ് ഗേറ്റ് കടക്കുന്നതിനിടെ കണ്ണൻ കൂട്ടുകാരോട് പറഞ്ഞു

 

അതെന്താ അളിയാ, എന്നും നമ്മൾ ഒന്നിച്ച് അല്ലേ ക്ലാസ്സിൽ കയറുന്നത്. പോരാത്തതിന് ഒടുക്കത്തെ വിശപ്പും നിഖിൽ വൈറ്റിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.

 

കണ്ണൻ:ഡാ നിൻറെ വൈറ്റിൽ വല്ല കോഴിയും കുഞ്ഞുങ്ങളും ഉണ്ടോ. ഇപ്പോൾ അല്ലേ വീട്ടീന്ന് പുട്ടും മുട്ടയും തട്ടിയത്

 

നിഖിൽ: എന്താന്നറിയില്ലളിയാ, ഈയിടെയായി ഭയങ്കര വിശപ്പാ. എന്തോ ഡോക്ടറെ കാണണം എന്നാ തോന്നുന്നേ.

 

കണ്ണൻ: ഉം അത് ശരിയാടാ, ഞാൻ പൈസ കൊടുക്കുന്ന കൊണ്ട് നിനക്കൊക്കെ വിശക്കും. നീയൊക്കെ എന്നെ മുടി പിടിക്കുമോ? ഒന്നാമതേ തന്തപ്പടിയുമായി കലിപ്പിലാ. പിന്നെ അമ്മയെ സോപ്പിട്ടാ ഈ ചില്ലറ ഒക്കെ ഒപ്പിക്കുന്നത്.

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.