അഭിരാമി 5 [Safu] 142

മുറിയില്‍ ചെല്ലുമ്പോള്‍ ശ്രീ തല താഴ്ത്തി ഇരിക്കുകയായിരുന്നു. എനിക്ക് വല്ലാതെ വിഷമം തോന്നി. ഞാൻ ചെന്ന് തോളില്‍ കൈ വച്ചു.
“ആമി…. എനിക്ക് നിന്നോട് സംസാരിക്കണം.”
ഞാൻ എന്തെങ്കിലും പറയും മുമ്പെ തന്നെ ശ്രീ ഇങ്ങോട്ട് പറഞ്ഞു.
“പറയൂ ശ്രീ… എന്താണെങ്കിലും…”
“ആമി എനിക്ക് എന്റെ അമ്മയുടെ വിഷമം കാണാൻ വയ്യ. ഞാന്‍…. എനിക്ക്…..”
“ശ്രീ എന്താണ് പറഞ്ഞു വരുന്നത്?”
ഉള്ളിലെ പേടി മറച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.
” അത് എനിക്ക്…. നമുക്ക്‌…..
ആമി…..
ഞാൻ നിന്നെ വീട്ടില്‍ കൊണ്ട്‌ വിടട്ടെ…..? ”
ഒരല്‍പ്പം ഇടര്‍ച്ചയോടെ ആണ് ശ്രീ ചോദിച്ചത്‌.
തറഞ്ഞു നിന്നു പോയി ഞാൻ…
” ശ്രീ എന്താണ് പറഞ്ഞ്‌ വരുന്നത്…? ”
” എനിക്ക് ഇനിയും അമ്മയുടെ വിഷമം കണ്ടു നിൽക്കാൻ പറ്റില്ല ആമി… നീ തന്നെ പറയ് ഞാൻ ഇനി എന്ത് വേണമെന്ന്. നിനക്ക് വേണ്ടി അമ്മയെ വേണ്ടാന്ന് വെക്കാന്‍ എനിക്ക് കഴിയുന്നില്ല. ഇന്നു ശരിയാകും നാളെ ശരിയാകും എന്ന് കരുതി നിന്നു. പക്ഷേ….. നീ തന്നെ പറയ് ഞാൻ പിന്നെ എന്ത് വേണമെന്ന്…
അമ്മയെ ഇങ്ങനെ ഇനിയും കാണാൻ എനിക്ക് പറ്റുന്നില്ല ആമി.. ”
” ശ്രീ വിഷമിക്കണ്ട… ഞാൻ അമ്മയോട് ഒന്ന് സംസാരിച്ച് നോക്കട്ടെ… ”
അതും പറഞ്ഞ്‌ ഞാൻ അമ്മയുടെ മുറിയിലേക്ക് പോയി. എന്നെ കണ്ടപാടെ അമ്മ മുഖം തിരിച്ചു. അടുത്ത് പോയി ഇരുന്നു.
” അമ്മ പറയൂ…. ഞാൻ എന്ത് വേണമെന്ന്… ഞാൻ അനുസരിക്കാം… ”
” എനിക്ക് എന്റെ മകന്‍ മാത്രമേ ഉള്ളൂ… എനിക്ക് അവനെ തിരികെ നല്‍കണം. അവന്റെ ജീവിതം തിരികെ നല്‍കണം….”എനിക്ക് മുമ്പില്‍ കൈ കൂപ്പി അമ്മ പറഞ്ഞു…..
“ഞാൻ പോകാം അമ്മേ…. അമ്മ വിഷമിക്കണ്ട….”
അത്രയും പറഞ്ഞ്‌ തിരികെ നടന്നു.
മുറിയില്‍ ചെന്നു..
” ശ്രീ…, വീട്ടിലോട്ടു പോകാൻ ഞാൻ തയ്യാറാണ്… ”
എന്റെ മുഖത്തോട് ഒരു നിമിഷം നോക്കി നിന്നു ശ്രീ…. പിന്നെ പുറത്തേക്ക്‌ ഇറങ്ങി…
തകർന്ന മനസ്സോടെ ഞാൻ ബാഗ് പാക്ക് ചെയതു. പുറത്തേക്ക്‌ ഇറങ്ങി. അമ്മയുടെ അടുത്തേക്ക് പോയി.
“ഞാൻ ഇറങ്ങട്ടെ അമ്മേ…”
“നീയെന്നെ ശപിക്കരുത് മോളെ… ഞാൻ ഒരു അമ്മ അല്ലെ… എന്റെ മകന്റെ ജീവിതം മാത്രമേ ഇപ്പൊ എന്റെ മുന്നില്‍ ഉള്ളൂ… എന്റെ മകനെയും വെറുക്കരുത്…”
ഇത്രയും പറഞ്ഞ്‌ അമ്മ കണ്ണ് തുടച്ചു. ഞാൻ ആ കൈയിൽ പിടിച്ചു നിറഞ്ഞ കണ്ണുകളോടെ ഒരു പുഞ്ചിരി നല്‍കി. വേഗം പുറത്തേക്കിറങ്ങി….
ശ്രീയുടെ കൂടെ വണ്ടിയില്‍ കയറി. എന്നെ വീട്ടു മുറ്റത്ത്‌ ഇറക്കി. ശ്രീയെ ഒരു നിമിഷം ഒന്ന് നോക്കി. ശ്രീ മുഖത്തോട്ട് നോക്കുന്നില്ലയിരുന്നു. ഞാൻ മുമ്പോട്ടു നടന്നു. ഒരു പിന്‍വിളി പ്രതീക്ഷിച്ച് ഞാൻ കാതോര്‍ത്ത് നടന്നു.
“ആമീ…….”

8 Comments

  1. Sree Ivanokke evduthe aananu…
    Ivne okke orth nyayeekarikkunna ivl okke alle yetaartha mandiii

    1. ???❤️❤️❤️

  2. ❤️??❤️❤️?

    1. ???❤️❤️❤️

  3. നല്ല സ്റ്റോറി അണ് പേജ് kutti ezhuthe

    1. Nice one
      Please avoid long gaps between parts
      3 pages repeated

      1. പോസ്റ്റ് ചെയ്യുമ്പോൾ എന്തോ പറ്റിയതാണ് … ഇനീ ശ്രദ്ധിക്കാം ❤️

    2. ❤️❤️❤️

Comments are closed.