അഭിരാമി 5 [Safu] 141

 

പിന്നെയുള്ള ദിവസങ്ങൾ ഒക്കെയും മാറ്റം ഇല്ലാതെ കടന്നു പോയി……  ഒരു ദിവസം അമ്മ എന്നോട് പൊട്ടി തെറിച്ചു……
മകന്റെ ജീവിതം ഇല്ലാതെ ആക്കി, എന്നും പറഞ്ഞ്‌….. ഞാൻ തനിയെ ഇരുന്ന് കരഞ്ഞ് കരഞ്ഞ് വിഷമങ്ങള്‍ ഉള്ളില്‍ അടക്കി……
പിന്നീട് ഇത് പതിവായി…… ഞാൻ ഒന്നും ശ്രീയെ അറിയിച്ചില്ല. പാവത്തിന് സഹിക്കില്ല…….

ഒരു ദിവസം അമ്മ ശ്രീയുടെ മുന്നില്‍ നിന്ന് കരയുന്നത് ആണ് കണ്ടത്…….

മകന് ഇപ്പോൾ ഭാര്യ മാത്രം മതി… അമ്മയെ വേണ്ട…. വേഗം ഒന്ന് മരിച്ചാല്‍ മതി….. എന്തിനാണ് ഇങ്ങനെ ഒരു ജീവിതം ഇനി എന്നൊക്കെ പറഞ്ഞ്‌…..

ശ്രീ അമ്മയെ കുറെ സമാധാനിപ്പിക്കാൻ നോക്കി….. അമ്മ മുറിയില്‍ കയറി വാതില്‍ അടച്ചു…..  ശ്രീയും ആകെ വിഷമിച്ച് മുറിയിലേക്ക് പോയി…..
ഒക്കെ കണ്ടു തറഞ്ഞു നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ…..
പാവം ശ്രീ….. ഒരുപാട്‌ വിഷമിക്കുന്നുൺട്…… ഒക്കേ എനിക്ക് വേണ്ടി ആണല്ലോ എന്ന് ഓര്‍ക്കുംപോൾ വല്ലാതെ വിഷമം തോന്നുന്നു…… ശ്രീയോട് സംസാരിക്കാന്‍ ഞാൻ മുറിയിലേക്ക് പോയി …….

മുറിയില്‍ ചെല്ലുമ്പോള്‍ ശ്രീ തല താഴ്ത്തി ഇരിക്കുകയായിരുന്നു…… എനിക്ക് വല്ലാതെ വിഷമം തോന്നി…….  ഞാൻ ചെന്ന് തോളില്‍ കൈ വച്ചു……

“ആമി…. എനിക്ക് നിന്നോട് സംസാരിക്കണം.”

ഞാൻ എന്തെങ്കിലും പറയും മുമ്പെ തന്നെ ശ്രീ ഇങ്ങോട്ട് പറഞ്ഞു.

“പറയൂ ശ്രീ… എന്താണെങ്കിലും…”

“ആമി എനിക്ക് എന്റെ അമ്മയുടെ വിഷമം കാണാൻ വയ്യ. ഞാന്‍…. എനിക്ക്…..”

“ശ്രീ എന്താണ് പറഞ്ഞു വരുന്നത്?”
ഉള്ളിലെ പേടി മറച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

” അത് എനിക്ക്…. നമുക്ക്‌…..
ആമി…..
ഞാൻ നിന്നെ വീട്ടില്‍ കൊണ്ട്‌ വിടട്ടെ…..? ”
ഒരല്‍പ്പം ഇടര്‍ച്ചയോടെ ആണ് ശ്രീ ചോദിച്ചത്‌….

തറഞ്ഞു നിന്നു പോയി ഞാൻ…

” ശ്രീ എന്താണ് പറഞ്ഞ്‌ വരുന്നത്…? ”

” എനിക്ക് ഇനിയും അമ്മയുടെ വിഷമം കണ്ടു നിൽക്കാൻ പറ്റില്ല ആമി… നീ തന്നെ പറയ് ഞാൻ ഇനി എന്ത് വേണമെന്ന്. നിനക്ക് വേണ്ടി അമ്മയെ വേണ്ടാന്ന് വെക്കാന്‍ എനിക്ക് കഴിയുന്നില്ല. ഇന്നു ശരിയാകും നാളെ ശരിയാകും എന്ന് കരുതി നിന്നു. പക്ഷേ….. നീ തന്നെ പറയ് ഞാൻ പിന്നെ എന്ത് വേണമെന്ന്…
അമ്മയെ ഇങ്ങനെ ഇനിയും കാണാൻ എനിക്ക് പറ്റുന്നില്ല ആമി.. ”

” ശ്രീ വിഷമിക്കണ്ട… ഞാൻ അമ്മയോട് ഒന്ന് സംസാരിച്ച് നോക്കട്ടെ… ”
അതും പറഞ്ഞ്‌ ഞാൻ അമ്മയുടെ മുറിയിലേക്ക് പോയി…..

 

എന്നെ കണ്ടപാടെ അമ്മ മുഖം തിരിച്ചു….. അടുത്ത് പോയി ഇരുന്നു……

” അമ്മ പറയൂ…. ഞാൻ എന്ത് വേണമെന്ന്… ഞാൻ അനുസരിക്കാം… ”

” എനിക്ക് എന്റെ മകന്‍ മാത്രമേ ഉള്ളൂ… എനിക്ക് അവനെ തിരികെ നല്‍കണം. അവന്റെ ജീവിതം തിരികെ നല്‍കണം….”എനിക്ക് മുമ്പില്‍ കൈ കൂപ്പി അമ്മ പറഞ്ഞു…..

“ഞാൻ പോകാം അമ്മേ…. അമ്മ വിഷമിക്കണ്ട….”
അത്രയും പറഞ്ഞ്‌ തിരികെ നടന്നു…..

മുറിയില്‍ ചെന്നു..

” ശ്രീ…, വീട്ടിലോട്ടു പോകാൻ ഞാൻ തയ്യാറാണ്… ”

എന്റെ മുഖത്തോട് ഒരു നിമിഷം നോക്കി നിന്നു ശ്രീ…. പിന്നെ പുറത്തേക്ക്‌ ഇറങ്ങി…

തകർന്ന മനസ്സോടെ ഞാൻ ബാഗ് പാക്ക് ചെയതു…..  പുറത്തേക്ക്‌ ഇറങ്ങി….. അമ്മയുടെ അടുത്തേക്ക് പോയി….

“ഞാൻ ഇറങ്ങട്ടെ അമ്മേ…”

8 Comments

  1. Sree Ivanokke evduthe aananu…
    Ivne okke orth nyayeekarikkunna ivl okke alle yetaartha mandiii

    1. ???❤️❤️❤️

  2. ❤️??❤️❤️?

    1. ???❤️❤️❤️

  3. നല്ല സ്റ്റോറി അണ് പേജ് kutti ezhuthe

    1. Nice one
      Please avoid long gaps between parts
      3 pages repeated

      1. പോസ്റ്റ് ചെയ്യുമ്പോൾ എന്തോ പറ്റിയതാണ് … ഇനീ ശ്രദ്ധിക്കാം ❤️

    2. ❤️❤️❤️

Comments are closed.