അഭിരാമി 5 [Safu] 142

അഭിരാമി 5

Author :Safu

[ Previous Part ]

 

 

അഭിരാമി

Part 6

 

ശ്രീ എനിക്ക് ഒരു ആശ്വാസം ആയിരുന്നു എങ്കിൽ കൂടി അമ്മയുടെ അകല്‍ച്ച എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു…..

ശ്രീ ഓഫീസില്‍ പോയി കഴിഞ്ഞാൽ പിന്നെ അമ്മയും ഞാനും മാത്രം ആയിരിക്കും വീട്ടില്‍…

എന്നോട് മുഖം കറുപ്പിച്ച് ഒന്നും സംസാരിക്കാറില്ലെൻകിലും പഴയ ഒരു അടുപ്പം എന്നോട് കാണിക്കുമായിരുന്നില്ല…..
ശ്രീ മാത്രം ആയിരുന്നു എനിക്ക് ഏക ആശ്വാസം.
അമ്മയുടെ അകല്‍ച്ചയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും ശ്രീക്ക് മനസ്സിലാകുന്നുണ്ടായിരുന്നു….. അപ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കും…… വിഷമിക്കണ്ട, ഒക്കെ ശരിയാകും എന്നൊക്കെ പറഞ്ഞ്‌. പോകെ പോകെ അമ്മയുടെ അകല്‍ച്ചയും കൂടി വന്നു……
തീരെ സംസാരിക്കാത്ത അവസ്ഥ….

അങ്ങോട്ട് സംസാരിക്കാന്‍ പോയാലും മുന്നില്‍ നിക്കാതെ മാറി പോകും…..

പിന്നെ പിന്നെ പലതും സ്വയം ഇരുന്ന് പതം പറയാന്‍ തുടങ്ങി…. ഞാൻ കേള്‍ക്കെ തന്നെ….

മകന്റെ ജീവിതം നശിച്ചു എന്നും കണ്ണടയും മുമ്പ്‌ ഒരു കുഞ്ഞിനെ താലോലിക്കാന്‍ ഭാഗ്യം ഉണ്ടാവില്ല എന്നും ഒക്കെ…..
ആകെ ഒറ്റപ്പെട്ട അവസ്ഥ…..
പക്ഷേ ശ്രീ യോട് ഞാൻ ഒന്നും പറഞ്ഞില്ല…… നിശബ്ദം കരഞ്ഞ് എന്റെ സങ്കടം ഞാൻ ഉള്ളില്‍ ഒളിപ്പിക്കും…… എങ്കിൽ പോലും ഞാൻ ശ്രീയുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകുന്നതിനെ കുറിച്ച് ചിന്തിച്ചില്ല….. എനിക്ക് കഴിയില്ലായിരുന്നു….. കുഞ്ഞിനെ നഷ്ടപ്പെട്ടു…..  ഇനി ശ്രീയെ കൂടെ നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയുമായിരുന്നില്ല……  ശ്രീ ക്കും ഞാൻ ഇല്ലാതെ എന്തായാലും ഇനി പറ്റില്ല……

എന്തായാലും ശ്രീ എന്നെ വേണ്ടന്ന് പറയുന്ന നാൾ വരെ ഞാൻ ശ്രീയുടെ കൂടെ ഉണ്ടാകും ഒരു നല്ല ഭാര്യയായി….

പക്ഷേ അമ്മയുടെ അവസ്ഥ മോശം ആയി കൊണ്ടിരുന്നു…..

എപ്പോഴും tension തന്നെ….  BP കുറഞ്ഞ് തല കറക്കം ആണ് എപ്പോഴും….. അതിന്റെ കൂടെ ശ്രീ യോട് പോലും അമ്മ നേരെ ചൊവ്വേ സംസാരിക്കാതെ ആയി…..  ശ്രീക്ക് അത് സഹിക്കാന്‍ കഴിയില്ലായിരുന്നു. അമ്മ യായിരുന്നു ശ്രീക്ക് എല്ലാം ഓര്‍മ്മ വച്ച നാൾ മുതൽ …..ആ അമ്മയുടെ അകല്‍ച്ച എങ്ങനെ  താങ്ങും…….?
ഞാനും ആകെ ധര്‍മ്മസങ്കടത്തിലായി…….
അമ്മയുടെ അവസ്ഥയ്ക്ക് കാരണം തന്നെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ തന്നെ ആയിരുന്നു……

അമ്മയുടെ മൗനം ശ്രീയെ ഏറെ വേദനിപ്പിച്ചു. അതിന്റെ കൂടെ അമ്മയ്ക്ക് വരുന്ന ശാരീരിക ബുദ്ധിമുട്ടുകളും…….
ഇത് കാരണം ശ്രീ ചെറിയ രീതിയില്‍ മദ്യപാനവും തുടങ്ങി……. അത് കൂടി ആയപ്പോ അമ്മയ്ക്ക് എന്നോട് വലിയ ദേഷ്യം ആയി……. കുടുംബത്തിന്റെ സമാധാനം തകര്‍ത്തവൾ വരെ ആയി ഞാൻ…….
ഒന്നിനും പ്രതികരിച്ചില്ല……… എന്റെ ശ്രീക്ക് വേണ്ടി ഒക്കെയും സഹിച്ചു……. പോകെ പോകെ ശ്രീയുടെ സംസാരവും കുറഞ്ഞു വന്നു…… അത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു……

ഒരു ദിവസം രാവിലെ ശ്രീ ഓഫീസില്‍ പോകാൻ റെഡി ആയി കൊണ്ടിരിക്കുമ്പോള്‍ ഞാൻ സംസാരിക്കാന്‍ പോയി……

“ശ്രീ, എനിക്ക് ഒന്ന് സംസാരിക്കണം.”

“ആമി പറഞ്ഞോളൂ… ഞാൻ കേള്‍ക്കുന്നുണ്ട്.” എന്നെ നോക്കാതെ തന്നെ പറഞ്ഞു.

“ശ്രീക്ക് എന്നോട് ദേഷ്യം ഉണ്ടോ”

“എന്തിന്‌… എനിക്ക് ആരോടും ദേഷ്യം ഇല്ല. ഞാൻ പോകട്ടെ… ഇപ്പോഴേ ലേറ്റ് ആയി….”
ഇതും പറഞ്ഞ്‌ ശ്രീ പോകാൻ തിരിഞ്ഞു.

“ശ്രീ പറയുകയാണെങ്കില്‍ ഞാൻ ശ്രീയുടെ നല്ല ജീവിതത്തിന് ഒരു തടസ്സം ആകാതെ മാറി തരാം. പക്ഷേ ശ്രീ പറയണം എന്നോട്… ”
ഇത്രയും പറഞ്ഞ്‌ ഞാൻ ആ മുഖത്തേക്ക് നോക്കി….

” ആമി എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്. അമ്മയുടെ വിഷമം ഒക്കെ മാറും. കൂടുതൽ ദിവസം ഒന്നും എന്നോട് പിണങ്ങി നടക്കാൻ എന്റെ അമ്മയ്ക്ക് പറ്റില്ല. നീ വേണ്ടാത്ത കാര്യങ്ങൾ ഒന്നും ചിന്തിക്കേണ്ട. ”
ഇത്രയും പറഞ്ഞ്‌ ശ്രീ വെളിയില്‍ പോയി…..

ഒരു തരത്തിൽ എനിക്ക് തോന്നിയത്‌ ആശ്വാസം ആയിരുന്നു……. ഞാൻ പ്രതീക്ഷിച്ച, ആഗ്രഹിച്ച മറുപടി തന്നെ ശ്രീ നല്‍കിയതില്‍… ശ്രീ ഇല്ലാതെ ഞാൻ എങ്ങനെ……?

8 Comments

  1. Sree Ivanokke evduthe aananu…
    Ivne okke orth nyayeekarikkunna ivl okke alle yetaartha mandiii

    1. ???❤️❤️❤️

  2. ❤️??❤️❤️?

    1. ???❤️❤️❤️

  3. നല്ല സ്റ്റോറി അണ് പേജ് kutti ezhuthe

    1. Nice one
      Please avoid long gaps between parts
      3 pages repeated

      1. പോസ്റ്റ് ചെയ്യുമ്പോൾ എന്തോ പറ്റിയതാണ് … ഇനീ ശ്രദ്ധിക്കാം ❤️

    2. ❤️❤️❤️

Comments are closed.