അഭിരാമി 3 [Premlal] 142

ആ .. അതു ശരിയാണല്ലോ. ഇന്ന്         FRESHERS DAY ആണല്ലേ ഞാനത്       മറന്നു. എന്നാ മച്ചാൻമാരെ  നമക്ക്     അടി തത്കാലം അവസാനിപ്പിച്ച്           അങ്ങോട്ട് പോവാം . കുട്ടത്തിലെ           മറ്റൊരലമ്പായ നന്ദുവായിരുന്നു   അത് പറഞ്ഞത്  …

എന്താടാ വിഷ്ണു പോകാം ?                 നിഖിൽ കുട്ടത്തിലെ മദ്യം                         അകത്താക്കി കൊണ്ടിരുന്ന                   വിഷ്ണുവിനെ നോക്കി പറഞ്ഞു …

മനസിലായില്ലേ സുഹൃത്ത്ക്കളേ …       ഇതാണ് നമ്മടെ കോളേജ്                     പെൺകുട്ടികളുടെ ഹരമായിരുന്ന       സീനിയേഴ്സിനു പോലും                         ബഹു മാനമായിരുന്ന ടീച്ചേഴ്സിന്റെ     കണ്ണിലുണ്ണി ഇപ്പോൾ ടീച്ചേഴ്സ്             പേടിയോടെ നോക്കുന്ന നമ്മുടെ           ലച്ചൂന്റേം രേവൂന്റേം ഒരു കാലത്തെ     ഹീറോയായിരുന്ന നമ്മടെ കണ്ണൻ       കണ്ണട്ടൻ!!! അവന്റെ ഒഫീഷ്യൽ             നെയിമാണ് വിഷ്ണു ….                         ഡാ കണ്ണാ പോകാം നിഖിൽ വീണ്ടും   ചോദ്യമാവർത്തിച്ചു …

ഡാ … റാഗിങ്ങാണ് കോപ്പാണെന്നും     പറഞ്ഞ് വല്ല പെൺ പിള്ളരെ എങ്ങാനം  കരയിക്കാൻ നിന്നാൽ         എന്റെ തനിക്കൊണം നീ യൊക്കെ     കാണും …. ഗ്ലാസിലേക്ക് മദ്യം പകർന്നു കൊണ്ട് കണ്ണൻ പറഞ്ഞു …

അതു പിന്നെ ഞങ്ങൾക്കിയില്ലെ അളിയാ … ബാക്കി പോകുന്ന വഴിക്കാവാം വാ…

കണ്ണന്റെ സ്വഭാവം നന്നായി അറിയിരുന്ന നന്ദു അവനെ നോക്കി     പറഞ്ഞു…… ഇത്രയും പറഞ്ഞവർ         devil എന്ന അവരുടെ കാറിനടുത്തേക്ക് നടന്നു  …                     വണ്ടിയിൽ കയറിയവർ ക്യാമ്പസിലേക്ക് പാഞ്ഞു …..                    …..: …………      ……………

ഡീ ഇവിടെയിരിക്കാം .. ഇവിടാകുമ്പോൾ റാഗിങ്ങും കാണം     കൂട്ടത്തിൽ നല്ല ചെക്കൻ മാരും             ഉണ്ടാന്നു നോക്കാം… നല്ലൊരു               കോഴി കുടിയായ ലച്ചു അവിടെയുള്ള മരച്ചുവട് കാണിച്ച് രേവൂനോട് പറഞ്ഞു …..

എടീ കാട്ടുകോഴീ    ….                               ജൂനിയേഴ്സിനെയെങ്കിലും വെറുതേ   വിടടീ .. ഇത്രയും പറഞ്ഞവർ അവിടെയുള്ള മറച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചു.

ഇതേ സമയം ക്യാമ്പസിൽ പലയിടത്തും സീനിയേഴ്സ് പുതിതായി വരുന്ന കുട്ടികളെ പണീഷ് ചെയ്തു കൊണ്ടിരുന്നു ..                         അപ്പോളതാ കടന്നു വരുന്നു നമ്മടെ     ഡെവിൾ, കണ്ണന്റേം കൂട്ടരുടേം വണ്ടി . ക്യാമ്പസിലെ എല്ലാ കണ്ണൂകളും             അവരുടെ നേർക്ക് പാഞ്ഞൂ …               കാർ ക്യാമ്പിന്റെ ഒരു സൈഡിൽ         പാർക്കു ചെയ്ത്  അവൻമാരവിടെ     ഇറങ്ങി …കണ്ണൻ വണ്ടിയുടെ ബോണറ്റിലും ബാക്കിയുള്ളവൻമാർ   അവന്റെ ചുറ്റിനും നിലയുറപ്പിച്ചു…

സീനിയേഴ്സ് അവരുടെ പണികൾ       തുടർന്നു … ഓരോത്തരെയായി             പണിയാൻ തുടങ്ങി ….

പൊടുന്നനെ ക്യാമ്പസ് ഒരു നിമിഷം     നിശ്ചലമായി. എല്ലാവരുടെയും ശ്രദ്ധ   ഒരു നിമിഷം മെയിൻ ഗെയിറ്റിലേക്ക്   പോയി .. അതാ കടന്നു വരുന്നു ഒരു     പെൺകുട്ടി . പെൺകുട്ടിയല്ല ദേവത … എല്ലാരുടെയും കണ്ണ് അവളുടെ             നേർക്കായി . കൂട്ടത്തിൽ നമ്മുടെ         ലച്ചൂന്റേം രേവൂന്റേം

എന്താടീ അത് … അപ്സരസോ …         ഹോ .. എന്തൊരഴക് … മാൻപേട           കണ്ണുകൾ നീണ്ട മുക്ക് ചുവന്ന് തുടുത്ത ചെറിപ്പഴം പോലിരിക്കുന്ന       ചുണ്ട് വട്ട മുഖം ചോര തൊട്ടെടുക്കാം നീണ്ട നിതംഭം വരെയുള്ള മുടി               ഹോ … മൊത്തത്തിൽ ഒരു ദേവതയെ പോലെയുണ്ട് കാണാൻ …നിന്റെ           ക്യാമ്പസ് സുന്ദരീ പട്ടം പോയടീ മോളേ ഇത്രയും പറഞ്ഞു ലച്ചു രേവൂനെ നോക്കി …

പൊതുവേ കുശുമ്പിയായിരുന്ന രേവൂന് ഇതങ്ങോട്ട് സുഖിച്ചില്ല …

അടീ അവളാ സുന്ദരി , നീ അവടെ        കൂടെ പോ… ഇനി നോട്ട്സ് പ്രോജക്റ്റ്റ്റ്  എന്നും പറഞ്ഞിങ്ങ്           വന്നേര് തരം ഞാൻ …. ഇതും പറഞ്ഞവൾ കോളേജിനകത്തേക്കോടി  …..

ഡീ …. നിക്കടീ ഞാൻ ചുമ്മാ പറഞ്ഞതാ .. അവിടെ നിക്ക് .. നീ തന്നാടീ കോളേജ് സുന്ദരി  ഡീ നിക്ക് .. ഐസ്ക്രീം, ബിരിയാണി , വൈകിട്ട്       ബീച്ച് . പൊന്നേ നിക്കടീ ..                       ഇതും വിളിച്ച് പറഞ്ഞു കൊണ്ടവൾ     രേവൂന്റെ പിറകേയോടി.

കാര്യം രണ്ടു പേരും വഴക്ക് കൂടുമെങ്കിലും … ലച്ചുവിന് രേവൂന്ന്       വെച്ചാൽ ജീവനാ..  

Updated: March 13, 2022 — 10:33 pm

1 Comment

  1. Muhammed suhail n c

    Super ayittund bro
    Adutha part Pettann idane
    I am waiting ?????

Comments are closed.