അഭിരാമി 3 [Premlal] 142

???? അഭിരാമി 3?❤️❤️❤️

Author :Premlal

[ Previous Part ]

………………………………..

അവർ അങ്ങനെ കണ്ണേട്ടന്റെ                 ചർച്ചകൾ തുടർന്നു കൊണ്ടേയിരുന്നു.

രേവു : എന്നും കണ്ണേട്ടൻ നമ്മടടുത്തു വരികയും സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു, പക്ഷേ പുള്ളിയെ   കാണുന്നതു തന്നെനിക്കിപ്പം പേടിയാ

ലച്ചു. ഡീ അതൊക്കെ ശരിയാണ്         പക്ഷേ നമ്മളിപ്പഴും ഒരു കാര്യം             പറഞ്ഞാൽ പുള്ളി കേക്കാതിരിക്കില്ല പിന്നിപ്പം കൊറേ വാളി പിള്ളാരെ         കിട്ടിയിട്ടുണ്ട് അതാ ഒരു പ്രശ്നം …

രേവു : ഹാ… ഇനിയെന്തൊക്കെ           കാണാനിരിക്കുന്നു എന്റീശ്വരാ …..                                                                           അവരാ ചർച്ച തത്കാലത്തേക്ക്         അവസാനിപ്പിച്ചു … ലച്ചു അവിടിരുന്ന പ്ലെയിറ്റൊഴികെ ബാക്കിയെല്ലാം           അകത്താക്കിയിരുന്നു …

ഇം മതിയടീ,, നമുക്ക് പോകാം,               അവിടിപ്പം പുതിയ പിള്ളേർക്കിട്ടൊള്ള പണി തുടങ്ങിക്കാണും,,                           ഇനി വല്ലോം പ്ലെയിറ്റിൽ ബാക്കിയുണ്ടോ എന്ന്                             പരിശോതിക്കുന്നതിനിടെ ലച്ചു പറഞ്ഞു ….

രേവു : രണ്ടു പഴം കുടി                           കുത്തിക്കേറ്റിക്കുടെ ജോസേ…             നിന്റെ വയറ്റിൽ വല്ല കൊക്കോ പുഴുവും ഉണ്ടോ ടീ തീറ്റി പണ്ടാരമേ…

ലച്ചു : ആ ഉണ്ടടീ, കൊക്കോപ്പുഴു         മാത്രമല്ല വേറേയും ചില                         സാധനങ്ങളുണ്ട്. വൈകിട്ട് വീട്ടിൽ         വന്നാ മതി കാണിച്ചു തരാം … വേണോ …

ഡീ  പോത്തെ . വന്നു വന്നു നിന്റെ         നാക്കിനൊരു ലൈസൻസുമില്ല..           എന്തൊക്കയാ വിളിച്ച് പറയുന്നത് …     നിന്റെ കൂടെ നടന്നാൽ ഞാനും             ചീത്തയാകുമെന്നാ തോന്നുന്നെ ..       രേവു അൽപ്പം ദേഷ്യം കലർന്ന             സ്വരത്തിൽ ലച്ചുവിനോട് പറഞ്ഞു

ലച്ചു : ഡീ .. നിർത്തടീ നിന്റെ                   കൊണവതികാരം                             എന്നെക്കൊണ്ടൊന്നും പറയിപ്പിക്കുത് അന്നാധ്യമായ് എന്റെ റൂമിൽ കിടന്ന     ദിവസം. ഹോ ….. ഓർക്കാൻ കുടി വയ്യ ഒറക്കത്തിലാന്നും പറഞ്ഞ് നീ                 എന്തൊക്കയാ കാട്ടിക്കുട്ടിയത്!             ചാമ്പക്കാ പോലിരുന്ന എന്റെ ചുണ്ട്     അയല വറുത്തത് പോലാക്കീല്ലേടീ      ദ്രോഹീ …

ഇതെല്ലാം കേട്ട് നാണിച്ച് ചുണ്ട്               കൂട്ടി പിടിച്ചിരിക്കുകയായിരുന്നു രേവു

പൊന്നുമോളെ .. അന്നൊരബദ്ധം         പറ്റിയതാണെന്ന് നിന്നോട് ഞാനെത്ര   പ്രാശ്യം പറഞ്ഞു… അതും പറഞ്ഞ്       നീ ഇപ്പഴും എന്നെ കുത്തി നോവിക്കാ.. രേവു അൽപ്പം സങ്കടത്തോടെ               ലച്ചുനോട് പറഞ്ഞു …

ലച്ചു : ഇം, , അതു മാത്രമോ..                 പിന്നെന്തൊക്കയാ നീ ചെയ്ത്               എന്റെ ബാ ഇം, ബം ഇം ഇം                     എന്തോ പറയാൻ വന്ന ലച്ചുവിന്റെ       വായവൾ പൊത്തിപ്പിടിച്ചു …                  അവൾ ദയനീയമായൊരു നോട്ടം        ലച്ചുവിനെ നോക്കി …..

ലച്ചു : ഇം ഇല്ല ഇനി ഞാനൊന്നും           പറയുന്നില്ല എന്നാലും നിന്റെ                 കിസ്സിംഗ് സൂപ്പറായിരുന്നു.!                     വല്ലപ്പോഴും ഒക്കെ തന്നോളൂട്ടൊ           നിക്ക് പ്രശ്നംമില്ല …

രേവു : ഡീ നീ എന്റെ കയ്യീന്ന് മേടിക്കും.. മതി. ബാ പോവാൻ നോക്കാം                                                   അവൾ എന്തെങ്കിലും കുടുതൽ             പറയുംമുന്നേ രേവു പൈസയും             കൊടുത്തിറങ്ങാൻ ഭാവിച്ചു ,,,,….

(ഇതേ സമയം മറ്റൊരിടത്ത് വെള്ളമടി  പാർട്ടി നടക്കുകയായിരുന്നു )

രാഹുൽ : വേഗമൊഴിയെടാ                   ഇതു കഴിഞ്ഞിട്ട് വേണം അങ്ങോട്ടു     പോകാൻ ….

എങ്ങോട്ട് . . കൂടെയുണ്ടായിരുന്ന         നിഖിൽ ചോദിച്ചു ..                                   അതിനു മറുപടി കൊടുത്തത്               വിമൽ ആയിരിന്നു… വേറേയെങ്ങോട്ടാടാ,. കോളേജിലേക്ക് പുതിയ കുട്ടികൾ വരുവല്ലേ ..                 പണി കൊടുക്കണ്ടേ

Updated: March 13, 2022 — 10:33 pm

1 Comment

  1. Muhammed suhail n c

    Super ayittund bro
    Adutha part Pettann idane
    I am waiting ?????

Comments are closed.