അപ്പു [നൗഫു] 3528

 

“അങ്ങനെ ബലി പെരുന്നാൾ അടുത്തു കൊണ്ടിരുന്നു.. ചുറ്റിലുമുള്ള മഹല്ലുകളിൽ നിന്നും ആളുകൾ വില പേശലിനായി വിളിച്ചു കൊണ്ടിരുന്നു.. അത് വിറ്റ് കിട്ടിയ പണം കൊണ്ട് വേണം.. പെങ്ങക്ക് കിടക്കാനുള്ള റൂം വാർത്തിടാൻ എന്ന് വീട്ടിൽ ചർച്ച വന്നപ്പോൾ ഞാനും അനുകൂലിച്ചു..”

 

“പക്ഷെ.. ബലി പെരുന്നാൾ വരെ അവന് ആയുസ്സില്ലായിരുന്നു.. ”

 

“ഒരിക്കൽ ഞങ്ങളുടെ വീടിന് അടുത്തുകൂടെ പോയ നാട്ടിലെ മുതലാളി.. അവനെ കണ്ടു.. എന്റെ അരികിലേക് വന്നു, ചോദിക്കുന്ന പണം തരാം വിൽക്കുന്നോ, എന്ന് ചോദിച്ചു..”..

 

“എത്ര കിട്ടും “.

 

ഞാൻ മുതലാളിയോട് ചോദിച്ചു..

 

“നീ പറഞ്ഞോ.. നിന്റെ മുതലല്ലേ.. “..

 

മുതലാളി വീണ്ടും എന്നോട് തന്നെ വില പറയാൻ പറഞ്ഞു..

 

ഞാൻ വീണ്ടും മുതലാളി എത്ര തരുമെന്ന് ചോദിച്ചു..

 

“ഒന്നേ ഇരുപത്തി അഞ്ചു തരാം.. അങ്ങോട്ടും ഇങ്ങോട്ടുമില്ല… എന്റെ പേരക്കുട്ടിയുടെ ഉള്ളിയ്യത് ( മുടി മുറിക്കൽ ചടങ്ങിനോട് കൂടേ നടക്കുന്ന അറവ് ).. നടത്താനാണ് ഞാൻ വാങ്ങുന്നത്.. നിനക്ക് സമ്മതം ആണേൽ ഇതാ അഡ്വാൻസ് എന്നും പറഞ്ഞു… അയ്യായിരം രൂപ കയ്യിലെക്കു തന്നു..”

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.