അപ്പു [നൗഫു] 3603

 

“വീട്ടിലേക് കയറിയപ്പോഴും അവിടെ ആളും ബഹളവുമെന്നും മില്ല.. ഉമ്മ കട്ടിലിൽ കിടക്കുകയാണ് “..

 

“ഉമ്മ.. ചോറ്..”..

 

“ഞാൻ വിളിച്ചിട്ടും ഉമ്മ കേൾക്കുന്നില്ല..”..

 

“ഞാൻ.. അരികിലേക് പോയി ഉമ്മയെ തട്ടി വിളിച്ചു.. ഉമ്മ കരയുകയാണ്.. ”

 

“ഉമ്മാ.. എന്ത് പറ്റി… എന്തിനാ കരയുന്നത്..”

 

“മോനെ അപ്പു.. അവനെ നീയാണ് നോക്കിയത് എങ്കിലും.. അവനുള്ള കാടി വെള്ളം എത്ര വട്ടം ഒഴുകി കൊടുത്തതാണ്.. അവന്റെ ശബ്ദം കേൾക്കാതെ ഈ വീട്ടിൽ. നിൽക്കാൻ കഴിയുന്നില്ല എനിക്ക്…അവനെ അവർ നാളേ വെട്ടി മുറിക്കില്ലേ..എനിക്ക് അതോർത്തിട്ട് കണ്ണ് നീർ അടക്കാൻ കഴിയുന്നില്ലടാ “…

 

“ഉമ്മാ..നമ്മുടെ പ്രശ്നം ഉമ്മാക് അറിയില്ലേ.. നാളേ ഒരു നല്ല ആലോചന വരുമ്പോൾ ഇത്താക്ക് ഒരു റൂമില്ല എന്നൊക്കെ അറിയുമ്പോൾ അവർ വിവാഹത്തിൽ നിന്നും പിന്മാറില്ലേ.. അവൾക്കായ് ഒരു റൂം നമുക്ക് പണിയാൻ പൈസ വേണ്ടേ.. അതാ ഞാൻ “..

 

പെട്ടന്ന് അപ്പുവിനെ ഓർത്തപ്പോൾ എനിക്ക് കൂടുതലായൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല..

 

“നിനക്ക് സങ്കടമില്ലേ.. അവനെ വിട്ടു പിരിഞ്ഞിട്ട്..”

 

ഉമ്മ കരഞ്ഞു കൊണ്ട് തന്നെ എന്നോട് ചോദിച്ചു..”..

 

“ഉമ്മാ.. ഇത് വരെ അറിയില്ലായിരുന്നു എന്റെ മനസിനെ അലട്ടുന്നത് എന്താണെന്ന്.. ഇപ്പൊ ഇങ്ങോട്ട് കയറി വരുമ്പോൾ അപ്പുറത്തെ തൊടിയിലേക് നോക്കിയപ്പോൾ എനിക്ക് മനസിലായി.. എന്റെ അപ്പുവിനെ ഇവിടെ നിന്നും ഇറക്കി വിട്ടതാണ് എന്റെ പ്രശ്നമെന്ന്.. അറിയില്ലായിരുന്നു ഉമ്മാ അവനെനിക് ഇത്രത്തോളം പ്രിയപ്പെട്ടതാവുമെന്ന്…”

 

കരഞ്ഞു കൊണ്ട് ആ മാറിലേക് ഞാൻ വീണു..

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.