അപരാജിതൻ 40 5341

 ആദി ശിവശൈലത്ത് എത്തിചേർന്നു.

പുറത്ത് മുത്തശ്ശൻമാരും കുട്ടികളും ഒക്കെയായി അവനെ കാത്തിരിക്കുകയായിരുന്നു.

അവൻ വണ്ടിയൊതുക്കി അവരുടെയടുത്തേക്ക് ചെന്നു.

അവരോടു കാര്യം തിരക്കി.

“അറിവഴകാ,,,, കൊട്ടാരത്തിൽ മറവോർപ്പോരാളികൾ വന്നുവെന്നാണ് അറിയാൻ കഴിഞ്ഞത് ” സ്വാമി മുത്തശ്ശൻ പറഞ്ഞു.

“അതാരാ മറവോർപ്പോരാളികൾ?” ആകാംഷയോടെ ആദി തിരക്കി.

“കുഞ്ഞേ,,ശക്തരായ ചാവേർപ്പടയാളികളാണ്, അവർ വൈഷ്ണവകുലമായതിനാൽ പണ്ട് മുതലേ പ്രജാപതി തമ്പുരാക്കന്മാരുടെ പടയാളികളാണ്,അതിശക്തരാണ്, ആയോധനകലകളിലും മർമ്മത്തിലും അഗ്രഗണ്യരാണ്”

അവനതു കേട്ടൊന്നു പുഞ്ചിച്ചിരിച്ചു.

“അല്ല ,,അവരൊക്കെ എന്തിനാ വന്നേക്കുന്നത് ?”

“പ്രജാപതി തമ്പുരാക്കന്മാരെ സംരക്ഷിക്കാനും , മത്സരത്തിൽ എല്ലാവിധ സഹായവും നൽകി പ്രജാപതി തമ്പുരാക്കന്മാരെ വിജയിപ്പിക്കാനും”

“ഓഹോ ,,,അങ്ങനെയൊക്കെയാണ് കാര്യങ്ങളല്ലേ..നമുക്ക് അവരെ കൊണ്ട് വല്ല ദോഷവുമുണ്ടാകോ”

“അറിയില്ല,,,തമ്പുരാക്കന്മാർ കല്പിച്ചാൽ അവരെന്തും ചെയ്യും” വൈദ്യർ മുത്തശ്ശൻ ഭയത്തോടെ പറഞ്ഞു

അവനതു കേട്ടൊരു പുഞ്ചിരിയോടെ കസ്തൂരിയെ ഒന്ന് നോക്കി.

“ഹാ ….നമുക്ക് കാണാം ”

കസ്തൂരിയും ഊറിച്ചിരിച്ചു.

“കുഞ്ഞേ ,,അഞ്ചു ദിവസം കഴിഞ്ഞാൽ സൂര്യസേനൻ തമ്പുരാന്റെ കിരീടാരോഹണമാണ്,ഭയമാകുന്നു എപ്പോ  വേണമെങ്കിലും നമ്മളെയിറക്കി വിടാം ” സ്വാമിമുത്തശ്ശൻ ആശങ്കയോടെ പറഞ്ഞു.

“ഒന്നും വരില്ല മുത്തശ്ശാ ,,, നമുക്കൊരു സർക്കാരില്ലേ ” അതും പറഞ്ഞു ആദി അവിടെ നിന്നും തന്റെ വീട്ടിലേക്ക്  നടന്നു.

അവനുള്ള ഭക്ഷണവും കൊണ്ട് അല്പം കഴിഞ്ഞപ്പോൾ കസ്തൂരിയും ഗൗരിമോളും അങ്ങോട്ടേക്ക് വന്നു. അവർക്കൊപ്പം  ശിവാനിയും കുട്ടിശങ്കരനും ശംഭുവുമടക്കം എല്ലാവരും അവിടെക്കു ചെന്നു.

അപ്പുവേട്ടാ എന്ന വിളികേട്ടു കയറുകട്ടിലിൽ കിടക്കുകയായിരുന്ന അവൻ എഴുന്നേറ്റു പുറത്തേക്ക് വന്നു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.