അപരാജിതൻ 40 5341

അവൻ വിറയലോടെ സ്റ്റിയറിങ്ങിൽ പിടിച്ചിരുന്നു.

“അപ്പൂ,,,,”

“ആ,,,,,”

“അപ്പു വീണ വായിക്കോ , ലക്ഷ്മിയമ്മയെ പോലെ ”

അവൻ വീണ്ടും നടുങ്ങി.

“ഇ,,,ഇല്ല ,,,,എനിക്കറിയില്ല ,,,” അവനെങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“അതും ഒരിക്കൽ കണ്ടായിരുന്നു , അപ്പുവും ലക്ഷ്മിയമ്മയും മത്സരിച്ചു വീണ വായിക്കുന്നു , ഞാൻ അതിനൊത്ത് നൃത്തം ചവിട്ടുന്നു,,അതാ ചോദിച്ചേ” നിഷ്കളങ്കമായി അവൾ പറഞ്ഞു.

ആദി ആകെ എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാനാകാത്ത നിലയിലായിരുന്നു.

“അപ്പു എന്താ ഒന്നും മിണ്ടാത്തെ?’

“ഹമ് ,,,,ഒന്നൂല്ല ,,,”

“ആണല്ലേ,,, ഇപ്പോ കണ്ണടച്ചാൽ അപ്പൂനെ മാത്രാ സ്വപ്നം കാണുന്നെ ,,ഇന്നാളു കണ്ടത് ഒരു കടലായിരുന്നു , അതിൽ മുങ്ങിചാകാൻ പോയ എന്നെ ആരോ പിടിച്ചു കയറ്റി പിന്നെ കാണണത് വലിയൊരു പായക്കപ്പലാ,,എന്നെ പിടിച്ചു കയറ്റിയത് അപ്പുവും,, സ്വന്തമായി കപ്പലൊക്കെ ഉള്ള വല്യ വ്യാപാരിയാണെന്നാ പറഞ്ഞത്”

അത് കൂടെ കേട്ടതോടെ അവനാകെ ഭ്രാന്ത് പിടിക്കുന്ന പോലെയായി.

“അപ്പു,,,,,,,,,,,ഞാൻ പറയണതൊന്നും കേൾക്കണില്ലേ ”

“അപ്പൂ ,,,” അവൾ വീണ്ടും വിളിച്ചു .

“ആ …..” അവൻ വിളികേട്ടു

“എന്തൊക്കെ സ്വപ്നങ്ങളാ ഞാൻ കാണുന്നത് , ഇത് മാത്രവുമല്ല ഇടക്ക് അപ്പു എന്റെയടുത്ത് വരും ,,പിന്നെയുള്ളത് ഒന്നും പറയാൻ എനിക്കാവില്ല”  അവളൽപ്പം ലജ്ജയോടെ പറഞ്ഞു.

“അയ്യോ,,അപ്പു അമ്മ വരുന്നുണ്ടെന്നു തോന്നണൂ,,,അപ്പൊ പിന്നെ വിളിക്കാവേ” പാർവ്വതി ഫോൺ വെച്ചു.

ആദി ജീപ്പിൽ തന്നെയിരുന്നു. കേട്ടിട്ട് തലപുകയുന്ന പോലെ.

തന്നെ കുറിച്ചുള്ള പലതും അവൾ സ്വപ്നത്തിലൂടെ കാണുന്നു. അവൾ പറഞ്ഞതൊന്നും കള്ളമല്ല ,,അപ്പൊ തന്റെയടുത്ത് സ്വപ്നത്തിൽ വരാതെ ലക്ഷ്മിയമ്മ അവളുടെ സ്വപ്നത്തിൽ പോകുന്നുണ്ടെന്നാണോ,”

അവൻ പത്തു മിനിറ്റോളം അങ്ങനെ തന്നെയിരുന്നു.

“എന്തായാലും ജീവിതത്തിൽ അത്ഭുതങ്ങൾ ഒരുപാട് നടക്കുന്നുണ്ട് , വരുന്നത് വരുന്നിടത്ത് വെച്ച് കാണാം, എന്ത്  സംഭവിച്ചാലും പാർവ്വതി തന്റെ ജീവിതത്തിലേക്ക് വരില്ല , വരാൻ സമ്മതിക്കില്ല , വൈഗയല്ലാതെ മറ്റൊരു പെണ്ണ് തന്റെ ജീവിതത്തിൽ ഉണ്ടാവുകയുമില്ല എന്ന ഉത്തമബോധ്യത്തോടെ  എന്ന്  സ്വയം ആശ്വസിച്ചു കൊണ്ട് അവൻ ജീപ്പെടുത്തു ശിവശൈലത്തെക്ക് തിരിഞ്ഞു.

                         @@@@@@  

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.