അപരാജിതൻ 40 5341

“എന്താ  ഈ പറയുന്നത് ?”

“അപ്പു ,,ഞാൻ സ്വപ്നം കണ്ട കാര്യമല്ലേ പറയണേ , അല്ലാതെ നേരിട്ട് കണ്ടതല്ലല്ലോ ലക്ഷ്മിയമ്മയും എന്റെ സ്വപ്നത്തിൽ വന്നിട്ടുണ്ട് ”

അവനതു കേട്ട് നടുങ്ങി

“ലക്ഷ്മിയമ്മയോ ,,,,?”

“അതെ ,,ലക്ഷ്മിയമ്മ തന്നെ,,എന്നെയൊരുപാട് ഒരുപാട് ഇഷ്ടാ ലക്ഷ്മിയമ്മയ്ക്ക് ,,അപ്പൂന്റെ വാശിയെ കുറിച്ചൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്, പിന്നെ അപ്പൂനെ പോയി കാണണം , അപ്പൂന്റെ നെറ്റിയിൽ മുത്തം കൊടുക്കണം എന്ന് പറഞ്ഞാ അന്ന് ലക്ഷ്മിയമ്മ പോയത്,, പോകും മുൻപേ എന്നെ മടിയിൽ കിടത്തി ലക്ഷ്മിയമ്മ ഒരു പാട്ടു പാടി തന്നു,, ഇപ്പോളും വന്നിരുന്നു , എന്റെ കൂടെ കുറെ നേരമിരുന്നു , എന്നോട് സംസാരിച്ചു”

എന്താണ് സംസാരിച്ചത് എന്ന് മാത്രം അവൾ പറഞ്ഞില്ല.

ആദി അത്ഭുതത്തിന്റെ പരകോടിയിൽ എത്തിചേർന്നിരുന്നു.

“എത്ര രസമായിട്ടാ ലക്ഷ്മിയമ്മ പാടിയത്,,

തുമ്പം നേർഗയിൽ യാഴെടുത്ത് നീ

ഇമ്പം സേർക്കമാട്ടായാ

എനക്കിമ്പം സേർക്കമാട്ടായാ

നല്ലഅന്‍പിലാ  നെഞ്ചില്‍

തമിഴില്‍ പാടി നീ

അല്ലല്‍ നീക്ക മാട്ടായാ കണ്ണേ

അല്ലല്‍ നീക്ക മാട്ടായാ”””

പാർവ്വതി ആ വരികൾ മനോഹരമായ ശബ്ദത്തിൽ മൂളുകയുണ്ടായി.

അത് കേട്ടപ്പോൾ അത്ഭുതം കൊണ്ട് വിഷമം കൊണ്ടും ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.

“ലക്ഷ്മിയമ്മ തന്നെയുറക്കാൻ എന്നും പാടുമായിരുന്ന താരാട്ട് പാട്ട്,

താനിതൊന്നും ആരോടും പറഞ്ഞിട്ടുപോലുമില്ല, സത്യമാണോ സ്വപ്നത്തിൽ ഇവളിത് കണ്ടതൊക്കെ ” അവൻ ആശ്‌ചര്യത്തോടെ മനസ്സിൽ ചിന്തിച്ചു.

“കള്ളമാണ് ഈ പറയുന്നതൊക്കെ” അവൻ അവിശ്വാസത്തോടെ പറഞ്ഞു.

“കള്ളമല്ലപ്പൂ,,,അപ്പൂനോട് ഒരിക്കൽ പോലും ഞാൻ പൊളി പറയില്ല,,, അങ്ങനെ പറഞ്ഞുപോയാൽ പിന്നെ ഞാൻ ഞാനല്ലാതെയായി മാറും,, ഈ പാർവ്വതിയുടെ ശങ്കരൻ സത്യം ,,”ദൃഢമായി അവൾ പറഞ്ഞു.

അവനു തന്റെ നിയന്ത്രണം വിട്ടു പോകുന്നതുപോലെ തോന്നി.

ആദിയുടെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു.

“അറിവില്ലാത്ത കാലത്ത് ഒരുപാട് ഞാൻ വെറുത്തിട്ടുണ്ട് അപ്പൂനെ, പക്ഷെ ഇപ്പൊ എന്നെക്കാളും എനിക്കിഷ്ടം അപ്പൂനെയാ,,കണ്മുന്നിലുണ്ടായിട്ട് പോലും എനിക്ക് അപ്പൂനെ കാണാനുള്ള കാഴ്‌ച ഈശ്വരൻ  തന്നില്ല..അതുകൊണ്ട് ഇപ്പൊ  ഞാനൊരുപാട് പൂജയും വഴിപാടുമൊക്കെ ചെയ്യൊണ്ടിരിക്കുവാ,,അപ്പു എന്റെയാകാൻ,, എനിക്ക് എന്റെ അപ്പൂനെ മാത്രം മതി, ഇനി മരിക്കേണ്ടി വന്നാൽ പോലും എനിക്ക് അപ്പൂന്റെ സ്വന്തമായിട്ട് മരിച്ചാൽ മതി, അതിൽ കൂടുതലൊരാഗ്രഹവും ഇപ്പോ എനിക്കില്ല, നീയാ എനിക്കെല്ലാം,, എന്റെ പാതി നീയാ,, പാർവതിക്ക് ശങ്കരനെന്ന പോലെ,,,അങ്ങനെ മതി”

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.