അപരാജിതൻ 40 5514

“കൊല്ലും ഞാൻ,,,” ദേഷ്യത്തോടെ പാർവ്വതി പറഞ്ഞു.

“ആരെ?”

“ആ പെണ്ണിനെ”

“എന്തിന്?”

“എനിക്ക് കിട്ടാത്ത അപ്പുവിനെ വേറെ ഒരാൾക്കും കിട്ടണ്ട, എനിക്കതു ഇഷ്ടമല്ല”

“അയ്യോടാ,,,ശിവരഞ്ജൻ രാജാവുമായി വിവാഹനിശ്ചയം കഴിഞ്ഞ നിനക്ക് അങ്ങനെ പറയാ൯ അർഹതയില്ല”

“അതിനു എനിക്കീ കല്യാണം വേണ്ടാ”

“പിന്നെ ,,,,?”

“അപ്പു എന്നെ കല്യാണം കഴിച്ചാൽ മതി”

അവൾ പറയുന്നത് കേട്ടവൻ പുച്ഛത്തോടെയൊന്നു ചിരിച്ചു.

“അതിനു വേറെയാളെ നോക്കിയാൽ മതി,,”

“വേറെയോരാളെയും എനിക്ക് നോക്കേണ്ടയാവശ്യമില്ല,,,എനിക്ക് അപ്പൂനെ മാത്രം മതി”

“അത് നീ തീരുമാനിച്ചാൽ മതിയോ,, എന്നോ നിന്നെ എന്റെയീ മനസ്സിൽ നിന്നും പറിച്ചുകളഞ്ഞതാ”

അവളത് കേട്ടൽപ്പ നേരം നിശബ്ദയായിരുന്നു.

“സ്വപ്നത്തിൽ കണ്ടിട്ടുണ്ട് അപ്പു എന്നെ കല്യാണം കഴിക്കുന്നതൊക്കെ ,ഒരു വലിയ ബ്രാഹ്മണയില്ലത്തു വെച്ചായിരുന്നു കല്യാണമൊക്കെ,,,”

അവളതു പറഞ്ഞപ്പോൾ ആദി നടുങ്ങിപ്പോയി.

“എന്താ ഈ പറയണേ ?

“സത്യമായും കണ്ടതാ,,പിന്നെ കുറെ നടന്നു ഒരു പടിപ്പുരയുള്ള വീട്ടിൽ അപ്പുവും ഞാനും എത്തി, അപ്പൊ അപ്പുവിന്റെ അച്ഛനും ലക്ഷ്മിയമ്മയും ഒക്കെ അവിടെയുണ്ടായിരുന്നു , ഒരു മൂന്നു നിലയുള്ള വലിയ മാളികയിലേക്കാ എന്നെ ലക്ഷ്മിയമ്മ  വിളക്ക് തന്നു കയറ്റിയത്”

ആദി വേഗം ജീപ്പ് സഡൻ ബ്രെക്കിട്ട് നിർത്തി.

അവൾ പറയുന്നത് കേട്ടിട്ട് അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

“എന്നിട്ട് അപ്പുവും ഞാനും കൂടെ അന്ന് രാത്രി നടന്നിട്ട് ഒരു പാരിജാതമരച്ചുവട്ടിൽ പോയിരുന്നു”

ആദിയാകെ വിയർക്കാൻ തുടങ്ങിയിരുന്നു

അവൾ പറയുന്ന മൂന്നു നിലയുള്ള മാളിക ഭാർഗ്ഗവയില്ലമാണ്, അവിടെ തൊടിയിൽ അച്ഛൻ നട്ട പാരിജാതവും.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.