അപരാജിതൻ 40 5513

“എന്നെ വഴക്ക് പറയല്ലേപ്പു …എനിക്ക് സങ്കടമാകും,,, അപ്പു കോപിക്കുമ്പോ  എനിക്കൊരുപാട് പേടിയാ”

അത് കേട്ടപ്പോൾ അവനൊന്നു ശാന്തനായി.

“ഹ്മ്മ് ,,,, ഇപ്പോ എങ്ങനെയുണ്ട് ?”

“പത്തു ദിവസം കഴിഞ്ഞേ നടക്കാൻ പാടുന്നാ ശിവശൈലത്തെ അറിവഴക൯ ഏട്ടൻ പറഞ്ഞിരിക്കുന്നെ”

“അവനാരാ?” ആദി കോപം കലർത്തി ചോദിച്ചു.

“ഒരു പാവം ഏട്ടനാ,,,ഇവിടത്തെ ശിവശൈലം എന്നൊരു ഗ്രാമത്തിൽ റിസർച് ചെയ്യാൻ വന്നതാ,,അവിടത്തെ പാവങ്ങൾക്ക് വേണ്ടി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യുന്ന പാവം ഏട്ടനാ”

“ഹ്മ്മ്,,” ആദിയൊന്നു മൂളി.

“എങ്ങനെയുണ്ട് ഇപ്പോൾ ?”

“നടക്കാനൊട്ടും വയ്യ നല്ല നോവുണ്ട്, പിന്നെ കണ്ണിനു നോവ് കുറഞ്ഞിട്ടുണ്ട് , എന്നാലും മൂടിക്കെട്ടി ലേപനം പുരട്ടിയിരിക്കുവാ ”

“അപ്പൊ കണ്ണ് കാണാതെ എന്നെ എങ്ങനെ വിളിച്ചു ?”

“ആ നമ്പർ എനിക്ക് ബൈഹാർട്ടല്ലേ ”

“ഹ്മ്മ് ,,,, ”

“അപ്പു,,,”

“എന്താ ?”

“അന്ന് എന്നെ പനിനീർമലയിൽ നിന്നും രക്ഷിച്ചു കൊണ്ടോയിട്ട് ഹോസ്പിറ്റലിലാക്കി എനിക്ക് കൂട്ടിരുന്നില്ലേ”

“അതിന്,,,,, ”

“അങ്ങനെ തോന്നി പോകുവാ ,,അപ്പു എന്റെ കൂടെ ഇരുന്നേലെന്ന് ”

“അതെന്തിനാ?”

“ദേവു എന്നോട് പറഞ്ഞിരുന്നു, എന്റെ അരികിൽ പേടിച്ചു വിറച്ചിരിക്കുന്ന അപ്പുവിന്റെ കാര്യം,എന്റെ കൈയ്യൊന്നു അനങ്ങിയാൽ കൈ തടവി തരുന്ന അപ്പു, ഇടക്ക് പാദങ്ങൾ മടിയിൽ വെച്ച് തടവി ചൂടാക്കി എനിക്ക് കുറയുന്നുണ്ടോ എന്ന് പേടിച്ചു നോക്കുന്ന അപ്പു,,എന്റെ മേലെ അത്രയും സ്നേഹം”

“ഓ,,ഞാൻ നിന്റെ കൂടെ വന്നിരിക്കണമല്ലേ”

“ഹ്ഹ്മ്മ് ഇരുന്ന ഒരുപാട് നന്നായിരുന്നു”

“നീയാ ശിവരഞ്ജൻ രാജാവിനെ വിളിച്ചിരുത്തിക്കോ ,അല്ലാതെ എന്നെയല്ല ”

അവന്റെ നാവിൽ നിന്നും അത് കേട്ടപ്പോൾ അവൾക്കാകെ സങ്കടം വന്നു.

“അപ്പൂന്റെ സ്നേഹത്തിനു പകരമാകോ? ”

” സ്നേഹം,,എനിക്കാരോടും സ്നേഹമില്ല, എനിക്ക് എന്നോട് മാത്രമാ സ്നേഹം”

“അത് കള്ളമാ,,,അപ്പൂനെന്നോട് ഒരുപാട് സ്നേഹമുണ്ട്..അതാ മനസ്സിൽ നിന്നും പോവില്ല”

ഇല്ല എനിക്കിപ്പോ നിനോട് സ്നേഹമില്ല,,,ഞാൻ ഒരു പെൺകുട്ടിയെ കണ്ടു വെച്ചിട്ടുണ്ട്, അവളെ ഞാൻ വിവാഹം ചെയ്യു”

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.