അപരാജിതൻ 40 5513

ആദി, ശിവശൈലത്തേക്ക്  ജീപ്പിൽ പോകും വഴി

ഫോൺ റിങ് ചെയുന്നതിനാൽ അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു.

അത് പാർവ്വതിയുടെ കോളായിരുന്നു.

അന്നേരം അവനത് ഡിസ്കണക്ട് ചെയ്യാൻ തോന്നിയില്ല.

അവളുടെ വേദനയനുഭവിച്ചുള്ള കിടപ്പാണ് അവനു മനസിലേക്ക് വന്നത്.

ഫോണെടുത്തു.

“അപ്പൂ,,,,,,,,,,,,”

അവളുടെ ആ നേർത്ത സ്വരം കേട്ടപ്പോൾ തന്നെ അവനറിയാതെ തന്നെ അവന്റെ ഉള്ളിലൊരു വിറയലനുഭവപ്പെട്ടു.

“ഹ്മ്മ്,,,,,”

“ശോ,,,,എന്റെ ഫോൺ കണ്ടാ കട്ട് ചെയ്യുമെന്നാ വിചാരിച്ചേ,,,പ്രാർത്ഥിച്ചാ ഞാൻ വിളിച്ചേ, ഫോണൊന്ന് എടുക്കണെന്ന്”

“ഹ്മ്മ് ,,,,,”അവൻ മറുപടി പറയാതെ മൂളി.

“ഞാൻ വിളിച്ചത് ബുദ്ധിമുട്ടായോ,,,അപ്പൂ ,,,”

അവനൊന്നു ശ്വാസം വലിച്ചു വിട്ടു

“ഇല്ല ,,,,,”

“ഹ്മ്മ് ,,,പേടിച്ചാ വിളിച്ചത്,,,ഇപ്പോ സമാധാനമായി,,എവിടെയായിപ്പോ , എന്നാ ഇനി തിരിച്ചു വരണേ ”

“വരാറായിട്ടില്ല,,, തീർക്കാനൊരുപാട് കാര്യങ്ങളുണ്ട്”

“കാണാനെനിക്ക് ഒരുപാട് കൊതിയാവണ്ണ്ട്” അവളൽപ്പം ലജ്ജയോടെ പറഞ്ഞു.

“എന്തിന് ,,എന്നെ കാണേണ്ട കാര്യമെന്താ ?’

“ഹമ് ഹമ് ,,ഒന്നൂല്ല” അവൾ പറഞ്ഞു.

“അപ്പൂ ,,,,,”

“എന്താ ?”

“നിനക്കിപ്പോ എങ്ങനെയുണ്ട് ?”

“എനിക്കോ ,,,അപ്പു എന്താ പറയണേ ?” സന്ദേഹത്തോടെ പാർവ്വതി ചോദിച്ചു.

” ഞാൻ പറഞ്ഞു വേണോ അറിയാൻ , കണ്ണിൽ കാരം വെച്ച് ,കാൽ പൊള്ളിച്ചത് നീയല്ലേ?” അവൻ അധികാരത്തോടെ ചോദിച്ചു

“അപ്പു ,,,അപ്പു ഇതെങ്ങനെയറിഞ്ഞു ?” ആശ്ചര്യത്തോടെ അവൾ തിരക്കി.

“ഞാൻ എങ്ങനെയും അറിയട്ടെ ,,നീയെന്തിനാ അങ്ങനെ ചെയ്തത് ?”

“അത് ,,,അത് ,,അതിലും കൂടുതൽ ഞാൻ കാരണം  അപ്പു വേദനിച്ചിട്ടില്ലേ ,,, അതോണ്ടാ അങ്ങനെ ചെയ്തത് ”

“നിനക്കെന്താ ഭ്രാന്താണോ, “ഇപ്പൊ എങ്ങനെയുണ്ട്, വേദനയുണ്ടോ ?” അവനൽപ്പം കോപത്തോടെ ചോദിച്ചു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.